2026 യുദ്ധങ്ങളുടെ വര്‍ഷമായിരിക്കുമോ? പുതു വര്‍ഷത്തിന്റെ ഭയാനക സാധ്യതകള്‍ പ്രവചിച്ച് ജീവിച്ചിരിക്കുന്ന നോസ്ട്രാഡാമസ് എന്നറിയപ്പെടുന്ന ബ്രസീലിയന്‍ മിസ്റ്റിക്ക്; അത്തോസ് സലോമി എലിസബത്ത് രാജ്ഞിയുടെ മരണം അടക്കം പ്രവചിച്ച വ്യക്തി

2026 യുദ്ധങ്ങളുടെ വര്‍ഷമായിരിക്കുമോ?

Update: 2025-12-31 10:03 GMT

റിയോ: 2026 യുദ്ധങ്ങളുടെ വര്‍ഷമായിരിക്കുമോ? അടുത്ത വര്‍ഷത്തിന്റെ ഭയാനക സാധ്യതകള്‍ പ്രവചിക്കുകയാണ് ജീവിച്ചിരിക്കുന്ന നോസ്ട്രാഡാമസ് എന്നറിയപ്പെടുന്ന ബ്രസീലിയന്‍ മിസ്റ്റിക്കായ അത്തോസ് സലോമി. 39 കാരനായ ആതോസ് സലോമി, കൊറോണാ മഹാവ്യാധിയുടെ വരവും 2022-ല്‍ എലിസബത്ത് രാജ്ഞിയുടെ മരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പ്രവചിച്ച് ഖ്യാതി നേടിയ വ്യക്തിയാണ്.

2026-ല്‍, രാഷ്ട്രീയ അസ്ഥിരതയും ആഗോള സംഘര്‍ഷവും ഉള്‍പ്പെടെയുള്ള ചില അശുഭകരമായ ദര്‍ശനങ്ങള്‍ ആതോസിന്റെ സ്ഫടിക പന്ത് മുന്നോട്ട് വച്ചിട്ടുണ്ട്. വിജയികളില്ലാതെ യുദ്ധങ്ങള്‍ നിലനില്‍ക്കും എന്നും കാലാവസ്ഥാ വ്യതിയാനം കൂടുതല്‍ വഷളാകുമെന്നും ഇത് കൂടുതല്‍ പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഈ ആഴ്ച ആദ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സമാധാന ചര്‍ച്ചകള്‍ക്കായി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം തുടരുകയേയുള്ളൂവെന്ന് ആതോസ് പ്രവചിച്ചിരുന്നു.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഫലം 'അതിര്‍ത്തികളോ പ്രദേശമോ വ്യക്തമാക്കുന്ന ഔപചാരിക ഉടമ്പടിയില്ലാതെ പുരോഗതികളും പിന്‍വാങ്ങലുകളും ഉള്ള ഒരു നീണ്ട സ്തംഭനാവസ്ഥ' ആയിരിക്കുമെന്ന് ആതോസ് വിശ്വസിക്കുന്നു. ഉക്രെയ്‌നുമായി സഖ്യത്തിലായിരിക്കുന്ന യൂറോപ്പിന്റെ ബാക്കി ഭാഗങ്ങള്‍ ജാഗ്രത പാലിക്കണം' എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ സംഘര്‍ഷം ബാധിച്ച ലോകത്തിലെ ഒരേയൊരു മേഖല കിഴക്കന്‍ യൂറോപ്പ് മാത്രമല്ല. തായ്വാനില്‍ വിഘടനവാദ ശക്തികള്‍ എന്ന് വിളിക്കുന്നവരുമായി ചൈന ഏറ്റുമുട്ടുമ്പോള്‍ ആതോസും കിഴക്കന്‍ ഏഷ്യയെ കുറിച്ചും അത്ര പ്രതീക്ഷയോടെ അല്ല കാര്യങ്ങള്‍ നോക്കിക്കാണുന്നത്. ഈ ആഴ്ച, തായ്വാനിനു ചുറ്റും ചൈന സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നു. തെയ്വാന്‍ പിടിച്ചെടുക്കുക എന്നത് ചൈനയുടെ ദീര്‍ഘകാലമായുള്ള ലക്ഷ്യമാണ്. 'ജസ്റ്റിസ് മിഷന്‍ 2025' എന്ന രഹസ്യപേരിട്ട അഭ്യാസങ്ങള്‍, അമേരിക്ക തായ്വാനിന് 11 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടന്നത്.

ഇത് ചൈനയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. ചൈന തായ്വാനെതിരെ ബലപ്രയോഗം നടത്തിയാല്‍ ജപ്പാന് അതിജീവനത്തിന് അപകടകരമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് നേരത്തേ മുന്നറിയിപ്പും ചൈന നല്‍കിയിരുന്നു. ചരിത്രപരമായി റുക്യു ദ്വീപുകള്‍ എന്നറിയപ്പെടുന്ന ഒകിനാവ പ്രിഫെക്ചറിന് മേലുള്ള ജപ്പാന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ലേഖനങ്ങള്‍ ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഒരു പൂര്‍ണ്ണമായ അധിനിവേശമായി പരിണമിക്കാന്‍ സാധ്യതയില്ലെങ്കിലും, 'ഘട്ടം ഘട്ടമായുള്ള ഉപരോധങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, സാമ്പത്തിക പോരാട്ടങ്ങള്‍, സെമികണ്ടക്ടര്‍ വിതരണത്തിനുള്ള പ്രശ്നങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ആതോസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, പശ്ചിമാഫ്രിക്കയും സഹേല്‍ മേഖലയും 'അവസാനമില്ലാത്ത അസ്ഥിരതയിലും തടസ്സത്തിലും കുടുങ്ങിക്കിടക്കും' എന്നാണ് ആതോസ് പ്രവചിക്കുന്നത്. 2025 ഡിസംബറിലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിമാസ പ്രവചനത്തില്‍ ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍ എന്നിവിടങ്ങളില്‍ സായുധ സംഘങ്ങളുടെയും തീവ്രവാദികളുടെയും ആക്രമണങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഈ വര്‍ഷവും വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ആതോസ് പ്രവചിക്കുന്നു.

യുഎസിലെയും മെക്സിക്കോയിലെയും നഗരങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഉള്‍പ്പെടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രധാന പരിപാടികളും അത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുമെന്നും ആതോസ് മുന്നറിയിപ്പ് നല്‍കി. അതേസമയം സാങ്കേതികവിദ്യയുടെ മേഖലയില്‍ പ്രത്യേകിച്ച് ആരോഗ്യ രംഗത്ത് നിരവധി മികച്ച കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രവചനം. സ്പെയിന്‍, ഇറ്റലി, ഗ്രീസ് എന്നിവയുള്‍പ്പെടെ യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ അടുത്ത വര്‍ഷം 'അതിശക്തമായ ചൂട് തരംഗങ്ങള്‍ ഉണ്ടാകുമെന്നും ആതോസ് പറയുന്നു. 2026 ല്‍ കാലാവസ്ഥാ വ്യതിയാനം ഒരു 'വലിയ പ്രശ്‌ന'മാകുമെന്നും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ 'വേഗത്തില്‍' ഉണ്ടാകുമെന്നും ആതോസ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News