മകളുമൊത്ത് ജീവനൊടുക്കിയ വിപഞ്ചിക; ഭര്‍തൃപീഡനം സഹിക്കാന്‍ കഴിയാതെ ജീവന്‍ വെടിഞ്ഞ അതുല്യ; തുടര്‍ മരണങ്ങളുടെ ആഘാതം മാറും മുമ്പ് അബുദാബിക്കാരുടെ പ്രിയ ഡോക്ടറും; ഡോ. ധനലക്ഷ്മിയുടെ വിയോഗത്തില്‍ ഞെട്ടി പ്രവാസി മലയാളികള്‍; ധനലക്ഷ്മി മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തുന്ന പ്രകൃതക്കാരി

മകളുമൊത്ത് ജീവനൊടുക്കിയ വിപഞ്ചിക

Update: 2025-07-23 06:11 GMT

അബുദാബി: ജീവിതത്തെ വളരെ മനോഹരമായി ആസ്വദിച്ചിരുന്ന ഡോ. ധനലക്ഷ്മിയുടെ വിയോഗവും പ്രവാസി മലയാളികള്‍ക്ക് ആഘാതമായി. കുറച്ചുകാലമായി തുടര്‍ച്ചയായി പ്രവാസി ലോകത്ത് സംഭവിച്ച മരണങ്ങളുടെ തുടര്‍ച്ചയായാണ് ഡോക്ടറുടെ വിയോഗവും. രണ്ട് ദിവസമായി ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഫ്‌ലാറ്റിലേത്ത് എത്തിയ സഹപ്രവര്‍ത്തകരമാണ് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

അടുത്തിടെ ഷാര്‍ജയില്‍ കൊല്ലം സ്വദേശികളായ വിപഞ്ചിക, ഇവരുടെ മകള്‍ ഒന്നര വയസുകാരി വൈഭവി, തുടര്‍ന്ന് അതുല്യ(30) എന്നിവരുടെ മരണത്തിന്റെ നടുക്കം മാറും മുന്‍പേയാണ് മലയാളി ഡോക്ടര്‍ കൂടി വിടപറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്ന വലിയ ഞെട്ടലിലാണ് മലയാളികള്‍. എഴുത്തുകാരി കൂടിയായ അവര്‍ പത്ത് വര്‍ഷത്തിലേറെയായി യുഎഇയില്‍ പ്രവാസിയായിരുന്നു. മുന്‍പ് കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും, ഇന്ദിരാഗാന്ധി ആശുപത്രിയിലും അവര്‍ സേവനമനുഷ്ഠിച്ചിരുന്നു.

കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. ധനലക്ഷ്മി മോട്ടോഴ്‌സ് എന്ന പേരില്‍ പിതാവിന്റെ ബസ് സര്‍വീസിന്‍െ പേരില്‍ നേരത്തെ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ അവകര്‍ക്കുണ്ടായിരുന്നതായാണ ്‌സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍, അതിനെയൊക്കെ അതിജീവിച്ചു എന്ന ഘട്ടത്തിലാണ് മരണം സംഭവിച്ചിരിച്ചിരിക്കുന്നത്.

മറ്റുള്ളവരെ സഹായിക്കാന്‍ ഓടിയെത്തുന്ന വ്യക്തിത്വമായിരുന്നു ഡോക്ടറുടേത്. ''നെഞ്ചുപൊട്ടുന്ന ദുഃഖം അനുഭവിക്കേണ്ടിവരുമ്പോള്‍ ഞാനുണ്ട് കൂടെ എന്നുപറഞ്ഞ് ഒരാള്‍ കൂടെയുള്ളത്ര മനഃസമാധാനം കാന്‍സര്‍ സെന്ററില്‍പ്പോലും ലഭിക്കില്ല'' -അബുദാബിയിലെ ഡോ. ധനലക്ഷ്മി ഒരിക്കല്‍ കുറിച്ച വാക്കുകളാണിത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ ഏറെ സന്തോഷം കണ്ടെത്തിയിരുന്ന ഡോക്ടര്‍ക്ക് ഇങ്ങനെയല്ലാതെ എഴുതുവാന്‍ കഴിയുമായിരുന്നില്ല. എന്നാലിപ്പോള്‍ അവരുടെ അപ്രതീക്ഷിത വിയോഗത്തില്‍ നെഞ്ചുപൊട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും വിവിധ കൂട്ടായ്മകളിലുള്ളവരും.

എഴുതിയും പറഞ്ഞും മറ്റുള്ളവരെ സഹായിച്ചും സാംസ്‌കാരികപ്രവര്‍ത്തനം നടത്തിയും സന്തോഷം കണ്ടെത്തുകയായിരുന്നു അവര്‍. നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ഏത് മഹാരോഗത്തെയും ഒരുപരിധിവരെ അതിജീവിക്കാമെന്ന് എഴുത്തിലും പ്രസംഗങ്ങളിലും അവര്‍ ഓര്‍മ്മിപ്പിച്ചിരുന്നു. ''ഒരാളെക്കാണാന്‍ സമയമില്ല എന്നുപറഞ്ഞാല്‍ അവരില്‍നിന്നുള്ള ഒഴിഞ്ഞുമാറലാവാമത്. ആവശ്യമെങ്കില്‍ സമയം കണ്ടെത്താന്‍ സാധിക്കും. ഒരാള്‍ മറ്റൊരാള്‍ക്കുനല്‍കുന്ന പരിഗണനയുടെ അടിസ്ഥാനമായിരിക്കും സമയവും'' എന്ന ഡോ. ധനലക്ഷ്മിയുടെ വാക്കുകള്‍ എക്കാലത്തും പ്രസക്തമാണ്.

കണ്ണൂര്‍ സെയ്ന്റ് തെരേസ സ്‌കൂളിലായിരുന്നു ഡോ. ധനലക്ഷ്മിയുടെ വിദ്യാഭ്യാസം. മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍നിന്ന് ബിഡിഎസ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് തലശ്ശേരി ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ 10 വര്‍ഷം പ്രാക്ടീസ് ചെയ്തു. അതിനിടയില്‍ വിവാഹിതയായി. ഭര്‍ത്താവ് സുജിത്ത് അബുദാബിയിലായിരുന്നു. അങ്ങനെ ഡോ. ധനലക്ഷ്മിയും അബുദാബിയിലെത്തി. ചെറുപ്രായത്തിലേ എഴുത്തിനോട് താത്പര്യം പുലര്‍ത്തിയിരുന്നു. പിന്നീട് അവര്‍ ബ്ലോഗ് എഴുതാനാരംഭിച്ചു. കേരളത്തില്‍ ബ്ലോഗെഴുത്തിനുള്ള പുരസ്‌കാരം ആദ്യകാലത്ത് കിട്ടിയവരിലൊരാളായിരുന്നു. സാഹിത്യകാരന്‍ സേതുവില്‍നിന്നാണ് പുരസ്‌കാരമേറ്റുവാങ്ങിയത്.

കണിക്കൊന്ന, കനകമുന്തിരികള്‍ എന്നീ കവിതാസമാഹാരങ്ങള്‍ ശ്രദ്ധേയമായി. റസിയ പറയാന്‍ ബാക്കിവെച്ചത്, ഇനി അപൂര്‍വ ഉറങ്ങട്ടെ എന്നീ നോവലുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഒരു ഇംഗ്ലീഷ് നോവല്‍ പൂര്‍ത്തിയാക്കി പ്രസിദ്ധീകരണത്തിന് കൈമാറിയിരുന്നു. ജന്മനാടായ കണ്ണൂരിലും തുടര്‍ന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും തന്റെ അഞ്ചാമത്തെ കൃതി പ്രകാശനംചെയ്യാനുള്ള ആഗ്രഹം സഫലമാക്കാന്‍ ഡോ. ധനലക്ഷ്മിക്ക് സാധിച്ചില്ല.

Tags:    

Similar News