പേജര്‍ ആക്രമണ പദ്ധതി പ്രയോഗിക്കാന്‍ ലക്ഷ്യമിട്ടത് യുദ്ധത്തിനായി; തന്ത്രം പുറത്തായോ എന്ന സംശയത്തില്‍ ഇസ്രായേലിന്റെ അതിവേഗ ആക്ഷന്‍; എല്ലാം അമേരിക്കയും അറിഞ്ഞു; പൊട്ടിത്തെറിയില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി

ലബനനിലെ ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി

Update: 2024-09-18 08:27 GMT

ബെയ്‌റൂത്ത്: ഇസ്രയേല്‍ ലബനനില്‍ നടത്തിയ പേജര്‍ ആക്രമണം നടപ്പിലാക്കിയത് പെട്ടെന്നുള്ള തീരുമാനത്തിന്റെ ഫലമായിട്ടാണെന്ന് സൂചന. ലബനനുമായി യുദ്ധം ഉണ്ടാകുകയാണെങ്കില്‍ ആ സമയത്ത് പ്രയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പേജറുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്താന്‍ ഇസ്രയേല്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ അത് നേരത്തെ ആക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേജര്‍ ഉപയോഗിച്ചുള്ള ആക്രമണ പദ്ധതി പുറത്തായി എന്ന സംശയത്തിന്റെ പേരിലാണ് ഇസ്രയേല്‍ അപ്രതീക്ഷിതമായി ഇത്തരത്തില്‍ ആക്രമണം നടത്തിയത്. എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. ഹിസ്ബുള്ളയെ ഇത്തരത്തില്‍ ആക്രമിക്കാന്‍ പോകുന്ന വിവരം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ മിനിട്ടുകള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു എന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും തന്നെ ഇസ്രയേല്‍ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

രണ്ട് ഹിസ്ബുള്ള നേതാക്കള്‍ തങ്ങളുടെ കൈവശമുള്ള പേജറുകള്‍ ഇസ്രയേല്‍ ആക്രമണത്തിനായി ഉപയോഗിക്കുമോ എന്ന് പരസ്യമായി സംശയം പ്രകടിപ്പിച്ച വിവരം ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദേ മനസിലാക്കിയിരുന്നു എന്നും അതിനെ

തുടര്‍ന്നാണ് ആക്രമണം ഇനി വൈകിപ്പിച്ചാല്‍ പദ്ധതി പാളും എന്ന സംശയത്തിന്റെ പേരില്‍ പെട്ടെന്ന് തന്നെ ആക്രമണം നടത്തി എന്നുമാണ് കരുതപ്പെടുന്നത്.

അതേ സമയം സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്റതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥാനപതിയായമൊജ്താബ അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു. അമാനിയെ വിദഗ്ധ ചികിത്സക്കായി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലേക്ക് കൊണ്ട് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ പുറത്ത് വിട്ട വീഡിയോ ദൃശ്യങ്ങളില്‍ അമാനിയുടെ മുഖത്തേും വസ്ത്രങ്ങളിലും എല്ലാം രക്തം പുരണ്ടിരിക്കുന്നതായി കാണാം.

അതേസമയം ഹിസ്ബുല്ല ഉപയോഗിക്കുന്ന 5,000 പേജറുകളില്‍ ഇസ്രായേല്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടു ചെയ്യുന്നത്. ചൊവ്വാഴ്ച ലബനാനില്‍ നടന്ന വ്യാപക സ്‌ഫോടനങ്ങളില്‍ ഇതിലുള്ള 3000ത്തോളം പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഗോള്‍ഡ് അപ്പോളോ എന്ന തായ്‌വാന്‍ ബ്രാന്‍ഡിലുള്ള ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, ഇത് തങ്ങള്‍ നിര്‍മിച്ചതല്ലെന്നും തങ്ങളുടെ ബ്രാന്‍ഡ് ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമുള്ള യൂറോപ്പിലെ ബി.എ.സി എന്ന കമ്പനി നിര്‍മിച്ചവയാണെന്നും തായ്‌വാന്‍ കമ്പനി അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ആദ്യം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകള്‍ പുതുതായി നിര്‍മിച്ചവയാണ്. ഉല്‍പാദന വേളയില്‍ തന്നെ ഇസ്രായേലിന്റെ ചാര ഏജന്‍സിയായ മൊസാദ് ഏജന്റുമാര്‍ ബാറ്ററിക്ക് സമീപം സ്‌ഫോടക വസ്തു തിരുകിക്കയറ്റിയിരുന്നുവെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ഗ്രാം വരെ സ്‌ഫോടകവസ്തുക്കളാണ് ഓരോന്നിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിച്ചാല്‍ സ്‌ഫോടനം നടക്കാന്‍ ശേഷിയുള്ള വളരെ സൂക്ഷ്മമായ വസ്തുക്കളാണ് ഇതിനുപയോഗിച്ചത്.

എന്നാല്‍, സ്‌കാനറോ മറ്റോ ഉപയോഗിച്ചാല്‍ പോലും ഇത് കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. കോഡ് ചെയ്ത സന്ദേശം അയച്ചപ്പോള്‍ 3,000 പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പരിക്കേറ്റ ഇറാന്‍ അംബാസഡര്‍ മുജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടമായതായും മറ്റൊരു കണ്ണിന് സാരമായി പരിക്കേറ്റതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

''പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 10 സെക്കന്‍ഡ് നേരം പേജറുകള്‍ ബീപ്പ് ചെയ്തിരുന്നു. സാധാരണ മെസേജ് വരുമ്പോഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാന്‍ മുഖത്തോട് ചേര്‍ത്തുപിടിച്ചപ്പോഴാണ് സ്‌ഫോടനം നടന്നത്. അതുകൊണ്ട് തന്നെ കണ്ണിന് പലര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്'' -റിപ്പോര്‍ട്ടില്‍ പറയുന്നു.Iran envoy to Lebanon lost eye in pager explosion

Tags:    

Similar News