ഹാരിയേയും മേഘനേയും വെറുത്ത് അമേരിക്കന്‍ ജനത; വാനിറ്റി മാഗസിന്‍ കരാര്‍ റദ്ദാക്കി തടി തപ്പി; ട്രംപ് അധികാരത്തിലെത്തിയതോടെ വെറുപ്പ് വര്‍ധിക്കും; ഹാരിയുടെ അമേരിക്കന്‍ വിസയും റദ്ദാക്കപ്പെടാന്‍ സാധ്യത
ഹാരിയേയും മേഘനേയും വെറുത്ത് അമേരിക്കന്‍ ജനത
വാഷിംഗ്ടണ്‍: 'കൊട്ടാരവും മുന്‍വിധികളും' എന്നൊരു പ്രകോപനം സൃഷ്ടിക്കുന്ന ലേഖനമായിരുന്നു വാനിറ്റി ഫെയര്‍ മാസിക 2018 ല്‍ പ്രസിദ്ധീകരിച്ചത്. ഹാരിയുടെയും മേഗന്റെയും വിവാഹം കഴിഞ്ഞ സമയത്ത് ലണ്ടന്റെ കേന്ദ്രഭാഗത്ത് വംശീയ വിവേചനം നടക്കുന്ന എന്ന രീതിയില്‍ പ്രകോപനമുളവാക്കുന്ന തരത്തിലുള്ള ഒരു ലേഖനമായിരുന്നു അത്. ഇപ്പോള്‍, ഹാരിയും മേഗനും രാജകുടുംബം വിട്ടിറങ്ങിയതിനു ശേഷമുള്ള അഞ്ചു വര്‍ഷക്കാലത്തെ സംഭവങ്ങള്‍ വിവരിച്ച് വാനിറ്റി ഫെയറില്‍ വന്ന ലേഖനവും വിവാദമാവുകയാണ്.
അത്ര നല്ല രീതിയിലല്ല ഈ ലേഖനത്തില്‍ ഹാരിയേയും മേഗനെയും ചിത്രീകരിച്ചിരിക്കുന്നത്. കാര്യങ്ങള്‍ തന്റെ വഴിക്ക് നീങ്ങിയില്ലെങ്കില്‍, വളരെ ഭീകരമാകുന്നതാണ് മേഗന്റെ സ്വഭാവം എന്ന് അതില്‍ പറയുന്നു. ദമ്പതികള്‍ക്ക് തന്‍പ്രമാണിത്തം കൂടുതലാണെന്നും അതില്‍ കുടപ്പെടുത്തുന്നു. നേരത്തെ, മോണ്ടെസിറ്റൊയിലെ ഇവരുടെ അയല്‍ക്കാരും തങ്ങളുടെ അതൃപ്തി വെളിപ്പെടുത്തിയിരുന്നു. തികച്ചും ശാന്തതായാര്‍ന്ന അന്തരീക്ഷത്തെ തകര്‍ത്തത് ഹാരിയും മേഗനുമാണെന്നായിരുന്നു അവര്‍ ആരോപിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കാനായി എന്ന് പറഞ്ഞ് ബ്രിട്ടന്‍ വിട്ട അവര്‍, അമേരിക്കയിലും മാധുമങ്ങളെ ആകര്‍ഷിക്കുവാനാണ് ശ്രമിക്കുന്നതെന്നും അയല്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.
അമേരിക്കക്കാര്‍ക്ക് പൊതുവെ ഈ രാജദമ്പതികളെ മടുത്തു തുടങ്ങി എന്നാണ് ഇതെല്ലാം നല്‍കുന്ന സൂചന. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ ഇരുവരും ഇപ്പോള്‍ ആശങ്കയിലാണെന്നാണ് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹാരിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബൈഡന്‍ ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഡൊണാള്‍ഡ് ട്രംപ് അതെല്ലാം പുറത്ത് കൊണ്ടുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, 'സാമാന്യബുദ്ധിയുടെ വിപ്ലവം' എന്ന് ട്രംപ് വിശേഷിപ്പിക്കുന്ന വ്യാപകമായ പരിഷ്‌കാരങ്ങ്വള്‍ ഹാരിയെയും മേഗനെയും അവരുടെ സാമൂഹ്യ സെവന- ബിസിനസ്സ് രംഗത്തുള്ള താത്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കും എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാനിറ്റി ഫെയര്‍ മാസിക ഉന്നയിച്ച കാര്യങ്ങളേക്കാള്‍ ഹാരിയെയും മേഗനെയും അലട്ടുന്നത് ഡൊണാള്‍ഡ് ട്രംപിന്റെ അധികാരമേല്‍ക്കല്‍ ആയിരിക്കും എന്നാണ് ബ്രിട്ടീഷ് രാജകുടുംബകാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ കൂടിയായ ടോം ബോവര്‍ പറയുന്നത്. ഹാരിക്ക് ഒരു പ്രത്യേക പരിഗണനയും നില്‍കില്ലെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. മാത്രമല്ല, ഹാരിയുടെ ഭാര്യയുടെ ആരാധകനല്ല താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപ് അധികാരത്തിലേറുന്നതോടെ ഹാരിക്കും മേഗനും പൊതുജനങ്ങള്‍ക്കിടയിലെ മതിപ്പ് കുറഞ്ഞു വരും എന്നാണ് റിപ്പബ്ലിക്കന്‍ ഓവര്‍സീസ് യു കെ ചെയര്‍മാന്‍ ഗ്രേഗ് സ്വെന്‍സണ്‍ പറയുന്നത്.
താന്‍ പ്രസിഡണ്ടായാല്‍ ഹാരിയെ സംരക്ഷിക്കുകയില്ല എന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിന് പ്രധാന കാരണമായി പറഞ്ഞത് ഹാരിയും മേഗനും കൂടി എലിസബത്ത് രാജ്ഞിയെ ചതിച്ചു എന്നായിരുന്നു. ഒരിക്കലും പൊറുക്കാനാവാത്ത ഒന്നാണ് അതെന്ന് പറഞ്ഞ ട്രംപ് ആ ചതി രാജ്ഞിയുടെ ഹൃദയം തകര്‍ക്കുകയും ചെയ്തു എന്നും പറഞ്ഞു. അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ മയക്കു മരുന്നുമായി ബന്ധപ്പെട്ട് ഹാരി നുണ പറഞ്ഞതാണ് എന്ന് ബോദ്ധ്യപ്പെട്ടാല്‍ ഹാരിയുടെ വിസ റദ്ദാക്കുമെന്ന് കഴിഞ്ഞവര്‍ഷം ഡൊണാള്‍ഡ് ട്രംപ് നെയ്ജല്‍ ഫരാജിനോട് പറഞ്ഞിരുന്നു. ഇതുവരെ, ഹാരിയുടെ വിസ അപേക്ഷ വിവരങ്ങള്‍ പുറത്താക്കാതെ ബൈഡന്‍ ഭരണകൂടം ഹാരിയെ സംരക്ഷിക്കുകയായിരുന്നു.