ഇന്‍ഡിഗോയുടെ ട്രേയ്ഡ് മാര്‍ക്ക് ലംഘിച്ചു; 6e എന്നത് എയലൈന്‍ ഫൈ്‌ളറ്റിന്റെ കോഡാണ്; ഇന്‍ഡിഗോയുടെ ബ്രാന്‍ഡ് ഐഡന്റിറ്റി സംരക്ഷിക്കുന്നതിന് എന്തും ചെയ്യും: മഹീന്ദ്രക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

Update: 2024-12-04 04:46 GMT

ന്യൂഡല്‍ഹി: മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈലിനെതിരെ കേസ് ഫയല്‍ ചെയ്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇന്‍ഡിഗോയുടെ ട്രേയ്ഡ് മാര്‍ക്ക് ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹീന്ദ്രയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹനത്തിന് BE6e എന്ന പേരി നല്‍കിയതിനാണ് ഇന്‍ഡിഗോ കോടതിയെ സമീപച്ചത്. 6e എന്നത് എയലൈന്‍ ഫൈ്‌ളറ്റിന്റെ കോഡാണെന്ന് ഇന്‍ഡിഗോ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ 6e ഉപയോഗിക്കുന്നത് ട്രേഡ്മാറക്ക് ലംഘനം അല്ല എന്ന് കമ്പിനി കോടതിയില്‍ വിശദീകരിച്ചു. 6e ഉപയോഗിക്കുമ്പോള്‍ പകര്‍പ്പവകാശ ലംഘനമൊന്നുമില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ദിവസങ്ങള്‍ക്കകം ഇന്‍ഡിഗോ കോടതിയിലെത്തി. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (ഇന്‍ഡിഗോ പാരന്റ്) മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ എന്ന തലക്കെട്ടില്‍, കേസ് ചൊവ്വാഴ്ച ജസ്റ്റിസ് അമിത് ബന്‍സാല്‍ കോടതിയില്‍ പരിഗണിക്കും.

എന്നാല്‍, വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. അടുത്ത വാദം ഡിസംബര്‍ 9 ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ മഹീന്ദ്ര എയര്‍ലൈനുമായി ചര്‍ച്ച ആരംഭിച്ചതായി ഇന്‍ഡിഗോയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേത്തി കോടതിയെ അറിയിച്ചു.

ഒരു പ്രസ്താവനയില്‍ ഇന്‍ഡിഗോ പറഞ്ഞു, '6e എന്നത് 18 വര്‍ഷക്കാലമായി ഇന്‍ഡിഗോയുടെ തിരിച്ചറിയലിന്റെ അവിഭാജ്യഘടകമാണ്. ആഗോളമായി അംഗീകാരമുള്ള 6e ഒരു രജിസ്റ്റര്‍ ചെയ്ത ട്രേഡ്മാര്‍ക്ക് ആണ്. ഇത് എയര്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ക്കും സഹപ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും 6e മാര്‍ക്കിന്റെ അനധികൃതമായ ഉപയോഗം ലംഘനമാണ് എന്നും ഇന്‍ഡിഗോ വിശദീകരിച്ചു.'' ഇന്‍ഡിഗോ അതിന്റെ ബൗദ്ധിക സ്വത്തും ബ്രാന്‍ഡ് ഐഡന്റിറ്റിയും സംരക്ഷിക്കുന്നതിന് ആവശ്യമായതും ഉചിതമായതുമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം BE6e, XEV 9e എന്നീ EV എസ്യുവികള്‍ പുറത്തിറക്കിയത്. മഹീന്ദ്ര അതിന്റെ ഇലക്ട്രിക് ഒറിജിന്‍ എസ്യുവി പോര്‍ട്ട്ഫോളിയോയുടെ ഭാഗമായ 'BE6e'യ്ക്കായി 12-ാം ക്ലാസ് (വാഹനങ്ങള്‍) പ്രകാരം ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനായി അപേക്ഷിച്ചിട്ടുണ്ട്. 'BE6e' ഇന്‍ഡിഗോയുടെ '6e'-യെ അപേക്ഷിച്ച് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ആര്‍ക്കും തെറ്റിധാരണ ഉണ്ടാകാനുള്ള സാധ്യതയില്ല,' എന്നാണ് മഹീന്ദ്രയുടെ വിശദീകരണം.

ഇത് രണ്ടാം തവണയാണ് ഇന്‍ഡിഗോ ഒരു കമ്പനിയുടെ പേരിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. 2015-ല്‍ ടാറ്റാ മോട്ടോര്‍സും ഇന്‍ഡിഗോയുമായി ട്രേഡ്മാര്‍ക്ക് കേസില്‍ പ്രവേശിച്ചിരുന്നു. അന്നത്തെ ടാറ്റാ മോട്ടോര്‍സിന്റെ സെഡാന്‍ 'ഇന്‍ഡിഗോ' എന്നാണ് അറിയപ്പെട്ടിരുന്നത്.

Tags:    

Similar News