കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണ്മാനില്ല; സുഹൃത്തിനൊപ്പം പുറത്തുപോയ 26കാരന്‍ വിഷ്ണു ജയകുമാറിനെ കാണാതായത് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയും സോഷ്യല്‍ മീഡിയകളില്‍ അടക്കം സഹായം തേടിയും കൂട്ടുകാര്‍

കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണ്മാനില്ല

Update: 2026-02-04 10:09 GMT

ലണ്ടന്‍: കവന്‍ട്രിയില്‍ മലയാളി യുവാവിനെ കാണാനില്ല. ഇക്കഴിഞ്ഞ 31ാം തീയതി ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ വിഷ്ണു ജയകുമാറെന്ന ഇരുപത്തിയാറുകാരനെയാണ് കാണാതായത്. വാരാന്ത്യമായതോടെ സുഹൃത്തിനൊപ്പം പുറത്ത് പോയ വിഷ്ണു തിരിച്ച് വരുന്നതിനായി ടാക്സി കാത്ത് നിന്നതായി സുഹൃത്ത് പറയുന്നു. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല. കവന്‍ട്രിയിലെ സ്വാന്‍ ലേക്കിന് സമീപത്ത് നിന്നാണ് കാണാതായതെന്ന് ലഭിക്കുന്ന വിവരം.

സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷ്ണുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിലോ +447867121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് സംബന്ധിച്ച് വിഷ്ണുവിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരമാവധി ഗ്രൂപ്പുകളില്‍ എത്തിക്കണമെന്നും ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും സുഹൃത്തുക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Tags:    

Similar News