കണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയത കേസെത്തിയത് ലൈംഗിക കുറ്റകൃത്യത്തില്‍; തന്ത്രി സ്ഥാനം തിരിച്ചു കിട്ടാന്‍ വാഗ്ദാനം ചെയതത് ഒരു കോടി; ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയില്‍ കണ്ഠരര് രാജീവരും; വാജി വാഹനത്തില്‍ കേസു വരുമോ? ശബരിമലയില്‍ ആചാരങ്ങള്‍ മുടങ്ങില്ല; ഇത് താഴമണ്‍ കുടുംബ കഥ

Update: 2026-01-10 06:02 GMT

പത്തനംതിട്ട: ശബരിമലയെ പിടിച്ചുകുലുക്കിയ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. അയ്യപ്പന്റെ 'പിതൃസ്ഥാനീയന്‍' എന്ന് അവകാശപ്പെടുന്നവര്‍ക്കെതിരെയാണ് ആരോപണം. പഴയ കൊടിമരത്തിലെ വാജിവാഹനവും തന്ത്രിയുടെ വീട്ടിലുണ്ട്. ഇത് തര്‍ക്കമില്ലാതെ തന്റേതാണെന്ന് പ്രഖ്യാപിച്ച് താഴമണ്‍ മഠത്തിലേക്ക് കടത്തിയെന്ന ആരോപണവും ശക്തം. എന്നാല്‍ ഈ വാജി വാഹനം ഹൈദരാബാദിലെ മുതലാളിയ്ക്ക് ദേവസ്വം അധികാരികള്‍ നല്‍കി. വിവാദമായപ്പോള്‍ ഇത് തന്ത്രിയുടെ വീട്ടിലെത്തിച്ച് മടക്കി നല്‍കുകയും ചെയ്തു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന പ്രധാന വിവാദമായിരുന്നു 2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ടത്. അന്ന് മാറ്റിയ പഴയ കൊടിമരത്തിന്റെ മുകളിലെ വാജിവാഹനം (കുതിരയുടെ രൂപം) രാജീവര് സ്വന്തം മഠത്തിലേക്ക് കൊണ്ടുപോയി എന്നാണ് ആരോപണം. ഇത് ക്ഷേത്രത്തിന്റെ പൊതുസ്വത്താണെന്നിരിക്കെ, തനിക്കവകാശപ്പെട്ടതാണെന്ന വാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. പിന്നീട് സ്വര്‍ണ്ണപ്പാളി കേസ് മുറുകിയപ്പോള്‍ ഇത് തിരിച്ചേല്‍പ്പിക്കാമെന്ന് തന്ത്രി പറഞ്ഞെങ്കിലും, കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം തീരാതെ വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ഇതിന് പിന്നില്‍ പല ദുരൂഹതകളും ഉണ്ട്.

താഴമണ്‍ കുടുംബത്തെ പിന്‍തുടരുന്ന വിവാദങ്ങള്‍ രാജീവരില്‍ മാത്രം ഒതുങ്ങുന്നതല്ല. കുടുംബത്തിലെ മറ്റ് അംഗങ്ങളും പലതവണ പ്രതിക്കൂട്ടിലായിട്ടുണ്ട്: ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വെച്ച് ശോഭ ജോണും സംഘവും ചേര്‍ന്ന് തോക്കുചൂണ്ടി ബ്ലാക്ക് മെയില്‍ ചെയ്ത സംഭവം കേരളം മറന്നിട്ടില്ല. അന്ന് തന്ത്രിസ്ഥാനം തിരിച്ചുപിടിക്കാന്‍ ബോര്‍ഡ് പ്രസിഡന്റിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പിന്നീട് വലിയ ചര്‍ച്ചയായിരുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ ദര്‍ശനം നടത്തിയപ്പോള്‍ നട അടച്ച് ശുദ്ധിക്രിയ നടത്തിയ രാജീവരുടെ നടപടിയും ചര്‍ച്ച ചെയ്തു. ആചാര സംരക്ഷണമെന്ന് രാജീവര് വാദിക്കുകയും ചെയ്തു.

തന്ത്രിയുടെ അറസ്റ്റ് നിലവിലെ മകരവിളക്ക് ചടങ്ങുകളെ ബാധിക്കില്ലെന്നത് ആശ്വാസകരമാണ്. താഴമണ്‍ കുടുംബത്തിലെ മറുശാഖയിലെ കണ്ഠരര് മഹേഷ് മോഹനര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളുടെ ചുമതല. ഓരോ വര്‍ഷവും ഊഴമനുസരിച്ചാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ തന്ത്രിസ്ഥാനം വഹിക്കുന്നത്. കണ്ഠരര് മോഹനര്‍ക്ക് വിലക്കുള്ളതിനാല്‍ മകന്‍ മഹേഷ് മോഹനര്‍ ആണ് നിലവില്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 16-ന് ശേഷം രാജീവരുടെ കുടുംബത്തിന് ഊഴം വരാനിരിക്കെയാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. അതും ്പ്രശ്‌നമില്ല. രാജീവരരുടെ മകന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാം.

2006 ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ മൂത്തമകനാണ് കണ്ഠര് മോഹനര്. അന്നത്തെ ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ കുപ്രസിദ്ധ കുറ്റവാളികളായ ശോഭാ ജോണും സംഘവും ബ്ലാക്ക് മെയില്‍ ചെയ്തെന്നായിരുന്നു കേസ്. ലൈംഗികസംബന്ധമായ കേസായതിനാല്‍ മോഹനരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്ത്രി സ്ഥാനത്തുനിന്ന് നീക്കി.

തുടര്‍ന്ന് മോഹനര്‍ക്ക് വേദങ്ങളിലോ, പൂജാവിധികള്‍ സംബന്ധിച്ചോ കൃത്യമായ അറിവില്ലെന്ന് ജസ്റ്റിസ് കെ.എസ്. പരിപൂര്‍ണന്‍ കമ്മിഷന്‍ കണ്ടെത്തി. തന്ത്രിസ്ഥാനം തിരിച്ചുകിട്ടാന്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സി.കെ ഗുപ്തന് കണ്ഠര് മോഹനര് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതതായി ഗുപ്തന്‍ 2018-ല്‍ വെളിപ്പെടുത്തുകയുംചെയ്തു.

Tags:    

Similar News