ഐസ്മാന്‍ മുഴുവന്‍ സമയ മദ്യപാനി; തന്നെ ശാരീകമായും ലൈംഗികമായും പീഡിപ്പിക്കാറുണ്ടായിരുന്നു; കുട്ടികളെയും വര്‍ഷങ്ങളോടെ പീഡിപ്പിച്ചു; ഐസ്‌കട്ടയില്‍ കുളിച്ച് ശ്വസനക്രിയയിലെ ഗുരുവായ വിംഹോഫിനെതിരെ മുന്‍പങ്കാളി

ഐസ്മാന്‍ മുഴുവന്‍ സമയ മദ്യപാനി; തന്നെ ശാരീകമായും ലൈംഗികമായും പീഡിപ്പിക്കാറുണ്ടായിരുന്നു

Update: 2024-10-01 07:41 GMT

ലണ്ടന്‍: ഐസ്മാന്‍ എന്നറിയപ്പെടുന്ന ലോകപ്രശസ്ത മോട്ടിവേറ്ററും ആരോഗ്യ മേഖലയിലെ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ വ്യക്തിയുമായ വിംഹോഫിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ പെണ്‍സുഹൃത്ത്. വിംഹോഫ് തന്നെ നിരന്തരമായി ശാരീകമായും ലൈംഗികമായും പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പഴയ സുഹൃത്തായ കരോലിന്‍ ആരോപിക്കുന്നത്. ഇയാള്‍ ഒരു മുഴുവന്‍ സമയ മദ്യപാനി ആണെന്നും അവര്‍ വെളിപ്പെടുത്തല്‍ നടത്തി.

കരോലിന്റെ മകനേയും അവരുടെ ആദ്യ വിവാഹത്തില്‍ ഉണ്ടായ രണ്ട് കുട്ടികളേയും വിംഹോഫ് 13 വര്‍ഷത്തോളം പീഡിപ്പിക്കുക ആയിരുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. വിംഹോഫ് പ്രശസ്തനായിരുന്നത് കാരണമാണ് തങ്ങള്‍ക്ക് വര്‍ഷങ്ങളോളം ഇക്കാര്യം പുറത്ത് പറയാന്‍ കഴിയാതിരുന്നത് എന്നാണ് കരോലിന്‍ പറയുന്നത്. എന്നാല്‍ വിംഹോഫ് ഈ ആരോപണങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ്. ശ്വസനക്രിയയില്‍ നൂതനമായ ഒട്ടേറെ മാര്‍ഗങ്ങള്‍ കണ്ടെത്തിയ ഗുരു എന്ന നിലയിലാണ് ഇയാള്‍ വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

മഞ്ഞില്‍ കുളിക്കുന്ന പുതിയൊരു ആരോഗ്യ രീതിയും ഇയാളെ ലോകമെമ്പാടും ശ്രദ്ധേയനാക്കി.യിരുന്നു. രണ്ട് വര്‍ഷം മുമ്പ് പ്രശസ്തരായ നിരവധി പേരെ പങ്കെടുപ്പിച്ച് കൊണ്ട് വിംഹോഫ് സംഘടിപ്പിച്ച ഫ്രീസ് ദ ഫിയര്‍ വിത്ത് വിംഹോഫ് ബി.ബി.സിയാണ് സംപ്രേക്ഷണം ചെയ്തത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി ഐസില്‍ കുല്‍ാം എന്ന വിംഹോഫിന്റെ ഉപദേശം സ്വീകരിച്ചവര്‍ നിരവധിയാണ്. ഇയാള്‍ മഞ്ഞ്കട്ടകള്‍ക്കിടയില്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

കഴിഞ്ഞ 11 വര്‍ഷമായി താനും മക്കളും വിംഹോഫിനെ കണ്ടിട്ടില്ല എന്നാണ് കരോലിന്‍ വെളിപ്പെടുത്തുന്നത്. വിംഹോഫ് എന്ന പേര് ക്രൂരതയുടേയും അപമാനത്തിന്റയും പ്രതീകം എന്നാണ് മുന്‍സുഹൃത്ത് കുറ്റപ്പെടുത്തുന്നത്. കരോളിന്റെ മകനെ മര്‍ദ്ദിച്ചതിന് ഇയാള്‍ക്ക് 2012 ല്‍ 291 പൗണ്ട് പിഴയും 40 മണിക്കൂര്‍ സാമൂഹ്യ സേവനവും ശിക്ഷയായി ലഭിച്ചിരുന്നു.

ഭാര്യക്കും മക്കള്‍ക്കും നേരേ ഇയാള്‍ പല വട്ടം വധഭീഷണി മുഴക്കിയതായും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ പറയുന്നു. നിരവധി പേര്‍ക്ക് മനസമാധാനത്തോടെ എങ്ങനെ ജീവിക്കാം എന്ന് പഠിപ്പിച്ച വിംഹോഫ് തന്നെ ഒടുവില്‍ ഒരു വികല വ്യക്തിത്വമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

Tags:    

Similar News