'ഞാന്‍ അജ്മീറിലും പുഷ്‌കറിലുമാണ്; അവള്‍ ഓടിപ്പോയി, കണ്ടെത്താന്‍ കഴിഞ്ഞില്ല'; പോക്‌സോ കേസിന് പിന്നാലെ 'കാണാതായ ' 'വൈറല്‍ പെണ്‍കുട്ടിയെ' തേടി ജോധ്പൂരിലെ തെരുവുകളില്‍ അലഞ്ഞത് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനല്ല; അതൊരു പ്രാങ്ക് വീഡിയോ! രാജസ്ഥാന്‍ ബലോത്ര സ്വദേശി അരവിന്ദ് കുമാര്‍ ജോഷി പിടിയില്‍; ട്വിസ്റ്റുകള്‍ക്കിടയിലും ചോദ്യം ദമ്പതികള്‍ എവിടെ?

അതൊരു പ്രാങ്ക് വീഡിയോ!

Update: 2026-04-13 10:39 GMT

ജോധ്പൂര്‍/കൊച്ചി: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചര്‍ച്ചയായ 'വൈറല്‍ പെണ്‍കുട്ടി'യുടെ തിരോധാന വാര്‍ത്തയില്‍ സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവുകള്‍. പ്രണയവും വിവാഹവും നിയമപോരാട്ടവും നിറഞ്ഞ ഈ സംഭവത്തില്‍ ഒടുവില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

വൈറല്‍ വീഡിയോയിലെ ആള്‍ ഫര്‍മാന്‍ ഖാനല്ല!

പെണ്‍കുട്ടിയെ കാണാനില്ലെന്നും താന്‍ അവരെ തിരഞ്ഞ് ജോധ്പൂരിലെത്തിയെന്നും അവകാശപ്പെട്ട് ഫര്‍മാന്‍ എന്ന പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞു. വീഡിയോയിലുണ്ടായിരുന്നത് ഫര്‍മാന്‍ ഖാനായിരുന്നില്ല, മറിച്ച് രാജസ്ഥാനിലെ ബലോത്ര സ്വദേശിയായ അരവിന്ദ് കുമാര്‍ ജോഷിയായിരുന്നു. തമാശയ്ക്കായി ചെയ്ത വീഡിയോ ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും തനിക്ക് ഫര്‍മാന്‍ ഖാനുമായി യാതൊരു ബന്ധവുമില്ലെന്നും ഇയാള്‍ പിന്നീട് വെളിപ്പെടുത്തി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരു വീഡിയോ ഭര്‍ത്താവ് ഫര്‍മാന്റേതെന്ന വ്യാജേന സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. എന്നാല്‍, പെണ്‍കുട്ടിയെ കാണാതായതിന് കാരണം ഫര്‍മാന്‍ തന്നെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. ഇത് ആസൂത്രിതമായ ഗൂഢാലോചനയാണ്. കുട്ടിയെ ഇവര്‍ തന്നെ എവിടെയോ ഒളിപ്പിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.


Full View

''ഞാന്‍ അജ്മീറിലും പുഷ്‌കറിലുമാണ്. അവള്‍ ഓടിപ്പോയി, അവളെ കണ്ടെത്താന്‍ ഞാന്‍ ഇവിടെയുണ്ട്. അതിനാല്‍ സുഹൃത്തുക്കളേ, എനിക്ക് അജ്മീറില്‍ അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവളെ കണ്ടെത്താന്‍ ഞാന്‍ ജോധ്പൂരിലേക്ക് പോകുന്നു. ജോധ്പൂരില്‍ ഒരു സ്റ്റോപ്പ് ഉണ്ട്, അതിനാല്‍ ആര്‍ക്കെങ്കിലും അങ്ങനെയൊന്ന് അറിയാമെങ്കില്‍ ദയവായി എന്നെ അറിയിക്കുക.' എന്നാണ് വീഡിയോയില്‍ ഫര്‍മാന്‍( വ്യാജന്‍)പറയുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്ത് വന്നു. വിവരം പുറത്തുവന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. അവളുടെ അച്ഛന്‍ പരിഭ്രാന്തിയിലാണ്. ഇതോടെ, മഹേശ്വര്‍ നഗറില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. വിവാഹം ഒരു ഗൂഢാലോചനയാണെന്നും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പെണ്‍കുട്ടി അപ്രത്യക്ഷയാകേണ്ടിവരുമെന്നും ഊഹാപോഹങ്ങള്‍ ഇതിനകം തന്നെ പ്രചരിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

പെണ്‍കുട്ടിയോട് ഒരേ ഒരു തവണ മാത്രമേ തങ്ങള്‍ക്ക് സംസാരിക്കാനായില്ലെന്നും അത് തന്നെ 20 ദിവസങ്ങള്‍ക്ക് മുമ്പാണെന്നും വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയോട് കുറച്ചു നേരം സംസാരിക്കാന്‍ അനുവദിച്ചുവെന്നും പിന്നീട് മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് തട്ടിപ്പറിച്ചുവെന്നും അവര്‍ പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും ഇടപെടലിനെത്തുടര്‍ന്ന്, മധ്യപ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതി വെളിപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെയും ഇടപെടലിനെത്തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പ്രായം വെളിപ്പെട്ടത്. ഇതോടെയാണ് ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഫര്‍മാനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി രണ്ടാമത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് നടന്ന ഈ വിവാഹത്തില്‍ പോലീസിന്റെ നിസ്സംഗതയും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുതിയ പരാതികളിലും കേസ് നടപടികളിലും മഹേശ്വര്‍ പോലീസ് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്നത് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍ പെണ്‍കുട്ടി എന്നെന്നേക്കുമായി അപ്രത്യക്ഷയാക്കിയേക്കാം എന്ന ഊഹാപോഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നതായി നാട്ടുകാരും പറയുന്നു.


വിവാഹവും പ്രായത്തെക്കുറിച്ചുള്ള തര്‍ക്കവും

മലയാള സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് കേരളത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായി. വിവാഹ സമയത്ത് ഹാജരാക്കിയ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ്സുണ്ടായിരുന്നുവെന്ന് കേരള പോലീസ് പ്രാഥമികമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന വിശദമായ അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

നിയമപോരാട്ടം കേരള ഹൈക്കോടതിയില്‍

മധ്യപ്രദേശിലെ തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് ഫര്‍മാന്‍ ഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഫര്‍മാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മെയ് 20 വരെ നീട്ടി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

Tags:    

Similar News