മോഷണത്തിന്റെ പേരില്‍ പഴി കേട്ട് 'കുറുവര്‍'; ചിലരുടെ പ്രവര്‍ത്തിയില്‍ മൊത്തം കുറുവരെ മോശക്കാരാക്കുന്നു; ഒരു നാടിനെ തിരുട്ട് ഗ്രാമമാക്കി ചിത്രീകരിക്കല്‍; ജാതി അജണ്ട നടപ്പാക്കി സമൂഹം; പിന്നില്‍ ഗുഢാലക്ഷ്യമോ?; മാധ്യമങ്ങള്‍ കുറുവര്‍ക്ക് വില്ലന്‍ വേഷം നല്‍കുമ്പോള്‍..!; ഇത് വിവാദത്തിന്റെ മറ്റൊരു വശം
കൊച്ചി: കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച് കുറുവ സംഘം പിടിയിലാകുന്നത്. വളരെ ആക്രമകാരികളായ കള്ളന്മാര്‍ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് ഇവര്‍ എപ്പോഴും പേടിസ്വപ്നമാണ്. ഇവര്‍ എല്ലാവരെയും ഭയപ്പെടുത്തിയാണ് മോഷണം നടത്തുന്നത്. കൈയ്യില്‍ മാരകായുധങ്ങള്‍ കരുതി വച്ച് ദേഹത്ത് എണ്ണതേച്ചാണ് ഇവര്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്. കൂടാതെ ഇവര്‍ ഭയാനക അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളാണ് കുറുവാസംഘം. ഇപ്പോള്‍ ആലപ്പുഴയില്‍ നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ കുറുവ സംഘത്തിലെ ഒരു പ്രതിയെ പോലീസ് പിടികൂടുന്നത്. പിടിയിലായ പ്രതി കുറുവ സംഘത്തില്‍ ഉള്‍പ്പെട്ട ആള്‍ തന്നെ അന്വേഷണ സംഘം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരിയിലാണ് കുറുവാ സംഘത്തില്‍പ്പെട്ട സന്തോഷ് സെല്‍വനെ പിടികൂടിയത്. മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതിയായ സന്തോഷ് സെല്‍വത്തിന്റെ നെഞ്ചില്‍ പച്ച കുത്തിയതാണ് തിരിച്ചറിയാന്‍ നിര്‍ണായക തെളിവായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എറണാകുളത്തെ കുണ്ടന്നൂര്‍ പാലത്തിന് താഴെ ഒരു ടെന്റ് ഉണ്ടാക്കി അതില്‍ കുഴി കുഴിച്ച് ഒളിച്ചു താമസിക്കുകയിരുന്നു പ്രതി.പിന്നാലെ പിടികൂടിയപ്പോള്‍ പോലീസ് സംഘത്തിന് നേരെ വലിയ ആക്രമണവും ഉണ്ടാവുകയായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഭാഗത്ത് നിന്ന് വലിയ പ്രതിഷേധവും അക്രമവും പോലീസിന് നേരെ ഉണ്ടായി. ഇടയ്ക്ക് പ്രതി പോലീസിന്റെ കൈയില്‍ നിന്നും ചാടി പോയി. പിന്നാലെ ഏറെ നേരെത്തെ തിരച്ചിലിനൊടുവില്‍ പ്രതിയെ വീണ്ടും പോലീസ് പിടികൂടി.
സന്തോഷിനൊപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പോലീസ് ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ക്ക് കുറുവാ സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കുറുവസംഘം
ഏത് ഇരുട്ടിലും ഒളിച്ചിരിക്കും, വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. തമിഴ്നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജിനഗര്‍- തിരുട്ടുഗ്രാമം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഗ്രാമത്തിലെ അംഗങ്ങളായിരുന്നു കുറുവ സംഘം. പക്ഷേ ഇപ്പോഴത്തെ കുറുവ സംഘത്തില്‍ ഉള്ളവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നല്ല. തിരുട്ടു ഗ്രാമങ്ങള്‍ എന്ന പേരില്‍ കുപ്രസിദ്ധമായ തമിഴ്നാട്ടിലെ പല ഗ്രാമങ്ങളില്‍ നിന്നാണ്. ഇവര്‍ക്ക് കുറുവാ സംഘമെന്ന പേര് നല്‍കിയത് തമിഴ്നാട് ഇന്റലിജന്‍സാണ്.
ആയുധധാരികളായ സംഘം എന്നതാണ് ഇതിന്റെ അര്‍ഥം. തമിഴ്നാട്ടില്‍ നരിക്കുറുവ എന്നും ഇവര്‍ അറിയപ്പെടാറുണ്ട്. ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. പക്ഷേ ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേര്‍ ഒരുമിച്ചായിരിക്കും. പതിനെട്ടുവയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവര്‍ക്ക് മോഷണം കുലത്തൊഴിലാണ്. അവര്‍ക്കത് ഒരു തെറ്റല്ല. മോഷണത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല. പാരമ്പര്യമായി കൈമാറിയ കിട്ടിയ മോഷണതന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷമമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്. പകല്‍ ആക്രിപെറുക്കല്‍, തുണി വില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം.
ഏത് ഇരുട്ടും ഇവര്‍ക്ക് പ്രശ്നമല്ല. മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്. കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും. ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും. ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാവും. മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ഉറപ്പാണ്. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്. അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്.
അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്. സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്. കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ 2021ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010ല് മലപ്പുറത്തുനിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008 ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി.
മാധ്യമങ്ങൾ പറയുന്നത്
മാധ്യമങ്ങളില്‍ കുറുവാസംഘത്തെ കുറിച്ച് നിരവധി നിറം പിടിപ്പിച്ച കഥകളാണ് പുറത്തുവരുന്നത്. ആളുകള്‍ക്ക് എപ്പോഴും എരിവും പുളിയും ഉള്ള കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടം ആയതുകൊണ്ട് അതിനെ മുതലെടുത്തു കൊണ്ട് ഇപ്പോള്‍ 'കുറുവ' എന്ന ജാതിയില്‍പ്പെട്ടവരെ മുഴുവനായും വംശീയമായി അധിക്ഷേപിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. തമിഴ്‌നട്ടില്‍ തിരുട്ട് ഗ്രാമങ്ങള്‍ ഉണ്ടെന്നും അവിടെയുള്ളവര്‍ എല്ലാം കള്ളന്മാര്‍ ആണെന്നും ഉള്ള രീതിയിലൊക്കെയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്.
ഒരു നാട് എങ്ങനെയാണ് തിരുട്ട് ഗ്രാമം ആകുന്നത്. അവിടെയുള്ള ജനങ്ങള്‍ ഇപ്പോള്‍ മാത്രമല്ല കുറെ വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ക്കെതിരെ ഈ പേരാണ് സമൂഹം ചാര്‍ത്തി കൊടുത്തിരിക്കുന്നത്. അവിടെ ഉള്ള നാട്ടുകാര്‍ക്കും നിരവധി കഥകള്‍ പറയാന്‍ ഉണ്ട് ഒരു കുറുവാനായി ജനിച്ചത് കൊണ്ട് ആണ് അവരെ സമൂഹം ഈ രീതിയില്‍ കാണുന്നത്.
അവിടെയുള്ള ഒരാളുടെ അനുഭവം പങ്കുവയ്ക്കുന്നത് ഇങ്ങന: എന്തുകൊണ്ടാണ് ഞാന്‍ കുറവനായി ജനിച്ചത്? ദിവസങ്ങളോളം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞു അച്ഛന്‍ വീട്ടില്‍ തിരിച്ചെത്തിയതു മുതല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ ചോദ്യം വേട്ടയാടുന്നു. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത വളരെ മൃഗീയമായിട്ടാണ് പോലീസ് അച്ഛനോട് പെരുമാറിയത്. ഓരോ ദിവസവും ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ തിരഞ്ഞെടുത്താണ് അച്ഛനെ പോലീസുകാര്‍ ക്രൂരമായി അടിച്ചത്.
ഒടുവില്‍ നടന്ന അന്വേഷണത്തിലാണ് നിരപരാധി എന്ന് ചൂണ്ടിക്കാട്ടി അവര്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്യാതെ അവനെ വിട്ടയക്കുകയും ചെയ്തു. എന്നാലും ഞാന്‍ ചിന്തിച്ചത് അത് അല്ല ഒരു ജീവിത അവസാനം വരെ എല്ലാവരുടെയും മുന്‍പില്‍ കള്ളന്‍ എന്ന പട്ടം ഈ ജാതിക്കാര്‍ക്ക് കിട്ടുമ്പോള്‍ ജീവിക്കാന്‍ തന്നെ വളരെ ബുദ്ധിമുട്ട് ആയിരിക്കും.
'എന്തിനാണ് അവര്‍ നിന്നോട് ഇത് ചെയ്തത്?' ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും എന്റെ പിതാവ് കടന്നുപോയ ക്രൂരമായ ഘട്ടത്തെക്കുറിച്ച് കരയുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ആ ദിവസങ്ങളില്‍ ഞാന്‍ അച്ഛനോട് ചോദിച്ചു. ''ഞങ്ങള്‍ ഈ കുറവര്‍ സമുദായത്തില്‍ ജനിച്ചതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങളും,'' എന്ന് അദ്ദേഹം മകനോട് പറഞ്ഞു. ചിന്തിച്ചു നോക്കു ആ ഒരു അവസ്ഥയെ കുറിച്ച് ഒരു ജാതിയില്‍ ജനിച്ചുപോയി അതില്‍ ചിലര്‍ ചെയ്യുന്ന തെമ്മാടിത്തരത്തിന് മുഴുവന്‍ പേരും പഴികേള്‍കുന്നത് അത് ഒരു വല്ലാത്ത മാനസിക അവസ്ഥായാണ്.
കുറുവ സംഘത്തെ പിടികൂടിയപ്പോള്‍ മുതല്‍ പ്രമുഖ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തില്‍ വന്നത് എങ്ങനെയാണ് കുറുവ സംഘത്തിന് കുറുവ എന്ന് പേര് കിട്ടിയതെന്ന് നോക്കിയപ്പോള്‍ വലിയ കള്ളന്മാര്‍ എന്ന നിലയില്‍ പിടികൂടാന്‍ കഴിയാത്ത കള്ളന്മാര്‍ എന്ന നിലയില്‍ തമിഴ്നാട് ഇന്റലിജിന്‍സ് നല്‍കിയ പേരാണത്രെ കുറുവ സംഘമെന്ന്. ഇതൊക്കെ കേട്ട് സത്യമാണോ എന്ന് കൂടി അറിയാതെ മലയാളികളും ഇതൊക്കെ കേള്‍ക്കുന്നു.
പക്ഷെ ഈ പേര് വഴി നമ്മള്‍ ഒരു സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കുകയാണ് തമിഴ്നാട്ടിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഒരു സമുദായമാണ് കുറുവന്മാര്‍. ജാതി വിവേചനം നിയമപരമായി അവസാനിപ്പിച്ചു അതിനുശേഷം ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ അത് ഒരു ഗുരുതരമായ കുറ്റകൃത്യമായി മാറും.
അങ്ങനെയാണ് നിയമവും നിര്‍മിച്ചിരിക്കുന്നു. പക്ഷെ ചിലര്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നു. വാസ്തവത്തില്‍ കുറുവ സംഘമെന്ന വിളിപ്പേര് തന്നെ ദളിത് വിഭാഗത്തില്‍പ്പെട്ട സാധാരണ മനുഷ്യരോടുള്ള അധിക്ഷേപമാണ്. സത്യം പറഞ്ഞാല്‍ തമിഴ്നാട്ടിലും കേരളത്തിലുമുള്ള ജാതിയാണ് കുറുവ എന്ന ജാതി. എന്ത് മോഷണം നടന്നാലും എന്ത് കുറ്റകൃത്യം നടന്നാലും ജാതിക്കൂട്ടി ആളുകളെ അധിക്ഷേപിക്കുന്ന രീതി ഉണ്ടായിരുന്നു.
അത് തുടരുന്നതാണ് കുറുവ സംഘം എന്ന വിളിപ്പേരിന്റെ അടിസ്ഥാനം. ഇത്രയും പുരോഗമിച്ച നമ്മുടെ നാട്ടിലെ മാധ്യമങ്ങള്‍ ചാനലുകള്‍ പൊതു സമൂഹം കുറെ കള്ളന്മാരെ ഒരു സമുദായത്തിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് കുറ്റകരമാണ്. എന്തിനാണ് കുറുവ സംഘം എന്ന് വിളിക്കുന്നത് എന്തിനാണ് ജാതീയമായി അധിക്ഷേപിക്കുന്നത്.
ആ ജാതിയില്‍ ഉള്ളവര്‍ എല്ലാം കള്ളന്മാരെന്ന് ആരാണ് പറഞ്ഞത്. ഒരു പട്ടിക ജാതിയില്‍പ്പെട്ടവര്‍ ആണ് കുറുവന്മാര്‍ ഇവരുടെ ജാതിയിലും നല്ല വഴി കുടുംബം നോക്കി ജീവിക്കുന്നവരും വലിയ ജോലികള്‍ ചെയ്യന്ന മനുഷ്യന്മാരും ഉണ്ട്. ഈ കള്ളന്മാരെ കുറുവ സംഘം എന്ന് വിളിക്കുമ്പോള്‍ അതില്‍ സാധാരണക്കാരായ ആളുകളും പെടുന്നു അത് ഓര്‍മ്മ വേണം. ഒരു സമുദായത്തെയും കള്ളന്മാരാക്കി ചിത്രികരിക്കാന്‍ പാടില്ല. അതുകൊണ്ട് തന്നെ ചിലര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ആ ജാതിയിലെ മുഴുവന്‍ പേരെയും അധിക്ഷേപിക്കുന്ന പ്രവണത ശരിയല്ല. ജാതി അജണ്ടയില്‍ മനുഷ്യരെ കാണുന്നതും പെരുമാറുന്നതും ഒഴിവാക്കി ജീവിക്കുക അതാണ് ശരിയായ പ്രവണത.