തമിഴ്നാട്ടിലെ കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളിയുടെ മകന്‍; അമേരിക്കയിലെ താമസക്കാരനായ ഇന്ത്യന്‍ വംശജനെ ഇലോണ്‍ മസ്‌ക് വിശേഷിപ്പിച്ചത് ടെസ്ലയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന്; ആരാണ് വൈറല്‍ അഭിമുഖത്തിലെ അതിഥിയും ടെസ്ലയിലെ എ ഐ യുടെ 'തല'യുമായ അശോക് എലുസാമി
ടെസ്ലയിലെ എ ഐ യുടെ 'തല'യുമായ അശോക് എലുസാമി
ചെന്നൈ: സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാകുന്ന തമിഴ് ചാനലിലെ ഒരു അഭിമുഖത്തിന്റെ ഭാഗമുണ്ട്.അതില്‍ തന്റെ മുന്നിലിരിക്കുന്ന അതിഥിയെ അവതാരകന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് ടെസ്ലയുടെ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം..പക്ഷെ ഓട്ടോറിക്ഷയില്‍ നമ്മുടെ സ്റ്റുഡിയോയിലെത്തിയ അദ്ദേഹം എന്നെ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നു.പിന്നാലെ അതിഥിയോട് അവതാരകന്‍ ചോദിക്കുന്നത് എന്തുകൊണ്ടായിരുന്നു ഓട്ടോറിക്ഷയിലെ യാത്ര എന്നാണ് അതിന് അദ്ദേഹം നല്‍കിയത് താന്‍ ടെസ്ലയുടെ ഓട്ടോ പൈലറ്റ് അല്ലെ എന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ മറുപടിയായിരുന്നു.
സാക്ഷാല്‍ ഇലോണ്‍ മസ്‌കിനെക്കൊണ്ടുപോലും കൈയ്യടിപ്പിച്ച അദ്ദേഹത്തിന്റെ എറ്റവും ശ്രദ്ധേയമായ ടെസ്ലയുടെ വൈസ്പ്രസിഡന്റും എ ഐയുടെ തലവനുമായ ഇന്ത്യന്‍ വംശജന്‍ അശോക് എലുസാമിയായിരുന്നു ആ അഭിമുഖത്തില്‍ അതിഥിയായി എത്തിയത്.ഇത്രയും ഉന്നത പദവിയിലിരിക്കുമ്പോഴും തന്റെ പിന്‍കാലങ്ങള്‍ മറിക്കാതെ വളരെ ലളിതവും സരവുമായി സംസാരിക്കുന്ന വ്യക്തിയെയാണ് അഭിമുഖത്തില്‍ ഉടനീളം നമുക്ക് കാണാനാവുക.അഭിമുഖത്തിന്റെ ചെറിയ ഭാഗം വൈറലായതോടെ അരാണ് അശോക് എല്ലുസ്വാമിയെന്ന അന്വേഷണവും സമൂഹമാധ്യമത്തില്‍ ഉള്‍പ്പടെ നിറയുകയാണ്.
ആരാണ് ടെസ്ലയിലെ എ ഐ യുടെ 'തല' അശോക് എലുസാമി
സാന്‍ ഫ്രാന്‍സിസ്‌കോയില്‍ താമസിക്കുന്ന അശോക് എലുസാമിയുടെ വേരുകള്‍ ഇന്ത്യയിലാണ്.കൃത്യമായി പറഞ്ഞാല്‍ തമിഴ്നാട്ടില്‍.ചെന്നൈയിലെ വേളാച്ചേരിയിലാണ് അശോകിന്റെ ജനനം.കെമിക്കല്‍ പ്ലാന്റിലെ ജീവനക്കാരനായിരുന്നു അച്ഛന്‍.അതിനാല്‍ തന്നെ അശോകിന്റെ പ്രാഥമിക വിദ്യാഭ്യാസം ഒക്കെ തന്നെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലായിരുന്നു.പഠനത്തിലെ മികവ് കൊണ്ട് മികച്ച വിദ്യാലയങ്ങളില്‍ അദ്ദേഹത്തിന് എളുപ്പത്തില്‍ പ്രവേശനം ലഭിച്ചു.ഗിണ്ടിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ അശോക് എഞ്ചിനീയറിംഗ് ബിരുദം പൂര്‍ത്തിയാക്കി .
തുടര്‍ന്ന് അമേരിക്കയിലെ കാര്‍നെഗീ മെലോണ്‍ സര്‍വകലാശാലയില്‍ എത്തി.റോബോട്ടിക് സിസ്റ്റംസ് ഡെവലപ്‌മെന്റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് നേടാനാണ് യു എസ്സിലെത്തിയത്.ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അശോക് അദ്യം ജോലിയില്‍ പ്രവേശിക്കുന്നത് ഫോക്‌സ്വാഗണ്‍ ഇലക്ട്രോണിക് ഗവേഷണ വിഭാഗത്തിലായിരുന്നു.തുടര്‍ന്ന് വാബ്കോ എന്ന പ്രമുഖ ഒട്ടോമോട്ടീവ് ഗവേഷണ സംഘത്തിനൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു.പിന്നാലെയാണ് ടെസ്ലയുടെ ഭാഗമാകുന്നത്.
2014 ജനുവരിയില്‍ ടെസ്ലയിലെ ഓട്ടോപൈലറ്റ് ഡിവിഷനില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായിട്ടായിരുന്നു അദ്ദേഹത്തിന്റെ സേവനം ആരംഭിച്ചത്.രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം,2016 ജൂണില്‍ അതേ ഡിവിഷനില്‍ സീനിയര്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി അദ്ദേഹം റാങ്കുകള്‍ ഉയര്‍ത്തി.2017 സെപ്റ്റംബറില്‍, എല്ലുസ്വാമിക്ക് മറ്റൊരു സ്ഥാനക്കയറ്റം ലഭിക്കുകയും സീനിയര്‍ സ്റ്റാഫ് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി മാറുകയും ചെയ്തു.2019 ഏപ്രില്‍ വരെ അദ്ദേഹം ആ പദവി അലങ്കരിച്ചിരുന്നു.ഇതിനുശേഷം 2024 ഓടേയാണ് ടെസ്ല ഇലക്ട്രിക്ക് കാറുകളുടെ ഓട്ടോപൈലറ്റ് സോഫ്‌റ്റ്വെയറിന്റെ ഡയറക്ടറായി നിയമിതനായത്.
ടെസ്ലയുടെ ഓട്ടോപൈലറ്റ് സോഫ്‌റ്റ്വെയറിന്റെ ഡയറക്ടര്‍ എന്ന നിലയില്‍, ഓട്ടോപൈലറ്റ് ഡിവിഷനായുള്ള ഓട്ടോണമി സോഫ്‌റ്റ്വെയര്‍ ടീമിനെ നയിക്കുന്നതിനും വൈവിധ്യമാര്‍ന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഡാറ്റയുടെ വന്‍തോതിലുള്ള ന്യൂറല്‍ നെറ്റ്വര്‍ക്കുകളെ പരിശീലിപ്പിക്കുന്നതിന് വലിയ തോതിലുള്ള ഓട്ടോമാറ്റിക് ഗ്രൗണ്ട് ട്രൂത്ത് പൈപ്പ്‌ലൈനുകള്‍ സൃഷ്ടിക്കുന്നതും എല്ലുസ്വാമിയുടെ നേതൃത്വത്തിലാണ്.ഇതിനുപുറമെ, മെഷീന്‍-ലേണ്‍ഡ്, എഞ്ചിനീയറിംഗ് മോഡലുകളില്‍ ഏറ്റവും മികച്ചത് ഉപയോഗിച്ച് അതാത് മാര്‍ക്കറ്റിന് അനുസരിച്ചുള്ള കൃത്യവും വിശദവുമായ മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ടെസ്ലയുടെ ഡ്രൈവര്‍മാരെ ഓട്ടോപൈലട്ടിറ്റിങ്ങില്‍ സഹായിക്കാനുള്ള സെമി-ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റത്തെയാണ് അശോക് നയിക്കുന്നത്.ക്യാമറകള്‍, സെന്‍സറുകള്‍, റഡാര്‍ എന്നിവയെ ഉപയോഗിച്ചാകും ശോക് എല്ലുസ്വാമിയുടെ ഓട്ടോ പൈലറ്റ് ടീം ഇത് സാധ്യമാക്കുക.മാത്രമല്ല അശോകിന്റെ വരവോടെ ഓട്ടോ പൈലറ്റ് സംവിധാനം നേരിട്ടിരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ ടെസ്ലയ്ക്ക് പരിഹരിക്കാനും ഉപഭോക്താക്കളുടെ പരാതിക്ക് കുറവ് വരുത്താനും സാധിച്ചു.ഇതോടെയാണ് അശോക് മസ്‌കിന്റെ വിശ്വസ്തന്മാരില്‍ ഒരാളായി മാറുന്നതും.
നന്ദി അശോക് എന്ന് ട്വീറ്റ്..അഭിനന്ദനവുമായി മസ്‌ക് തന്നെ എത്തുമ്പോള്‍
ഉയര്‍ന്ന ബുദ്ധിശക്തിക്ക് പേരുകേട്ട എലോണ്‍ മസ്‌ക് തന്നെ അശോക് നന്ദി പ്രകാശിപ്പിച്ച ട്വീറ്റുമായി എത്തിയതോടെയാണ് ഈ ഇന്ത്യന്‍ വംശജന്‍ വാര്‍ത്തകളില്‍ നിറയുന്നത്.ലോകത്തിലെ പ്രമുഖ ഇലക്ട്രിക് കമ്പനിയായ ടെസ്ലയുടെ അത്ഭുതകരമായ വളര്‍ച്ചയ്ക്ക് പിന്നില്‍ അശോകെന്ന ഇന്ത്യക്കാരനാണെന്ന് സിഇഒ ഇലോണ്‍ മസ്‌ക് തുറന്നുസമ്മതിച്ചിരുന്നു.
തന്റെ ടീമിന്റെ ഏകീകൃതവും പോസിറ്റീവുമായ വളര്‍ച്ചയ്ക്ക് പ്രചോദനമായതിനും അത് നിലനിര്‍ത്തുന്നതിനും അശോക് നടത്തിയ അഥവ നടത്തുന്ന ഇടപെടലുകളെ ഞാന്‍ മനസിലാക്കുന്നുവെന്നും ട്വീറ്റില്‍ മസ്‌ക് വിശദമാക്കുന്നു.അദ്ദേഹത്തിന്റെ 'ആഴത്തിലുള്ള സാങ്കേതിക ധാരണ, ഭ്രാന്തമായ സ്ഥിരോത്സാഹം, അശ്രാന്ത കഠിനാധ്വാനം' എന്നിവയെ പ്രശംസിക്കുകയും ചെയ്തു. മറുപടിയായി അശോക് എല്ലുസ്വാമി 'എക്‌സില്‍' മസ്‌കിന് പരസ്യമായി നന്ദി പറയുകയും ചെയ്തു
'നന്ദി അശോക്'.അതോടൊപ്പം, എള്ളുസ്വാമിയുടെ അംഗീകാരത്തെക്കുറിച്ച് തനിക്ക് അശ്രദ്ധയുണ്ടായിരുന്നു.എന്നാല്‍ അതൊന്നും കാര്യമാക്കാതെ അദ്ദേഹം അദ്ദേഹത്തിന്റെ ജോലികളില്‍ മുഴുകി.സഹകരണപരവും എളിമയുള്ളതുമായ ബിസിനസ്സ് ബന്ധമാണ് അദ്ദേഹം കാണിക്കുന്നതെന്നും മസ്‌ക് അഭിപ്രായപ്പെട്ടു.'സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ സാങ്കേതികവിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് അശോകാണ്. അദ്ദേഹത്തോട് ഞാന്‍ നന്ദി പറയുകയാണ്. അശോക് ഇല്ലായിരുന്നുവെങ്കില്‍ ടെസ്ല ഒരു സാധാരണ കാര്‍ കമ്പനിയായി മാത്രം ഒതുങ്ങിപ്പോയേനെ,'' മസ്‌ക് എക്സില്‍ പോസ്റ്റ് ചെയ്തു.
ടെസ്ലയുടെ കുതിപ്പിനെക്കുറിച്ചും അതില്‍ ഇലോണ്‍ മസ്‌കിന്റെ സംഭാവനയെക്കുറിച്ചും വിശദീകരിച്ച് കൊണ്ട് അശോക് എല്ലുസ്വാമി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ ഒരു മറുപടി കുറിപ്പ് പങ്കുവെച്ചിരുന്നു.ലേഖനത്തില്‍ അശോക് മസ്‌കിനെ വാനോളം പുകഴ്ത്തുന്നുണ്ട്.''മസ്‌കിന്റെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും ഇല്ലായിരുന്നുവെങ്കില്‍ ടെസ്ല ഒരു സാധാരണ സ്ഥാപനമായി മാറിപ്പോയേനെ,'' എന്നായിരുന്നു അശോകിന്റെ മറുപടി.
''എഐ സാങ്കേതികവിദ്യയില്‍ ടെസ്ല ഈ കുതിപ്പ് നടത്തുന്നതിന് കാരണക്കാരന്‍ ഇലോണ്‍ മസ്‌കാണ്.സാങ്കേതിക കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ ധാരണയും അടിയുറച്ച അര്‍പ്പണബോധവും നിരന്തരമായ കഠിനാധ്വാനവുമാണ് എഐയുടെ കാര്യത്തില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പനിയായി ടെസ്ലയെ വളര്‍ത്തിയത്.സാങ്കേതിക കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം മറ്റാരേക്കാളും മുന്നിലായിരുന്നു.അദ്ദേഹത്തിന്റെ നേതൃത്വവും ധാരണയും കൊണ്ടാണ് ഇതൊരു വ്യത്യസ്ത കമ്പനിയായി മാറിയത്,'' അശോക് കൂട്ടിച്ചേര്‍ത്തു.
എലുസ്വാമിയും കാഴ്ച്ചപ്പാടുകളും
അപ്രാപ്യമെന്ന് തോന്നുന്ന പല നേട്ടങ്ങളുമാണ് അശോക് മസ്‌കിന്റെ പിന്‍ബലത്തോടെ ടെസ്ലയില്‍ യാഥാര്‍ത്ഥ്യമാക്കിയത്.2014ല്‍, ഓട്ടോപൈലറ്റ് ആരംഭിച്ചത് ഏകദേശം 384 കെബി മെമ്മറിയും ചെറിയ കമ്പ്യൂട്ടും മാത്രമുള്ള ഒരു ചെറിയ കമ്പ്യൂട്ടറിലാണ്. ലെയ്ന്‍ കീപ്പിംഗ്, ലെയ്ന്‍ മാറ്റല്‍,വാഹനങ്ങള്‍ക്കുള്ള രേഖാംശ നിയന്ത്രണം മുതലായവ നടപ്പിലാക്കാന്‍ അദ്ദേഹം എഞ്ചിനീയറിംഗ് ടീമിനോട് ആവശ്യപ്പെട്ടു.ടീമില്‍ പോലും പലരും ഈ അഭ്യര്‍ത്ഥന വിജയിക്കില്ലെന്നാണ് കരുതിയത്.പക്ഷെ പിന്മാറാതെ വളരെ ബുദ്ധിമുട്ടുള്ള ഈ ലക്ഷ്യം കൈവരിക്കാന്‍ മസ്‌ക് ടീമിനെ പ്രേരിപ്പിച്ചു.2015-ല്‍, എല്ലാ കണക്കുകൂട്ടലുകളെയും കാറ്റില്‍ പറത്തി ടെസ്ല ലോകത്തിലെ ആദ്യത്തെ ഓട്ടോപൈലറ്റ് സിസ്റ്റം പുറത്തിറക്കി.
2016-ല്‍, ടെസ്ല മറ്റ് നിര്‍മ്മാതാക്കളെ ആശ്രയിക്കുന്നതിനുപകരം, ഓട്ടോപൈലറ്റിന് ആവശ്യമായ എല്ലാ കമ്പ്യൂട്ടര്‍ വിഷനും സ്വന്തമായി ചെയ്യാന്‍ തുടങ്ങി.പതിനൊന്ന് മാസത്തിനുള്ളില്‍ ഈ ലക്ഷ്യവും കമ്പനി നേടി. ടെസ്ലയില്‍ ശക്തമായ ഒരു എഐ ടീമിന്റെ വികസനത്തിന് തുടക്കമിട്ട തന്ത്രപരമായി പ്രധാനപ്പെട്ട ഒരു നീക്കമായിരുന്നു ഇത്.
ശക്തമായ എഐ സോഫ്‌റ്റ്വെയറിനും ഹാര്‍ഡ്വെയറിനും വേണ്ടി അദ്ദേഹം ടീമിനോട് ആവശ്യപ്പെട്ടു.2017 ല്‍ ആദ്യം രൂപകല്‍പ്പന ചെയ്ത ഈ ഹാര്‍ഡ്വെയര്‍ 2019 ഫെബ്രുവരിയില്‍ ഉല്‍പ്പാദനം ആരംഭിച്ചു.ഇന്നത്തെ അത്യാധുനിക സംവിധാനത്തോട് വരെ കിടപിടിക്കാവുന്ന ഹാര്‍ഡ്വെയര്‍ സംവിധാനമാണ് 19 ല്‍ കമ്പനി യാഥാര്‍ത്ഥ്യമാക്കിയത്.ഇന്ന്, ടെസ്ലകള്‍ക്ക് ഏറ്റവും കുറഞ്ഞ അളവിലുള്ള അസംസ്‌കൃത സെന്‍സറുകള്‍ ഉണ്ടെന്നും, ഏതൊരു പ്രൊഡക്ഷന്‍ കാറിനേക്കാള്‍ ഏറ്റവും കൂടുതല്‍ ഓട്ടോണമസ് ശേഷിയുണ്ടെന്നതും അശോകിന്റെ നേട്ടത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷമാണ് അശോക് ടെസ്ലയുടെ എഐ വിഭാഗത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്.കമ്പനിയുടെ ഓട്ടോപൈലറ്റ് സംവിധാനം നേരിട്ട ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇതോടെ കമ്പനിക്ക് സാധിച്ചു.വില്‍പ്പന പ്രതിസന്ധിയിലായ മസ്‌കിന് ഇതുകൊണ്ടുണ്ടായ ആശ്വാസം ചെറുതല്ല.ഇങ്ങനെ കമ്പനിയില്‍ താന്‍ വന്ന വഴികളിലെല്ലാം തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയാണ് അശോക് മസ്‌കിന്റെ പോലും കൈയ്യടി നേടുന്നത്.