സമീപകാലത്ത് കേരളം കണ്ട ഏറ്റവും 'ചെലവേറിയ' വാഹന അപകടം! ഒമ്പത് കോടി വിലയുള്ള ലംബോര്‍ഗിനി റെവുള്‍ട്ടോ സ്‌കോര്‍പിയോയും കൂട്ടിയിടിച്ച് അപകടം; മണ്ണുത്തി ദേശീയപാതയില്‍ അപകടത്തില്‍ പെട്ടത് ജോണ്‍ ആലുക്കാസിന്റെ പുതുപുത്തന്‍ ആഢംബരക്കാര്‍
ഒമ്പത് കോടി വിലയുള്ള ലംബോര്‍ഗിനി റെവുള്‍ട്ടോ സ്‌കോര്‍പിയോയും കൂട്ടിയിടിച്ച് അപകടം
തൃശൂര്‍: അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും 'ചെലവേറിയ' വാഹന അപകടം കഴിഞ്ഞ ദിവസം തൃശ്ശൂരിലെ മണ്ണുത്തിയില്‍ വെച്ചു നടന്നു. ഒമ്പത് കോടിയോളം വില വരുന്ന ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ റെവുള്‍ട്ടോ സ്‌കോര്‍പിയോ കാറില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഈ അപകടത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായി. മണ്ണുത്തി-പാലക്കാട് ദേശീയപാതയില്‍ സിഎംഎസ് സ്‌കൂളിന് സമീപത്തു വെച്ചാണ് പുതിയ ലംബോര്‍ഗിനി കാറും സ്‌കോര്‍പിയോയും കൂട്ടിയിടിച്ച് അപകടം.
ഇടിയുടെ ആഘാതത്തില്‍ സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനങ്ങളിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് പോലീസെത്തി വാഹനങ്ങള്‍ നീക്കം ചെയ്തതുകൊണ്ട് വാഹന അപകടമൊന്നും ഉണ്ടായില്ല. അപകട ശേഷം ക്രെയിന്‍ സ്ഥലത്തെത്തിച്ച് കാറിനെ മറ്റൊരു ലോറിയില്‍ കയറ്റി കൊണ്ടുപോയി. അപകടത്തില്‍ ലംബോര്‍ഗിനിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
പ്രമുഖ വ്യവസായി ജോസ് ആലുക്കാസിന്റെ മകന്‍ ജോണ്‍ ആലുക്കയുടേതാണ് അപകടത്തില്‍ പെട്ട ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാര്‍ റെവുള്‍ട്ടോ. ഒരു മാസം മുമ്പാണ് പുതിയ ആഢംബര വാഹനം എടുത്തിരുന്നത്. അപകടത്തില്‍ പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജോണ്‍ ലംബോര്‍ഗിനിയുമായി കറങ്ങുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇന്‍സ്റ്റാഗ്രാമിലാണ് ജോണ്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
അപകടത്തെത്തുടര്‍ന്ന് ലംബോര്‍ഗിനിയുടെ മുന്‍വശത്തും വശങ്ങളിലും സാരമായ തകരാറുകള്‍ സംഭവിച്ചു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചക്രവും സസ്‌പെന്‍ഷനും പൂര്‍ണമായും തകര്‍ന്നു. മുന്‍വശത്തെ ടയര്‍ റിമ്മും തകര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇത്രയും വലിയ അപകടം നടന്നിട്ടും വാഹനത്തിന്റെ സുരക്ഷാ സംവിധാനമായ എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍. സ്‌പോഡ്‌സ് കാര്‍ ആയതിനാല്‍ ഇടിയുടെ ആഘാതം ചെറുതായതു കൊണ്ടാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് എന്നാണ് സൂചന.
സമൂഹമാധ്യമങ്ങളില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞു. ജോസ് ആലുക്കാസിന്റെ മാനേജിങ് ഡയറക്ടറാണ് ജോണ്‍ ആലുക്ക. ആഡംബര കാറുകളോട് കമ്പമുള്ള ജോണിന്റെ ഗാരേജില്‍ ഇതിന് മുമ്പും ലംബോര്‍ഗിനി എത്തിയിട്ടുണ്ട്. ആദ്യമായി സ്വന്തമാക്കിയത് ലംബോര്‍ഗിനി ഒരു ഗലാര്‍ഡോയായിരുന്നു. അതിന് ശേഷമാണ് ഹുറാകാനും സ്വന്തമാക്കി. എല്ലാ വാഹന പ്രേമികളുടെയും ഇഷ്ട ബ്രാന്‍ഡാണ് ലംബോര്‍ഗിനി. ആദ്യ ലംബോര്‍ഗിനി സ്വന്തമാക്കിയപ്പോള്‍ വളരെ സന്തോഷമായിരുന്നു. 'ലംബോര്‍ഗിനി ഇന്ത്യ'യില്‍നിന്ന് ലഭിച്ച പിന്തുണയാണ് വീണ്ടും മറ്റൊരു ലംബോര്‍ഗിനി സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചത്െന്നാണ് ജോണ്‍ പറഞ്ഞത്.
