ഭീകരര്‍ക്ക് ഭക്ഷണം അഭയവും നല്‍കി; തുടര്‍ന്ന് സുരക്ഷാ സേനയുടെ പിടിയിലായി; ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതം; ഭീകരരുടെ ഒളിത്താവളം കാണിക്കുന്നതിന് കൊണ്ടുപോകും വഴി സുരക്ഷാ സേനയെ വെട്ടിച്ച് ഓടി നദിയില്‍ ചാടി; യുവാവ് മുങ്ങി മരിച്ചു

Update: 2025-05-05 04:04 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയുടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് നദിയില്‍ ചാടി മുങ്ങിമരിച്ചു. ടാങ്മാര്‍ഗില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയെന്നാരോപണത്തില്‍ ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇംത്യാസ് അഹമ്മദ് മഗ്രേ (23) യാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരര്‍ക്ക് ഭക്ഷണവും അഭയവും നല്‍കിയതിനാണ് ഇയാളെ സേന പിടികൂടുന്നത്.

പോലീസിനും സൈന്യത്തിനും ഒപ്പമുണ്ടായിരിക്കെ ഞായറാഴ്ച രാവിലെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സൈന്യത്തെ വെട്ടിച്ച് ഓടി പാറയുടെ മുകളില്‍ നിന്നും നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ചയാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ഒളിവില്‍ കഴിയുന്ന ഭീകരര്‍ക്ക് വെള്ളവും ഭക്ഷണസാധനങ്ങളും നല്‍കിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഭീകരരെ കാണിച്ച് തരാമെന്ന് പറഞ്ഞ ഇയാള്‍ അവരുടെ അടുത്തേക്ക് പോകും വഴിയാണ് സൈന്യത്തിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട് ഓടിയത്.

നദിയിലേക്ക് ചാടിയ ഇയാള്‍, നീന്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ അടിയൊഴുക്കിന് കീഴടങ്ങുകയായിരുന്നു. നീന്താന്‍ ശ്രമിച്ചുവെങ്കിലും രക്ഷപ്പെടാനായില്ല. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇംത്യാസിന്റെ മരണത്തെതുടര്‍ന്ന് സുരക്ഷാ സേനയുടെ നടപടിയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് രംഗത്തെത്തി. ''ഇത് ഗുരുതരമായ കുറ്റകൃത്യമാണ്,'' എന്നാണ്? എക്സില്‍ പോസ്റ്റില്‍ കുറിച്ചത്. നദിയില്‍നിന്ന് യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതായും സംഭവത്തിന് പിന്നില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും? വ്യക്തമാക്കി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News