ആറടി പൊക്കമുള്ള പടുകൂറ്റന്‍ മറുനാടന്‍ ട്രോഫി തയ്യാര്‍; ബെല്‍ജിയത്തില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും മല്ലന്മാര്‍ എത്തും; രജിസ്റ്റര്‍ ചെയ്തത് 20ല്‍ അധികം ടീമുകള്‍; മാറ്റുരക്കാന്‍ നാല് വനിതാ ടീമുകളും: സ്റ്റോക്കിലെ വടംവലി മാമാങ്കം കൈയെത്തും ദൂരെ

Update: 2025-07-08 06:40 GMT

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും വലിയ സമ്മാനത്തുക ഉള്ള വടംവലി മത്സരത്തിന് ഇനി കയ്യെത്തും ദൂരം മാത്രം. ജൂലൈ 13 ഞായറാഴ്ച്ച സ്റ്റോക് ഓണ്‍ ട്രെന്‍ഡിലാണ് മത്സരം നടക്കുക. യുകെയില്‍ നിന്ന് മാത്രമല്ല അയര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്ന് പോലും മത്സരത്തില്‍ പങ്കെടുക്കാന്‍ മല്ലന്മാര്‍ എത്തുമെന്ന് ഉറപ്പായി. ഇതിനോടകം ഇരുപതില്‍ അധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നാല് വനിതാ ടീമുകളും മാറ്റുരക്കാനുണ്ടാവും.

ആറടിയില്‍ അധികമുള്ള മറുനാടന്‍ മലയാളി എവര്‍ റോളിംഗ് ട്രോഫിയാകും ഇതിലെ പ്രധാന ആകര്‍ഷണം. ഇതിനു പുറമെ റോളിംഗ് ട്രോഫി ജേതാക്കള്‍ക്ക് സമ്മാനിക്കും. ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് 2500 പൗണ്ടാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക. ആകര്‍ഷകമായ സമ്മാനങ്ങളാണ് തുടര്‍ന്നുള്ള വിജയികളെയും കാത്തിരിക്കുന്നത്ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് 2500 പൗണ്ടും എവര്‍ റോളിങ് ട്രോഫിയും ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 1250 പൗണ്ടും മൂന്നാം സമ്മാനമായി 750 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും തുടര്‍ന്ന് വരുന്ന ആദ്യ പത്ത് സംഘങ്ങള്‍ക്ക് 100 പൗണ്ട് വീതം ക്യാഷ് പ്രൈസുമാണ് സമ്മാനമായി ലഭിക്കുക. ലൈഫ് ലൈന്‍ പ്രൊട്ടക്ട്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, കായല്‍ റസ്റ്റോറന്റ്, ടിഫിന്‍ ബോക്‌സ്, പോള്‍ ജോണ്‍ സോളിസിറ്റര്‍ എന്നിവരും സ്‌പോണ്‍സര്‍മാരായി ഉണ്ട്.

കരുത്തുകാട്ടനെത്തുന്ന മല്ലന്‍മാര്‍ക്കൊപ്പം ഇത്തവണ പെണ്‍കരുത്തും എത്തുന്നതോടെ ആവേശപ്പോരാട്ടമായിരിക്കും സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ കാത്തിരിക്കുന്നതെന്ന് ഉറപ്പായി. വനിതകളുടെ നാലു ടീമുകള്‍ ആണ് മത്സരപോരാട്ടത്തിനായി എത്തുന്നത്. വൂസ്റ്റര്‍ , ലിവര്‍പൂള്‍, ഏയ്ഞ്ചല്‍ മൌണ്ട് കെയര്‍ ഹോമിലെ നഴ്സുമാരും കെയറര്‍മാരും അടങ്ങുന്ന ടീം, സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നുമുള്ള ടീം എന്നിവരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ജിന്‍സി ജോസഫ് ക്യാംപ്ടന്‍സ് സ്ഥാനത്ത് ഉള്ള തെക്കന്‍സില്‍ ജാസ്മിന്‍സ്, അലീന, അലോണ, ഫിയോണ, അമേലിയ, അക്‌സ, എന്നിവരാണ് ടീമംഗങ്ങളായി ഉള്ളത്. ടീം മാനേജര്‍ ലൂക്കോസ് മാത്യുവും ഷിജു അലക്‌സുമാണ്.ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ പ്രഥമ വനിതാ വടംവലി ടീം ആയ 'ടീം ലിമ 'കഴിഞ്ഞ വര്‍ഷമാണ് രൂപം കൊണ്ടത്. 2024 ജൂലൈയില്‍ വുസ്റ്ററില്‍ നടന്ന വനിതാ വടംവലി മത്സരത്തില്‍ ടീം മാനേജര്‍ ആയ സെബാസ്റ്റ്യന്‍ ജോസഫിന്റെയും ടീം കോച്ച് ആയ ഹരികുമാര്‍ ഗോപാലന്റെയും നേതൃത്വത്തില്‍ മത്സരത്തില്‍ കിരീടമണിയാനും വടംവലി പ്രേമികളുടെ മനസ്സില്‍ ഇടംനേടാനും തയ്യാറാവുകയാണ് ടീം ലിമ.

ഇതിനൊപ്പം ഷൈനു ക്ലയര്‍ മാത്യുവിന്റെ ഉടമസ്ഥതയിലുള്ള എയ്ഞ്ല്‍മൗണ്ട് കെയര്‍ഹോമിലെ ജോലിക്കാരുടെ ടീമും വടംവലി മത്സരത്തിനെത്തുമെന്ന് അറിയിച്ചു കഴിഞ്ഞു. റെയ്സി ഡേവിസ് ക്യാപ്ടനായ ടീമില്‍ ഹാപ്പി സജു, കീര്‍ത്തന വിനീത്, ജിജി ജോസ്, പ്രിന്‍സിമോള്‍ പ്രകാശ്, ഷീജാ ജോസഫ്, കൃഷ്ണേന്ദു മണി, ചിന്നു, സുല്‍ത്താന ഫര്‍ഹത്ത്, ആശാ ബോണി എന്നിവരാണ് അംഗങ്ങളായുള്ളത്. വനിതകളുടെ വടംവലി മത്സരത്തില്‍ വിജയികളാകുന്നവരെയും കാത്തിരിക്കുന്നത് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകളാണ്,ഒന്നാം സ്ഥാനം - £501 രണ്ടാം സ്ഥാനം - £201 മൂന്നാം സ്ഥാനം - £101 കൂടാതെ ട്രോഫിയും ആണ് വിജയികള്‍ക്ക് ലഭിക്കുക.ഒന്നാം സ്ഥാനം നേടുന്ന ടീമിന് ടൂര്‍ ഡിസൈനേഴ്‌സ് ആണ് ക്യാഷ് പ്രൈസ് സമ്മാനമായി നല്കുന്നത്.


യുകെയ്ക്ക് പുറമേ അയര്‍ലന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നും മത്സരരംഗത്തേക്ക് മല്ലന്‍മാരെത്തുമെന്ന് ഉറപ്പായി.അയര്‍ലണ്ടിലെ വിവിധ വടം വലി ടീമുകളില്‍ നിന്നും പ്രധാന വലിക്കാരെ സെലക്റ്റ് ചെയ്തു ഉണ്ടാക്കിയ ടീമുമായി ആണ് കിഷോറും ടീമും യുകെയിലേക്കെത്തുന്നത്. ബെല്‍ജിയം ബ്രദേഴ്സ് എന്നറിയപ്പെടുന്ന ടീമില്‍ ജോസ് മാത്യു, ഡോണി കുര്യന്‍, സ്റ്റിബിന്‍ സ്റ്റാന്‍ലി, ഷിജിന്‍ കുര്യന്‍ എന്നിവരുമാണ് എത്തുക.


അയര്‍ലണ്ടിന്റെ മണ്ണില്‍ നിന്നും യുകെയിലേക്ക് വടംവലിക്കായി ബാറ്റില്‍ ഹോക്സ് എന്ന ടീമാണ് എത്തുക.അയര്‍ലണ്ടില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു പ്രമുഖ താരങ്ങളെ അണിനിരത്തിക്കൊണ്ട് ഉള്ള ടീമാണ് ബാറ്റില്‍ ഹോക്‌സ്. ഒന്നാം നമ്പറില്‍ സ്റ്റെഫിന്‍, രണ്ടാം നമ്പറില്‍ അളിയന്‍സ് ഡ്രോഹഡ ക്യാപ്റ്റന്‍ ജോബി ,മൂന്നാം നമ്പറില്‍ പാപ്പന്‍സ് ഫിബ്‌സ്ബറോയൂടെ കിഷോര്‍ നാലാം നമ്പറില്‍ ലിബിന്‍ അഞ്ചാം നമ്പറില്‍ റനില്‍ ആറില്‍ റെക്സണ്‍ ഏഴാം നമ്പറില്‍ നങ്കൂര മുറപ്പിക്കാന്‍ കെവിന്‍. വിശ്വസ്ത കോച്ചും ക്യാപ്റ്റനുമായി സുജിത്ത് സുരേന്ദ്രന്‍ എന്നിവരാണ് ഈ സംഘത്തിനൊപ്പമുള്ളത്.ഇത്തവണത്തെ മത്സരം വീക്ഷിക്കുകയും അടുത്ത തവണ പങ്കെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കാനഡയില്‍ നിന്നുള്ള വടം വലി ടീമുകളുടെ പ്രധിനിധികളെത്തുമെന്നും ഭാരവാഹികളെ അറിയിച്ച് കഴിഞ്ഞു.



യുകെയിലെ ഏറ്റവും പഴയ അസോസിയേഷനുകളില്‍ ഒന്നായ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷനും സ്റ്റോക് ലയണ്‍സുമാണ് ബ്രിട്ടീഷ് മലയാളിയ്ക്കൊപ്പം ഇന്റര്‍നാഷണല്‍ വടംവലി ടൂര്‍ണമെന്റിന് അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നത്.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി സൈമി ജോര്‍ജ് , സജിമോന്‍ തോമസ് ,ജോഷി സിറിയക്ക് , ടോമിച്ചന്‍ കൊഴുവനാല്‍ , ബെന്നി പാലാട്ടി എന്നിവരുടെ നേത്ത്ര്വത്തില്‍ ഊര്‍ജ്വസ്വലമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

bmeuropetugofwar@gmail.com

+447919077503 - (സൈമി ജോര്‍ജ്)

+447958236786 - (ജോഷി സിറിയക്ക്)

+447841695599 - (സജിമോന്‍ തോമസ്)

+447448653537 - (ബെന്നി പാലാട്ടി)

+447828704378 - (ടോമിച്ചന്‍ കൊഴുവനാല്‍)

വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളുമായി സ്‌പോണ്‍സര്‍മാരും

ഒന്നാം സ്ഥാനത്തു എത്തുന്ന ടീമിന് ഓണ്‍ലൈന്‍ മാധ്യമരംഗത്തെ കുലപതിയായ മറുനാടന്‍ മലയാളി നല്‍കുന്ന എവര്‍ റോളിംഗ് ട്രോഫിയും ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് നല്‍കുന്ന ക്യാഷ് പ്രൈസും ലഭിക്കും. ആകര്‍ഷകമായ സമ്മാനങ്ങളാണ് തുടര്‍ന്നുള്ള വിജയികളെ കാത്തിരിക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 2500 പൗണ്ടും എവര്‍ റോളിങ് ട്രോഫിയും ലഭിക്കുമ്പോള്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 1250 പൗണ്ടും മൂന്നാം സമ്മാനമായി 750 പൗണ്ടും നാലാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും തുടര്‍ന്ന് വരുന്ന ആദ്യ പത്ത് സംഘങ്ങള്‍ക്ക് 100 പൗണ്ട് വീതം ക്യാഷ് പ്രൈസുമാണ് സമ്മാനമായി ലഭിക്കുക. ലൈഫ് ലൈന്‍ പ്രൊട്ടക്ട്, ഏലൂര്‍ കണ്‍സള്‍ട്ടന്‍സി, പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്, കായല്‍ റസ്റ്റോറന്റ്, ടിഫിന്‍ ബോക്സ് , ടൂര്‍ ഡിസൈനേഴ്സ് എന്നിവരും സ്പോണ്‍സര്‍മാരായി ഉണ്ട്.





Tags:    

Similar News