രണ്ടുവര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് എത്തിയത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍; വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം; ഞെട്ടല്‍ മാറാതെ വള്ളിക്കുന്നം സ്വദേശികള്‍

മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

Update: 2024-09-19 10:13 GMT

ആലപ്പുഴ :മകളുടെ വിവാഹത്തിനായി സൗദിയില്‍ നിന്ന് നാട്ടിലെത്തിയ അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. വളളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ(20) എന്നിവരാണ് മരിച്ചത്.

ദേശീയപാതയില്‍ ഹരിപ്പാട് കരുവാറ്റാ കെവി ജെട്ടി ജങ്ഷനിലായിരുന്നു അപകടം. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച ഇന്നോവ ഇടിക്കുകയായിരുന്നു. സൗദിയിലായിരുന്ന ഇരുവരും വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു. സൗദി തുഖ്ബ ഐ സി എഫ് സജീവപ്രവര്‍ത്തകനായിരുന്നു അപകടത്തില്‍ മരിച്ച സത്താര്‍ ഹാജി.

മകളുടെ മകളുടെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലും, സത്താര്‍ഹാജിയുടെ മൃതദേഹം പരുമല ആശുപത്രിയിലെ മോര്‍ച്ചറിയിലുമാണ് ഉളളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട നല്‍കി. വൈകീട്ട് നാലുമണിക്ക് കാഞ്ഞിരപ്പുഴപള്ളിക്കുറ്റി ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.

അപകടം ഇങ്ങനെ:

വര്‍ഷങ്ങളായി വിദേശത്തുളള സത്താര്‍, മകളുടെ വിവാഹത്തിനായാണ് സൗദിയിലെ മദീനയില്‍ നിന്നും നാട്ടിലേക്ക് വന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സത്താറിനെയും കൂട്ടി കുടുംബം വീട്ടിലേക്ക് വരും വഴിയാണ് ദാരുണമായ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം തെറ്റി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. കാറിന്റെ ഇടതുവശത്തായിരുന്നു സത്താറും ആലിയയും ഇരുന്നത്. ഗുരുതരമായി പരിക്കേറ്റ ആലിയയെയും സത്താറിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവര്‍ക്കൊപ്പം കാറില്‍ ഉണ്ടായിരുന്ന നാലുപേര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നേരത്തെ നിശ്ചയിച്ച ആലിയയുടെ വിവാഹം പിതാവിന്റെ സാന്നിധ്യത്തില്‍ ഉറപ്പിക്കുന്നതിനും വിവാഹതീയതി നിശ്ചയിക്കുന്നതിനുമാണ് സത്താര്‍ നാട്ടില്‍ എത്തിയത്. മൂന്ന് മക്കളില്‍ മൂത്തതായിരുന്നു ആലിയ. രണ്ടുവര്‍ഷം മുമ്പായിരുന്നു അവസാനമായി സത്താര്‍ നാട്ടില്‍ വന്നുമടങ്ങിയത്.

Tags:    

Similar News