കടല്‍ നോക്കി കറുത്ത കാറില്‍ ചാരി നില്‍ക്കുന്ന മഹാ നടന്‍; എല്ലാവര്‍ക്കും സര്‍വ്വശക്തനും സ്‌നേഹവും നന്ദിയും; പശ്ചാത്തലത്തില്‍ തിരമാലയുടെ ഇരമ്പല്‍; ആ പോരാട്ടം അതിജീവിച്ചെന്ന് ആദ്യമായി നേരിട്ടറിയിക്കുന്ന സൂപ്പര്‍ താരം; ആ ചിത്രത്തിന് 23 മിനിറ്റില്‍ കിട്ടിയത് 128കെ ലൈക്ക്; തിരിച്ചുവരവ് പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി പ്രഖ്യാപിക്കുമ്പോള്‍
ചെന്നൈ: ആ പോരാട്ടം വിജയിച്ചെന്ന സന്ദേശം മലയാളിയ്ക്ക് നല്‍കി ഒടുവില്‍ മമ്മൂട്ടിയും. മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാളാണ്. മലയാളത്തിന്റെ പ്രിയനടന്‍ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാള്‍ ആഘോഷം. സഹപ്രവര്‍ത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നുതുടങ്ങി. ഇതിനിടെയാണ് ആരാധകര്‍ക്ക് നന്ദി അറിയിച്ച് ചെന്നൈയില്‍ നിന്നുള്ള ഒരു ചിത്രം മമ്മൂട്ടി തന്നെ പുറത്തു വിടുന്നത്. കടല്‍കരയില്‍ കാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന സൂപ്പര്‍താരം. തന്റെ അസുഖമെല്ലാം മാറിയെന്നും പൊതുഇടത്ത് താന്‍ സജീവമായെന്നും മലയാളികളെ ആകെ അറിയിക്കുകയാണ് മമ്മൂട്ടി. അങ്ങനെ തന്റെ പിറന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥിച്ചവര്‍ക്കും ചേര്‍ത്ത് പിടിച്ചവര്‍ക്കും സ്‌നേഹിച്ചവര്‍ക്കും ആ ഫോട്ടോയിലൂടെ തിരിക മനോഹര സമ്മാനം നല്‍കുകയാണ് മമ്മൂട്ടി.
മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലാതെയാണ് പിറന്നാള്‍ദിനമെന്ന് സന്തതസഹചാരിയായ എസ്. ജോര്‍ജ് പറഞ്ഞു. ചികിത്സാര്‍ഥം സിനിമയില്‍നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്കുപോയ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. തിരിച്ചെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്റെ പുതിയചിത്രത്തില്‍ ചേരുമെന്ന് സൂചനയുണ്ട്. ഉടന്‍ തന്നെ തന്റെ അഭിനയം തുടങ്ങുമെന്ന് കൂടിയാണ് പുറത്തു വിട്ട ചിത്രത്തിലൂടെ മമ്മൂട്ടി നല്‍കുന്ന സൂചന. ഏറ്റവും പുതിയ ചിത്രമാണ് ഇതെന്ന് തന്നെയാണ് സൂചന. ആവേശ തിരകളുടെ പശ്ചാത്തലത്തിലാണ് ആ ചിത്രം.
എല്ലാവര്‍ക്കും, സര്‍വ്വശക്തനും സ്‌നേഹവും നന്ദിയും-ഈ കാപ്ഷനൊപ്പമാണ് പുതിയ ഇന്‍സ്റ്റാ പോസ്റ്റ്. മമ്മൂട്ടിയുടെ കാറില്‍ ചാരി നില്‍ക്കുന്ന ചിത്രം. ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാ വിധത്തിലും ആരോഗ്യവാനെന്ന് വ്യക്തം. രാവിലെ ഒന്‍പത് മണിയോടെയാണ് ചിത്രമിട്ടത്. അതിനിടെ 20 മിനിറ്റിനുള്ളില്‍ തന്നെ 128കെ ലൈക്കാണ് ആ ചിത്രത്തിന് കിട്ടിയത്. ആശംസാ കമന്റുകളും വരുന്നു. അങ്ങനെ ഈ ഞായറാഴ്ചയിലെ ചിത്രമായി അത് മാറുകയാണ്. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളര്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ ചാരി കടലിലേക്കു നോക്കി നില്‍ക്കുന്ന മമ്മൂട്ടിയെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട മമ്മൂട്ടിയുടെ 74-ാം ജന്മദിനമാണിന്ന്. 'ഇതൊരു ബര്‍ത്ത്‌ഡേ അല്ല. റീബര്‍ത്ത് ഡേ ആണ്. ഒരു പോരാട്ടത്തില്‍ വിജയം നേടിയ ശേഷമുള്ള ആദ്യ ജന്മദിനം,' എന്നാണ് മമ്മൂട്ടിയുടെ ജന്മദിനത്തെ അടുത്ത സുഹൃത്തുക്കള്‍ വിശേഷിപ്പിക്കുന്നത്.
ആരാധകരും സഹപ്രവര്‍ത്തകരും അടക്കം മമ്മൂട്ടിയെ സ്‌നേഹിക്കുന്നവരെല്ലാം താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ്. ചികിത്സയ്ക്കായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ആറുമാസത്തോളമായി ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു മമ്മൂട്ടി. താരം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മെഗാസ്റ്റാര്‍. പിറന്നാള്‍ ദിനത്തില്‍ ഏവര്‍ക്കും നന്ദി പറച്ചില്‍ കൂടിയാവുകയാണ്. 369 എന്ന തന്റെ പ്രിയപ്പെട്ട നമ്പറുള്ള ബ്ലാക്ക് കളര്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ ചാരി കടലിലേക്കു നോക്കി നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തില്‍ കാണാനാവുക.