ആഞ്ചലോ ചിത്രങ്ങളില്‍ ചുരുളഴിയാത്ത രഹസ്യങ്ങളേറെ; 'ദി ഫ്ളഡ്' ചിത്രത്തില്‍ ആവിഷ്‌ക്കരിച്ചത് സ്തനാര്‍ബുദം ബാധിച്ച സ്ത്രീയെയും; മാറിടത്തിലെ ആ ചെറിയ തടപ്പില്‍ ചിത്രകാരന്റെ സൂക്ഷ്മത വ്യക്തമെന്ന് ഗവേഷകര്‍; ഏഴു പാപങ്ങളിലെ കാമത്തെ ചിത്രീകരിച്ചതാകാമെന്നും ഒരു വിഭാഗം
മാറിടത്തിലെ ആ ചെറിയ തടപ്പില്‍ ചിത്രകാരന്റെ സൂക്ഷ്മത വ്യക്തമെന്ന് ഗവേഷകര്‍
പാരീസ്: വിഖ്യാത ചിത്രകാരനായ മൈക്കല്‍ ആഞ്ചലോയുടെ പ്രശസ്തമായ പെയിന്റിംഗിനെ കുറിച്ച് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ ഉയരുന്നു. സിസ്‌റ്റൈന്‍ ചാപ്പലില്‍ അദ്ദേഹം വരച്ച ദി ഫ്ളഡ് എന്ന ചിത്രത്തിലെ ഒരു സ്ത്രീയുടെ രൂപവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ കാണുന്ന ഒരു സ്ത്രീ സ്താനാര്‍ബുദം ബാധിച്ച വ്യക്തിയാണന്നാണ് പാരീസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
ചിത്രത്തില്‍ അവരുടെ മാറിടത്തില്‍ ചെറിയ തടിപ്പ് ഉള്ളതായിട്ടും മുലക്കണ്ണുകളില്‍ രൂപമാറ്റം കാണുന്നതായിട്ടുമാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. മരണമെന്ന പരമമായ സത്യത്തെ ബോധ്യപ്പെടുത്താനാണ് മൈക്കലാഞ്ചലോ ഇത്തരത്തില്‍ ഒരു ചിത്രം വരച്ചത് എന്നാണ് കരുതപ്പെടുന്നത്. ഈ ചിത്രത്തില്‍ അത്രയും ഭാഗങ്ങള്‍ ചുവന്ന വര കൊണ്ട് വട്ടമിട്ട് കാട്ടി കൊണ്ടാണ് ഗവേഷകര്‍ ഇപ്പോള്‍ ചിത്രവും തങ്ങളുടെ നിഗമനങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.
ഇറ്റലിയിലെ പ്രശസ്തമായ സിസ്‌റ്റൈന്‍ ചാപ്പല്‍ മൈക്കല്‍ ആഞ്ചലോയുടെ ചിത്രങ്ങള്‍ കൊണ്ട് ലോകപ്രശസ്തി നേടിയതാണ്. 1508നും 1512 നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ഈ ചിത്രങ്ങള്‍ അദ്ദേഹം വരച്ചത്. ആഞ്ചലോയുടെ ചിത്രങ്ങള്‍ എക്കാലത്തും ലോകപ്രശസ്തമാണെങ്കിലും അവയുടെ വിശദാംശങ്ങള്‍ ഗവേഷകര്‍ പരിശോധിക്കാന്‍ തുടങ്ങിയത് ഈയിടെയാണ്. ജൂലിയസ് രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് മൈക്കലാഞ്ചലോ ഈ ചിത്രങ്ങള്‍ വരച്ചത്. പഴയ നിയമത്തിലെ മനുഷ്യോത്പ്പത്തിയുമായി ബന്ധപ്പെട്ട് അദ്ദേഹം വരച്ച ചിത്രമാണ് ദി ഫ്ളഡ്.
ഒരു വലിയ വെള്ളപ്പൊക്കത്തില്‍ നിന്ന് ഒരു കൂട്ടം മനുഷ്യര്‍ ഓടി രക്ഷപ്പെടുന്നതാണ് ചിത്രത്തില്‍ വരച്ചിരിക്കുന്നത്. ഇവരുടെ കൂട്ടത്തിലെ
ഏതാണ്ട് നഗ്‌നയായ ഒരു യുവതിയയേും കാണാന്‍ കഴിയും. അവരുടെ മാറിടത്തിലാണ് അര്‍ബുദബാധയുടെ ലക്ഷണങ്ങള്‍ കാണുന്നത്. ഇടത്തേ സ്തനത്തിലാണ് രോഗലക്ഷണങ്ങള്‍ കാണുന്നത്. എന്നാല്‍ ഈ വാദം ശരിയല്ലെന്നാണ് വാദിക്കുന്നത്. ഇതിനായി അവര്‍ പറയുന്നത് സാധാരണയായി 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് സ്തനാര്‍ബുദത്തിന് സാധ്യത കൂടുതലെന്നും ഈ ചിത്രത്തില്‍ കാണുന്ന സ്ത്രീ ഒരു യുവതിയായത് കൊണ്ട് അത്തരമൊരു രോഗബാധക്ക് സാധ്യതയില്ല എന്നുമാണ്.
മൈക്കലാഞ്ചലോ തന്റെ ചെറുപ്പത്തില്‍ പലപ്പോഴും മൃതപരിശോധന നടത്തുമായിരുന്നു എന്നും അങ്ങനെയായിരിക്കും ഇത്തരത്തില്‍
ഒരു നിഗമനത്തില്‍ ചിത്രം വരയ്ക്കുമ്പോള്‍ അദ്ദേഹം എത്തിച്ചേര്‍ന്നത് എന്നും വേണമെങ്കില്‍ കണക്കാക്കാം. ചിത്രം ഏഴ് പാപങ്ങളെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അവയില്‍ കാമത്തെ ആയിരിക്കും ഈ സ്ത്രീയിലൂടെ ചിത്രത്തിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത് എന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായം.