'ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല; സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ടെങ്കില്‍ അത് മാധ്യമങ്ങള്‍ പുറത്തുവിടാന് തയ്യാറാണം; പ്രതിപക്ഷ നേതാവ് തനിക്കെതിരെ ഒരു കീറക്കടലാസ് പോലും ഹാജറാക്കിയിട്ടില്ല; മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍

'ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കണമെന്ന് എഴുതി നല്‍കിയിട്ടില്ല;

Update: 2025-12-31 16:18 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ പശ്ചാത്തലത്തില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മാധ്യമങ്ങള്‍ സങ്കല്പകഥകള്‍ ചമയ്ക്കുകയാണെന്നാണ് മുന്‍ ദേവസ്വം മന്ത്രിയുടെ നിലപാട്. ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ അപേക്ഷയിന്മേല്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് താന്‍ എഴുതി ഒപ്പിട്ടു നല്‍കിയെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സഹായം ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതായി സ്വര്‍ണ്ണപ്പാളി കൈമാറാന്‍ ഉത്തരവിട്ട ഫയലുകളില്‍ പരാമര്‍ശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയില്‍ ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രതികരിക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിര്‍ബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങള്‍ പറയുന്നത്. ശബരിമല കേസുമായി ശനിയാഴ്ചയാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുന്നില്‍ ഹാജരായത്. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേര്‍ന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് മൊഴി നല്‍കിയത്. എം.എല്‍.എ ബോര്‍ഡ് വെച്ച തന്റെ കാറിലാണ് അവിടെ എത്തിയതും, മടങ്ങിയതും. ഇതൊക്കെ പകല്‍വെളിച്ചത്തില്‍ നടന്ന കാര്യങ്ങളാണെന്നും കടകംപള്ളി പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ വീട് വെച്ചു കൊടുത്തു എന്ന റിപ്പോര്‍ട്ടുകളും തെറ്റാണ്. സര്‍ക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ നിരവധി പേര്‍ക്ക് വീട് വച്ച് നല്‍കിയിട്ടുൂണ്ട്. ഇതില്‍ ഒന്ന് പോലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ നിര്‍മ്മിച്ചിട്ടില്ല. ഉണ്ടെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. അവാസ്തവങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും കടകംപള്ളി പറയുന്നു.

അതേസമയം സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി , സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കൊല്ലം വിജിലന്‍സ് കോടതി കസ്റ്റഡിയില്‍ നല്‍കിയത്. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിര്‍ണ്ണയക വിവരങ്ങള്‍ ശേഖരിക്കാനാണ് എസ്‌ഐടിയുടെ നീക്കം.

സ്വര്‍ണപ്പാളികള്‍ എത്തിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്വര്‍ണം വേര്‍തിരിച്ചെടുത്ത പങ്കജ് ഭണ്ഡാരിക്കും സ്വര്‍ണം വാങ്ങിയ ഗോവര്‍ദ്ധനും കൊള്ളയില്‍ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടത്തല്‍. കൈക്കലാക്കിയ സ്വര്‍ണം എവിടെയെല്ലാം എത്തിയെന്നതിലടക്കംവ്യക്തത തേടുകയാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സര്‍ക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.

അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. അതേസമയം, ശബരിമല സ്വര്‍ണ കൊള്ളയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും എസ്‌ഐടി ചോദ്യം ചെയ്യുമെന്ന വിവരവും പുറത്തുവന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അടൂര്‍ പ്രകാശിലേക്ക് എസ്‌ഐടി എത്തുക. പോറ്റിയില്‍ നിന്നും വ്യക്തതേടിയ ശേഷമായിരിക്കും കടകംപ്പള്ളി സുരേന്ദ്രന്റെ മൊഴിയിലെ തുടര്‍ നടപടികളിലേക്ക് എസ്‌ഐടി കടക്കുക.

ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നു. അടൂര്‍ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലര്‍മെന്റ് മണ്ഡലത്തില്‍പ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതില്‍ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താന്‍ എങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവായ അടൂര്‍ പ്രകാശിന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ഇത്തരം എല്ലാ കാര്യങ്ങളിലും ചോദ്യം ചെയ്യലില്‍ വ്യക്തവരുത്താനാണ് എസ്‌ഐടി നീക്കം.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അടൂര്‍ പ്രകാശില്‍ നിന്ന് വിവരം തേടുക. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നുമാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പങ്കജ് ബണ്ഡാരിയെയും ഗോവര്‍ധനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നതില്‍ ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം എവിടെയന്നതില്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് എസ്‌ഐടി സംഘത്തിന്റെ പ്രതീക്ഷ.

Tags:    

Similar News