കാരക്കോറം പര്‍വതനിരയിലെ മൂന്ന് ഹിമാനികളിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നു; നാസ ഗവേഷകര്‍ പുറത്തുവിട്ട ഫോട്ടോയെ അടിസ്ഥാനമാക്കി മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞര്‍; അതിവേഗ മഞ്ഞുരുകലിന് ആഗോളതാപനത്തെ പഴിക്കേണ്ടെന്നും വാദം

കാരക്കോറം പര്‍വതനിരയിലെ മൂന്ന് ഹിമാനികളിലെ മഞ്ഞുപാളികള്‍ ഉരുകിയൊലിക്കുന്നു

Update: 2025-07-25 08:19 GMT

സായിച്ചിന്‍: ഏഷ്യയിലെ കാരക്കോറം പര്‍വതനിരയിലെ മൂന്ന് ഹിമാനികളിലെ മഞ്ഞുപാളികള്‍ ഉരുകി ഒലിക്കുന്നതായി ഗവേഷകര്‍ വെളിപ്പെടുത്തുന്നു. രണ്ട് വര്‍ഷം മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയം എടുത്ത ഒരു വിസ്മയകരമായ ഫോട്ടോയെ അടിസ്ഥാനമാക്കിയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിക്കടുത്തുള്ള സിയാച്ചിന്‍ ഹിമാനിയുമായി ലോലോഫോണ്ട്, ടെറാം ഷെഹര്‍ ഹിമാനികള്‍ സാവധാനം ലയിക്കുന്നതായിട്ടാണ് നാസയുടെ ചിത്രം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് സിയാച്ചിന്‍ ഗ്ലേസിയര്‍.

ലോകത്തെ പല ഹിമാനികളിലും താപനില ഉയരുന്നത് കാരണം വന്‍ തോതില്‍ മഞ്ഞുരുകുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാലും സമീപ വര്‍ഷങ്ങളില്‍ കൂടുതല്‍ ഹിമാനികള്‍ രൂപപ്പെടുന്ന രണ്ടാമത്തെ പ്രധാന മേഖലയാണ് ഇത്. കഴിഞ്ഞ മെയ് മാസത്തില്‍, ഷാങ്ഹായിലെ ഗവേഷകര്‍ കണ്ടെത്തിയത് അന്റാര്‍ട്ടിക്കയില്‍ പതിറ്റാണ്ടുകളായി തുടരുന്ന വിനാശകരമായ മഞ്ഞുരുകല്‍ പ്രവണതയില്‍ മാറ്റം വന്ന് തുടങ്ങി എന്നാണ്.

2021 മുതലാണ് ഇത്തരം മാറ്റങ്ങള്‍ ശക്തമായത്. ഇതോടെ ആഗോള താപനത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളെ എതിര്‍ക്കുന്നവര്‍ തങ്ങളുടെ വാദമുഖങ്ങളുമായി രംഗത്ത് എത്തുകയാണ്. ഇവരുടെ അഭിപ്രായത്തില്‍, 1990-കള്‍ മുതല്‍ കാരക്കോറത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ ഐസ് രൂപപ്പെടുന്നതിന്റെയും ഹിമാനികള്‍ ലയിക്കുന്നതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. 1980 നും 2019 നും ഇടയില്‍ കാരക്കോറം പര്‍വതനിരകളിലെ ശൈത്യ കാല മഞ്ഞുവീഴ്ച 10 ശതമാനം വര്‍ദ്ധിച്ചതായി ജേണല്‍ ഓഫ് ക്ലൈമറ്റില്‍ 2022-ല്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.


 



ഗ്രീന്‍ലാന്‍ഡിനും അന്റാര്‍ട്ടിക്കയ്ക്കും പുറത്തുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള രണ്ടാമത്തെ ഹിമാനിയായിരുന്നു സിയാച്ചിന്‍. നാസയിലെ ശാസ്ത്രജ്ഞര്‍ ഇതിന് ഏകദേശം 47 മൈല്‍ നീളവും 2.2 മൈല്‍ വീതിയുമുള്ളതായി കണക്കാക്കിയിട്ടുണ്ട്. അതേ സമയം ലോകത്ത് എന്ത് സംഭവിച്ചാലും അതിനെല്ലാം കാലാവസ്ഥ വ്യതിയാനത്തെ കുറ്റം പറയുന്ന രീതിയോട് പല ശാസ്ത്രജ്ഞന്‍മാരും ശക്തമായ വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. ഇതിന് ആധികാരികമായി ഒരു തെളിവും ഇല്ലെന്നാണ് അവര്‍ വാദിക്കുന്നത്.

Tags:    

Similar News