ഒടുവിൽ സിനിമാക്കാരുടെ അഹങ്കാരത്തിന് വടിയെടുത്ത് അധികൃതർ; ഷൂട്ടിങിനായി നൂറിലേറെ മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ കടുത്ത നടപടി; നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു; പണികൊടുത്തത് കര്‍ണാടക വനംവകുപ്പ്; ചിത്രം 'ടോക്‌സി'ക്ക് കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുമ്പോൾ..!
ബെംഗളൂരു: ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന കന്നഡ സൂപ്പർ താരം 'യഷ്' ചിത്രം 'ടോക്സിക്' മരംമുറി വിവാദത്തിലാണ് മുങ്ങിയിരിക്കുന്നത്. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംബൗണ്ടിലെ നൂറുകണക്കിന് വരുന്ന മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയത് വലിയ പ്രതിഷേധത്തിലേക്ക് നീങ്ങി. ഒന്നും രണ്ടുമല്ല നൂറിലേറെ മരങ്ങളാണ് സിനിമക്കായി വെട്ടിമാറ്റിയത്.
വനംവകുപ്പിന്‍റെ അധീനതയിൽ വരുന്ന എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നാണ് 100 ലേറെ മരങ്ങൾ ഇവർ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്‍റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിടുകയും ചെയ്തു. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും ചെയ്തു. സിനിമാ നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും അന്ന് മന്ത്രി വ്യക്തമാക്കി.
ഇതിനിടെ സംഭവം രാഷ്ട്രീയമായി വലിയ വിവാദങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തു. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി തട്ടിയെടുത്ത സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ നേരെത്തെ പറഞ്ഞിരിന്നു. പക്ഷെ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപണം ഉയർത്തി.
ഇങ്ങനെ രാഷ്ട്രീയ പോര് നടക്കുന്നതിനിടെ മരം മുറി വിവാദം നിർണായക ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ചിത്രീകരണത്തിന് വനഭൂമിയില്‍നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം 'ടോക്‌സി'ക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് എടുത്ത് കര്‍ണാടക വനംവകുപ്പ്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസ് എടുത്തിരിക്കുന്നത്.
നിര്‍മാതാക്കളായ കെ.വി.എന്‍. മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി. ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ 1963-ലെ കര്‍ണാടക വനംവകുപ്പ് നിയമം പ്രകാരമാണ് കേസ് ചാർജ് ചെയ്തിരികുന്നത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ സ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയം വലിയ വിവാദമായത്.
സിനിമാ ഷൂട്ടിങിനായി നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വര്‍ ഖന്‍ഡ്രെ അന്ന് ആരോപിച്ചു. പ്രദേശത്തെ ഉപഗ്രഹചിത്രങ്ങള്‍ ഇത് തെളിയിക്കുന്നതായും ചൂണ്ടിക്കാട്ടി.അങ്ങനെ ചിത്രം ടോക്സിക്കിന്റെ ഷൂട്ടിംഗ് കൂടുതൽ പ്രതിരോധത്തിൽ ആവുകയും ചെയ്തു.