യാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ; മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചു കയറ്റിയത് നാട്ടുകാര്‍; നടുറോഡില്‍ കസേരയിട്ടിരുന്ന് ഭക്ഷണം കഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം; പ്രതികരിക്കാതെ എംഎല്‍എ

യാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ

Update: 2025-08-18 12:37 GMT

മലപ്പുറം: യാത്രയ്ക്കിടെ കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണതിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം. കരിമ്പിന്‍ കാച്ചെടിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാച്ചെടിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎല്‍എ. ഇതിനിടെയാണ് കാര്‍ ചാലില്‍ വീണത്. നാട്ടുകാര്‍ മറ്റൊരു വാഹനം എത്തിച്ചാണ് കാര്‍ വലിച്ചു കേറ്റിയത്. വെളളക്കെട്ടുണ്ടാകുമ്പോള്‍ യാത്രക്കാര്‍ ഈ ചാലില്‍ വീഴുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു

റോഡിന് വശത്തെ ചാലില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്കാണ് എംഎല്‍എയുടെ കാര്‍ വീണത്. പിന്നീട് നാട്ടുകാര്‍ മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചുകയറ്റുകയായിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല. എംഎല്‍എയുടെ മണ്ഡലത്തിലെ റോഡിലാണ് അപകടമുണ്ടായത്. റോഡിന് വശത്തുള്ള ചാലില്‍ വെള്ളക്കെട്ടുണ്ടായിരുന്നു. അതിലേക്ക് കാര്‍ മറിയുകയായിരുന്നു.

റോഡിലെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാരന്‍ നടുറോഡില്‍ കസേരയിട്ട് കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മലപ്പുറത്തെ തിരൂര്‍ - ചമ്രവട്ടം സംസ്ഥാന പാതയിലാണ് നാട്ടുകാരനായ മണികണ്ഠന്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തുന്നത്. റോഡില്‍ ചളിവെള്ളം നിറഞ്ഞ കുഴിയിലാണ് കസേരയിട്ട് പ്രതിഷേധം. ഇന്ന് പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മണികണ്ഠന്‍ പറഞ്ഞത്. ഇവിടെയിരുന്നാണ് ഇയാള്‍ ഭക്ഷണം പോലും കഴിച്ചത്. ഈ റോഡിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.

Tags:    

Similar News