സ്‌കൂള്‍ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ സഹപാഠിക്ക് വീട് വച്ച് കൊടുക്കാന്‍ നേതൃത്വം നല്‍കി സാമൂഹ്യ പ്രവര്‍ത്തകനായി; കോവിഡ് കാലത്ത് നാട്ടുകാര്‍ക്ക് വേണ്ടി നിറഞ്ഞാടി; ശൈലജ ടീച്ചറെ തടഞ്ഞതിന് പോലീസിന്റെ ക്രൂര മര്‍ദനം; രാഹുലിന് കേസുണ്ടാവുമ്പോള്‍ എല്ലാം പോലീസ് കയറി നിരങ്ങും: മാങ്കൂട്ടത്തിന്റെ രണ്ടാമത്തെ പീഡന കേസില്‍ പേര് വന്ന ഫെന്നി നൈനാന്റെ കഥ

മാങ്കൂട്ടത്തിന്റെ രണ്ടാമത്തെ പീഡന കേസില്‍ പേര് വന്ന ഫെന്നി നൈനാന്റെ കഥ

Update: 2025-12-03 06:54 GMT

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡന വിവാദങ്ങളില്‍ പെട്ടതോടെ പണി കിട്ടിയത് അദ്ദേഹത്തിന്റെ അനുചരന്‍മാരായവര്‍ക്കാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഈ വിവാദം ശരിക്കും ക്ഷീണമായിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്ക് വീടുകയറി പ്രചരണം നടതത്തുമ്പോള്‍ പോലും ചോദ്യങ്ങള്‍ എത്തുന്ന അവസ്ഥയുമുണ്ട്. ഇതിനിടെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഷനിലുള്ള രാഹുലിന്റെ അനുചരന്‍മാരായവരും മത്സര രംഗത്ത് സജീവമാണ്. രാഹുലിനെതിരെ പീഡനവും ഗര്‍ഭഛിദ്രവും ആരോപിച്ചുള്ള കേസിന് പിന്നാലെ ഇന്നലെ മറ്റൊരു ആരോപണവും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നിരുന്നു. ബംഗളുരിവില്‍ താമസിക്കുന്ന 23കാരിയുടെ പരാതിയില്‍ രാഹുലിനെ കൂടാതെ മറ്റൊരു പേരു കൂടി പരാമര്‍ശിക്കപ്പെട്ടു. ഫെന്നി നൈനാന്‍ എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേരാണ് പുറത്തുവന്നത്.

അടൂര്‍ നഗരസഭയിലെ പോത്രോട് എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാന്‍. ഇന്നലെ ഉയര്‍ന്ന പരാതിയില്‍ ഫെന്നിയുടെ പേരും ഉയര്‍ന്നതോടെ പ്രതിരോധത്തിലായിരിക്കയാണ് ഫെന്നി. അതേസമയം തനിക്കെതിരെ പരാതിയില്‍ ഉയര്‍ന്ന കാര്യങ്ങള്‍ പൂര്‍ണമായും വ്യാജമാണ് എന്നാണ് ഫെന്നി നൈന്നാന്റെ വാദം. ഇതിന് മുമ്പും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഫെന്നി. യൂത്ത് കോണ്‍ഗ്രസിലെ വ്യാജരേഖാ കേസുമായും പാലക്കാട് സിപിഎമ്മിന് നാണക്കേടായി മാറിയ നീലപെട്ടി വിവാദത്തിലും ഉള്‍പ്പെട്ട വ്യക്തിയാണ് ഫെന്നി.


Full View

ഇന്നലെ പരാതി ഉയര്‍ന്നതിന് പിന്നാലെ ഫെന്നിയെ തേടിയും മാധ്യമങ്ങളെത്തി. പിന്നാലെ ഫെന്നി മുങ്ങിയെന്ന വിധത്തില്‍ ചില ചാനലുകള്‍ വാര്‍ത്ത നല്‍കുകയുമുണ്ടായി. എന്നാല്‍ ആ സമയം താന്‍ വീടുകയറി പ്രചരണം നടത്തുകയാണ് ചെയ്തത് എന്നാണ് ഫെന്നി പറയുന്നത്. തന്നെ മാധ്യമങ്ങളും ഭരണകക്ഷിയും പോലീസും വേട്ടയാടുകയാണ് എന്നാണ് ഫെന്നി പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനാണ് ഫെന്നി നൈന്നാന്‍. കെ.എസ്.യുവിലൂടെ വളര്‍ന്ന നേതാവാണ് അദ്ദേഹം.

പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ വീടില്ലാത്ത കുട്ടിക്ക് വീടുണ്ടാക്കി നല്‍കി അടക്കം സംഘടനാ പാടവം തെളിയിച്ചിട്ടുണ്ട് ഫൈന്നി. കെ.എസ്.യു. ബ്ലോക്ക് പ്രസിഡന്റായിരിക്കെ ആരോഗ്യമന്ത്രിക്കെതിരെ കറുത്ത മാസ്‌ക് ധരിച്ച് പ്രതിഷേധിച്ചതോടെ ക്രൂരമായ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. കോവിഡ് കാലത്തും പേര്‍ക്ക് ഭക്ഷണവും കിറ്റും നല്‍കിയതിലും നൈനാന്‍ മുന്‍കൈയെടുത്തു. പോലീസുമായി സഹകരിച്ച് തെരുവില്‍ കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുത്തു. കോവിഡ് മരിച്ചവരുടെ സംസ്‌കാരത്തിന് നേതൃത്വം നല്‍കി ഇങ്ങനെയെല്ലാം സജീവമായിരുന്നു ഫെന്നി വിവാദത്തില്‍ പെടുന്നത് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാജരേഖാ വിവാദം ഉയര്‍ന്നപ്പോള്‍ അതിലെ പ്രതിസ്ഥാനത്ത് ഉയര്‍ന്നുതും ഫെന്നിയുടെ പേരാണ്. പിന്നീട് നീലപെട്ടി വിവാദത്തിലും പെട്ടു.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ജാമ്യഹര്‍ജി തടയാന്‍ വേണ്ടി ഇന്നലെ രാത്രി കൊണ്ട് സൃഷ്ടിച്ചെടുത്ത തിരക്കഥയാണ് പുതിയ കഥയെന്ന് ഫെന്നി പറയുന്നത്. വ്യക്തിപരമായ വിരോധമാണ് ഇതിന് പിന്നിലെന്നും ഫെന്നി പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയപ്പോള്‍ ഫെന്നിയുടെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഇതേപോലെ പോലീസ് വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പോലീസിനെതിരെ കുത്തിയിരിപ്പ് സമരംകഴിഞ്ഞ ദിവസം രാഹുലിനെ അന്വേഷിച്ചെത്തിയ പോലീസ് ഫെന്നിയുടെ അടൂരിലെ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.അച്ഛന്‍ നേരത്തെ മരിച്ചുപോയ വീട്ടില്‍ ഒറ്റപ്പെട്ടുപോയ അമ്മയെ പോലീസ് ഭീഷണിപ്പെടുത്തി എന്നും, 'കണ്ടോളാം, പൊക്കിക്കോളാം' എന്നൊക്കെ പറഞ്ഞാണ് പോയതെന്നും ഫെന്നി വെളിപ്പെടുത്തുന്നു. പുതിയ പരാതിയെ പൂര്‍ണമായും തള്ളുകയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി നൈനാന്‍ പൊലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഫെന്നി വെല്ലുവിളിച്ചു. ഹോംസ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാന്‍ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഫെന്നിയാണെന്നും യുവതിയുടെ പരാതിയിലുണ്ട്. എന്നാല്‍, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നല്‍കിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തില്‍ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാന്‍ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം. ഒരു സ്ഥാനാര്‍ത്ഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളില്‍ മറുപടി പറയട്ടെ. പരാതി നല്‍കിയ ആളെ താന്‍ വെല്ലുവിളിക്കുകയാണ്. ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെയാണ് മറ്റൊരു യുവതി കൂടി ബലാത്സംഗ പരാതി നല്‍കിയത്. ഈ പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുരുതര സ്വഭാവമുള്ള പരാതിയായതിനാല്‍ തള്ളിക്കളയാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസെടുത്തശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. വിവാഹ വാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്നും ഹോം സ്റ്റേയിലെത്തിച്ചായിരുന്നു പീഡനമെന്നും അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സംഭവമെന്നുമാണ് യുവതിയുടെ പരാതി. സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതും തിരിച്ചുകൊണ്ടാക്കിയതും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കേരളത്തിന് പുറത്തുതാമസിക്കുന്ന 23കാരി ഇ-മെയിലാണ് സോണിയാഗാന്ധിക്കും കെപിസിസി അധ്യക്ഷനും പരാതി നല്‍കിയത്.

Tags:    

Similar News