മോട്ടോര്‍ റേസിങ് ലോകത്ത് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കല്‍ ഷുമാക്കറിന്റെ കുടുംബത്തിന് നേരെ ഭീഷണി; 2 മില്യണ്‍ പൗണ്ട് നല്‍കിയില്ലെങ്കില്‍ 1,500 ഫോട്ടോകളും, 200 വീഡിയോകളും മെഡിക്കല്‍ വിവരങ്ങളും ഡാര്‍ക്ക് വെബ്ബില്‍ ഇടുമെന്നാണ് ഭീഷണി; ബോര്‍ഡ് ഗാര്‍ഡും സഹായിയും പ്രതി

Update: 2024-12-01 07:57 GMT

മൈക്കല്‍ ഷുമാക്കറിന്റെ കുടുംബത്തിനെതിരെ 12 മില്യണ്‍ പൗണ്ടിന്റെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പദ്ധതി ഇട്ടിരുന്നതായി ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്. മോട്ടോര്‍ റേസിങ് ലോകത്ത് ഏഴ് തവണ ലോകചാമ്പ്യനായ മൈക്കല്‍ ഷുമാക്കറിന്റെ കുടുംബത്തിനെതിരെ നടത്തിയ പദ്ധതിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഷുമാക്കറിന്റെ മുന്‍ സഹായി മാര്‍ക്കസ് ഫൃറ്റ്‌ഷെയാണ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം നടത്തിയതിന് പിന്നിലെ പ്രധാനി എന്നാണ് ആരോപണം.

പ്രോസിക്യൂട്ടര്‍മാരുടെ ആരോപണമനുസരിച്ച്, ഫൃറ്റ്‌ഷെ തന്റെ 20 വര്‍ഷം പഴക്കമുള്ള സുഹൃത്തായ യില്‍ മാസ് തോത്സുര്കാന്‍ എന്നയാളെയും, തോത്സുര്കാന്റെ മകന്‍ ഡാനിയേല്‍ ലിന്‍സിനെയും സഹായത്തോടെയാണ് ഈ കുറ്റകൃത്യം ചെയ്യാന്‍ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം. 1,500 ഫോട്ടോകളും, 200 വീഡിയോകളും, ഷുമാക്കറിന്റെ മെഡിക്കല്‍ രേഖകളുമടക്കം ഉള്ള വിശ്വാസ്യതയേറിയ വിവരങ്ങള്‍ കുടുംബത്തിന്റെ സ്വത്തുകളില്‍ നിന്ന് ഫൃറ്റ്‌ഷെ മോഷ്ടിച്ചതായാണ് ആരോപണം. ഇത് നാലു പെന്‍ ഡ്രൈവിലും രണ്ടു ഹാര്‍ഡ് ഡ്രൈവുകളിലും സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

ആരോപിതര്‍ ഷുമാക്കറിന്റെ കുടുംബത്തെ നേരിട്ട് ബന്ധപ്പെടുത്തി, ഇവര്‍ക്ക് ലഭിച്ച വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 12 മില്യണ്‍ പൗണ്ട് റാന്‍സം അടച്ചില്ലെങ്കില്‍ ഈ ഭീഷണി നടപ്പാക്കുമെന്നാണ് അവര്‍ പറഞ്ഞത്.

മാര്‍ക്കസ് ഫൃറ്റ്‌ഷെയെ, ഷുമാക്കറുടെ അപകടത്തിന് 18 മാസങ്ങള്‍ക്ക് മുന്‍പാണ് ഷുമാക്കറുടെ കുടുംബത്തിന്റെ ബോര്‍ഡിഗാഡായി നിയമിക്കുന്നത്. എട്ട് വര്‍ഷത്തോളം ഷുമാക്കിറിന്റെ വലംകൈയ്യായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കുടുംബത്തിനോ ഷുമാക്കറിനോ ഇയാളില്‍ ഒരു സംശയവും ഇല്ലായിരുന്നു. അദ്ദേഹം ഷുമാക്കറിന്റെ മെഡിക്കല്‍ ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും സ്വകാര്യ വിവരങ്ങള്‍ക്കു നേരിട്ടുള്ള ആക്‌സസ് ലഭിച്ചിരുന്ന വ്യക്തിയായിരുന്നു.

പക്ഷേ, ഷുമാക്കറിന്റെ പരിചരണത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഫൃറ്റ്‌ഷെയുടെ സേവനം അവസാനിപ്പിക്കാനും കുടുംബം തീരുമാനിച്ചു. ഇതിന്റെ പേരിലുള്ള വൈരാഗ്യം തീര്‍ക്കുകയാണ് ഫൃറ്റ്‌ഷെ ചെയ്തതെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.

2013-ലെ സ്‌കീയിംഗ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 24 മണിക്കൂര്‍ ചികിത്സയ്ക്ക് വിധേയനായ ഷുമാക്കര്‍ (55) കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്കു മുന്നില്‍ നിന്നും മാറിനില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ കൊറിന്ന ആണ് അദ്ദേഹത്തിന്റെ സ്വകാര്യതയും മെഡിക്കല്‍ പരിചരണവും സംരക്ഷിച്ച് വരുന്നത്.

ഫൃറ്റ്‌ഷെയ്ക്കും സഹായികള്‍ക്കുമെതിരെ അടുത്ത മാസം വിചാരണ ആരംഭിക്കാനിരിക്കുയാണ്. അന്വേഷണം പൂര്‍ത്തിയാക്കിയെന്ന് പോലീസും സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. ഈ കേസ് ജര്‍മ്മനിയിലും സ്വിറ്റ്‌സര്‍ലന്‍ഡിലും നടത്തിയ സംയുക്ത പൊലീസ് റെയ്ഡിലൂടെയാണ് പുറത്ത് വന്നത്. കുടുംബത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുകയും, സ്വകാര്യതയെ അപമാനിക്കുകയും ചെയ്തതായി ആരോപിതരില്‍ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വിചാരണ കൂടുതല്‍ വിവാദങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News