എലിയെ കൊല്ലാൻ വിഷം വയ്ക്കുന്നതിനിടെ തേടിയെത്തിയ വിധി; അത് കുപ്പിയിൽ നിന്ന് നേരെ തെറിച്ച് വീണത് വെള്ളം കുടിക്കുന്ന ഒരു ഗ്ലാസിൽ; പിന്നാലെ നാടിനെ നടുക്കി ആ വാർത്ത; ചെറിയൊരു അബദ്ധത്തിൽ വൻ ദുരന്തം; വേദന താങ്ങാൻ കഴിയാതെ കുടുംബം

Update: 2026-02-05 14:36 GMT

കാസർകോട്: എലിവിഷം അബദ്ധത്തിൽ കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസർകോട് കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (53) ആണ് മംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

വീട്ടിൽ എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വെക്കുന്നതിനിടെ കുപ്പിയിൽ നിന്നും വിഷം അബദ്ധത്തിൽ ഒരു ഗ്ലാസിലേക്ക് തെറിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ശോഭന ഈ ഗ്ലാസിലെ വെള്ളം കുടിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറഞ്ഞു.

തുടർന്ന് ശോഭനയെ ആദ്യം മംഗളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സജീവൻ. സനീഷ്, സചിത്ര എന്നിവർ മക്കളാണ്. ശാന്തി, സനീഷ് എന്നിവർ മരുമക്കളാണ്. സംഭവത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ വിശാദംശം ഇങ്ങനെ...വീട്ടിൽ എലിശല്യം രൂക്ഷമായതിനെത്തുടർന്ന് എലിവിഷം വെക്കാനുള്ള ശ്രമത്തിലായിരുന്നു ശോഭന. വിഷം കലർത്തുന്നതിനിടെ കുപ്പിയിൽ നിന്നും അല്പം ദ്രാവകം അബദ്ധത്തിൽ അടുത്തുണ്ടായിരുന്ന ഗ്ലാസിലേക്ക് തെറിച്ചു. എന്നാൽ ഗ്ലാസിൽ വിഷം വീണ കാര്യം ശോഭന ശ്രദ്ധിച്ചിരുന്നില്ല. ദാഹം അനുഭവപ്പെട്ടപ്പോൾ ഇതേ ഗ്ലാസിലെ വെള്ളം അവർ കുടിക്കുകയായിരുന്നു.

വെള്ളം കുടിച്ചതിന് പിന്നാലെ ശോഭനയ്ക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കാര്യം മനസ്സിലാക്കിയ ബന്ധുക്കൾ ഉടൻ തന്നെ അവരെ ആശുപത്രിയിലെത്തിച്ചു. ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ വിദഗ്ധ ചികിത്സാ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടർന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടുകളിൽ കീടനാശിനികളും എലിവിഷം പോലുള്ള അപകടകരമായ വസ്തുക്കളും കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട അതീവ ജാഗ്രതയെക്കുറിച്ച് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.

ഭക്ഷണസാധനങ്ങളോ കുടിവെള്ളമോ ഉള്ള സ്ഥലങ്ങളിൽ വെച്ച് ഇത്തരം വിഷാംശമുള്ള വസ്തുക്കൾ കൈകാര്യം ചെയ്യരുത്. വിഷം കലർത്താൻ ഉപയോഗിക്കുന്ന പാത്രങ്ങളോ ഗ്ലാസുകളോ സാധാരണ ഉപയോഗത്തിനുള്ളവയാകരുത്. കുട്ടികൾക്കും മുതിർന്നവർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കുപ്പികളിലോ ഗ്ലാസുകളിലോ വിഷം സൂക്ഷിക്കരുത്.

Tags:    

Similar News