കൊല്ലം കൂരീപ്പുഴയില്‍ ബോട്ടുകളില്‍ തീപടര്‍ന്നത് ഭക്ഷണം പാചകം ചെയ്യുമ്പോഴെന്ന് സംശയം; തീപടര്‍ന്നതോടെ ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു; മൂന്ന് അഗ്‌നിരക്ഷായൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി; അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് സൂചന; അഗ്നിബാധയില്‍ വന്‍ നാശനഷ്ടം
കൊല്ലത്തുണ്ടായ ബോട്ടുകളില്‍ തീപടര്‍ന്നത് ഭക്ഷണം പാചകം ചെയ്യുമ്പോഴെന്ന് സംശയം
കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ ബോട്ടുകളില്‍ തീപിടിച്ച് കോടികളുടെ നാശനഷ്ടം. കായലില്‍ കെട്ടിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. ഭക്ഷണം പാചകം ചെയ്യുമ്പോഴെന്നാണ് സംശയം. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ മാറ്റിയിട്ടുണ്ട്. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ തുടരുകയാണ്. തീ പടര്‍ന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നാണ് അഗ്‌നിരക്ഷാസേനാ പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. തീപിടുത്തത്തില്‍ വിശദമായ അന്വേഷണത്തില്‍ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
കുളച്ചല്‍, പൂവാര്‍ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവിന്‍ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു. ട്രോളിംഗ് ബോട്ടുകള്‍ അല്ലാത്ത ഒന്‍പത് ചെറിയ ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തി നശിച്ചു. ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ ആണ് ഇവ. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
മൂന്ന് അഗ്‌നിരക്ഷായൂണിറ്റുകളും സ്ഥലത്തെത്തിയാണ തീഅണച്ചത്. തീ കണ്ട് സമീപവാസികളാണ് ആദ്യം ഓടിയെത്തിയത്. അപ്പോളേക്കും തീ ആളിപ്പടര്‍ന്നിരുന്നു. തീരത്തോട് ചേര്‍ന്ന് നിരനിരയായി കെട്ടിയിട്ട ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് തീപിടിച്ച ബോട്ടുകളെ സമീപവാസികള്‍ കെട്ടഴിച്ച് വിടുകയായിരുന്നു. തുടര്‍ന്ന് കായലിലേക്ക് ഒഴുകിയ ബോട്ടുകളില്‍ തീ ആളിക്കത്തി.
മല്‍സ്യബന്ധനത്തിന് പോകുമ്പോള്‍ ഭക്ഷണം പാകം ചെയ്യാനായി സ്റ്റൗ, പാചക വാതകം എന്നിവ ബോട്ടുകളില്‍ സൂക്ഷിക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ തീ പടര്‍ന്നു എന്നാണ് സംശയം. ഡീസലും ബോട്ടുകളിലുണ്ട്. ഇവ തീ ആളിക്കത്താന്‍ കാരണമായിരിക്കാം. കത്തിനശിച്ചവയില്‍ ട്രോളിംഗ് ബോട്ടുകളും ചെറിയ ബോട്ടുകളുമുണ്ട്.ആഴക്കടലില്‍ പരമ്പരാഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണിവ.
നവംബര്‍ മാസത്തില്‍ അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീ പിടിച്ചിരുന്നു. കുരീപ്പുഴ പാലത്തിന് സമാപത്ത് വച്ചായിരുന്നു ഈ അപകടം. അഗ്‌നിബാധയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട് ബോട്ടുകള്‍ക്കാണ് അന്ന് തീ പിടിച്ചത്.
