നാലു വര്‍ഷം കൊണ്ട് കീഴടക്കിയത് ഏഴു ഭൂഖണ്ഡങ്ങളിലെയും ഏഴ് വലിയ കൊടുമുടികള്‍; ചരിത്രം സൃഷ്ടിച്ച് മലയാളി യുവാവ് ഷെയ്ഖ് ഹസന്‍

7 ഭൂഖണ്ഡങ്ങളിലെ 7 കൊടുമുടികൾ കീഴടക്കിചരിത്രം സൃഷ്ടിച്ച് മലയാളി യുവാവ് ഷെയ്ഖ് ഹസന്‍

Update: 2024-11-15 00:22 GMT

ഏഴ് ഭൂഖണ്ഡങ്ങളിലേയും ഏഴു വലിയ കൊടുമുടികള്‍ കീഴടക്കി താരമായി മലയാളി യുവാവ്. പന്തളം സ്വദേശിയായ ഷെയ്ഖ് ഹസനാണ് എവറസ്റ്റ് അടക്കം ലോകത്തെ ഏഴ് വലിയ കൊടുമുടികടള്‍ കീഴടക്കി ചരിത്രം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം ഓാസ്‌ട്രേലിയയിലെ ഉയര്‍ന്ന കൊടുമുടിയായ മൗണ്ട് കോസിയാസ്‌കോയും കീഴടക്കിയതോടെ ഏഴ് ഭൂഖണ്ഡങ്ങളിലെയും വലിയ കൊടുമുടികള്‍ കീഴടക്കിയ ആദ്യ മലയാളിയായി ഷെയ്ഖ് ഹസന്‍ മാറുക ആയിരുന്നു.

ഏഷ്യയില്‍ എവറസ്റ്റ്, ആഫ്രിക്കയില്‍ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയില്‍ ഡെനാലി, യൂറോപ്പില്‍ മൗണ്ട് എല്‍ബ്രുസ്, അന്റാര്‍ട്ടിക്കയില്‍ മൗണ്ട് വിന്‍സന്‍, തെക്കേ അമേരിക്കയില്‍ അക്വന്‍കാഗ്വ എന്നിവയാണ് നാലു വര്‍ഷത്തിനിടയില്‍ ഷെയ്ഖ് ഹസന്‍ കീഴടക്കിയത്.

പന്തളം പൂഴിക്കാട് കൂട്ടംവെട്ടിയില്‍ അലി അഹമ്മദിന്റെയും ഷാഹിദയുടെയും മകനാണ്. സെക്രട്ടേറിയറ്റില്‍ ജോലി നോക്കുന്നതിനിടെ 2015ല്‍ ഡല്‍ഹി കേരള ഹൗസിലേക്കു സ്ഥലംമാറ്റം. ഉത്തരകാശിയിലെയും ഡാര്‍ജിലിങ്ങിലെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മൗണ്ടനീയറിങ് കോഴ്‌സ് പഠിച്ചാണു മഞ്ഞുമലകള്‍ കീഴടക്കിത്തുടങ്ങിയത്.

Tags:    

Similar News