ഹണി ട്രാപ്പില്‍ വീണ ബ്രിട്ടീഷുകാരന്റെ സ്വത്തെല്ലാം മൊറോക്കന്‍ കാമുകി അടിച്ചുമാറ്റി; ദുരൂഹമായി മരിച്ചതോടെ സ്വത്തുറപ്പാക്കി വിവാഹമോതിരം ഊരി 25-കാരി: ഒരു യുവതിയുടെ വഞ്ചനയില്‍ വൈറലായി സോഷ്യല്‍ മീഡിയ

ഹണി ട്രാപ്പില്‍ വീണ ബ്രിട്ടീഷുകാരന്റെ സ്വത്തെല്ലാം മൊറോക്കന്‍ കാമുകി അടിച്ചുമാറ്റി

Update: 2025-04-14 02:04 GMT

ലണ്ടന്‍: ഒഴിവുകാല യാത്രക്കിടയില്‍ മൊറോക്കോയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ 47 കാരനായ ബ്രിട്ടീഷ് ബിസിനസ്സുകാരന്റെ 25 കാരിയായ ഭാര്യ ബ്രിട്ടനില്‍ തിരിച്ചെത്തി. എന്നാല്‍, അയാളുടെ സ്വത്തുക്കളില്‍ അവകാശം നേടിയെടുത്ത അവരുടെ കൈകളില്‍ ഇപ്പോള്‍ വിവാഹമോതിരം ഇല്ല എന്നുള്ളത് സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയാണ്. അല്ലെന്‍ മെക്കെന്നയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് അയാളുടെ ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. മൊറോക്കന്‍ വംശജയായ ഭാര്യ മജ്ദ മജൗലിനൊപ്പം ഒഴിവുകാലം ആസ്വദിക്കാന്‍ മൊറോക്കോയില്‍ ഉള്ളപ്പോഴായിരുന്നു മരണം സംഭവിച്ചത്.

മകന്റെ മരണത്തെ കുറിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്ന് മെക്കെന്നയുടെ പിതാവ് ആരോപിച്ചതിനു ശേഷം ഇതാദ്യമായാണ് മജൗലിനെ പുറത്ത് കാണുന്നത്. മകന്റെ മരണത്തിന്റെ യഥാര്‍ത്ഥ സാഹചര്യം തന്നില്‍ നിന്നും മറച്ചു പിടിക്കുകയാണെന്നും പിതാവ് ആരോപിച്ചിരുന്നു. നേരത്തെ ചില മാധ്യമങ്ങളോട് സംസാരിക്കവെ താന്‍ എവിടെയാണെന്ന കാര്യം വെളിപെടുത്താന്‍ അവര്‍ തയ്യാറായിരുന്നില്ല. മജൗലിന്റെ മൊറോക്കോയിലുള്ള വീട്ടില്‍ വെച്ച് കഴിഞ്ഞ ഫ്രെബ്രുവരി 22 ന് മെക്കെന്ന ഹൃദയാഘാതം മൂലം മരണമടഞ്ഞു എന്നാണ് കരുതുന്നത്. മൃതദേഹം കാസാബാലന്‍കയിലെ ഒരു സെമിത്തേരിയില്‍ മറവ് ചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു.

മകന്‍ മരിച്ചു എന്ന് പറയപ്പെടുന്ന ദിവസം മജൗല്‍ താനുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ടു എന്നാണ് മെക്കെന്നയുടെ പിതാവ് പറയുന്നത്. തനിക്ക് തന്റെ മകന്റെ മൃതദേഹം കാണുവാന്‍ കഴിഞ്ഞില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് കൈമാറാന്‍ അവര്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, എവിടെയാണ് അടക്കം ചെയ്തത് എന്നതിന്റെ വിശദാംശങ്ങളും നല്‍കിയില്ല. മെക്കെന്നയുടെ സ്വത്തക്കളിന്മെല്‍ മജൗല്‍ അവകാശം സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ട് പുറത്തു വന്ന് അധികം താമസിയാതെയാണ് ഈ വിവരങ്ങള്‍ എല്ലാം പുറത്തു വരുന്നത്.

ഈ വിവാദം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടയിലാണ് ഇപ്പോള്‍ വിവാഹ മോതിരം ഇല്ലാതെയുള്ള മജൗലിന്റെ ചിത്രം പുറത്തു വന്നിരിക്കുന്നത്. മജൗലിനെ വിവാഹം കഴിക്കുന്നതിനായി മെക്കെന്ന ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായും വെളിപ്പെട്ടിരുന്നു. ഒരു മോസ്‌ക്കില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നതെന്നും മെക്കെന്നയുടെ മരണശേഷമാണ് പുറത്തറിഞ്ഞത്. മജൗല്‍ ഒരു വെയിട്രസ് ആയി ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും.

Tags:    

Similar News