''മോഹന്‍ലാലിന്റെ അച്ഛനും മമ്മൂട്ടിയുടെ ബാപ്പയും കല്യാണം കഴിച്ചാല്‍ എന്താവുമായിരുന്നു; ആദിലയും നൂറയും എത്രവര്‍ഷം ശരീരം ഇട്ട് ഉരച്ചാലും, കുട്ടികള്‍ ഉണ്ടാവില്ല; കോമണ്‍സെന്‍സില്ലാത്ത ഒരുത്തനാണ് ബിഗ്ബോസില്‍ കിടന്ന് നിരങ്ങുന്നത്''; മോഹന്‍ലാലിനെതിരെയും വിഷം ചീറ്റി മുജാഹിദ് ബാലുശ്ശേരി!

മോഹന്‍ലാലിനെതിരെയും വിഷം ചീറ്റി മുജാഹിദ് ബാലുശ്ശേരി!

Update: 2025-09-30 16:36 GMT

കോഴിക്കോട്: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ നേരിടുന്ന വിവാദ ഇസ്ലാമിക പ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി, മലയാളത്തിന്റെ സ്വാകാര്യ അഹങ്കരമായ നടന്‍ മോഹന്‍ലാലിന് നേരെയും, ലെസ്ബിയന്‍ കമ്യൂണിറ്റിക്കും നേരെ വിഷം ചീറ്റി വീണ്ടും രംഗത്ത്. നേരത്തെ അമ്പലത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിന് പണം കൊടുക്കുന്നതിന് തുല്യമാണെന്നും, സ്ത്രീകള്‍ അഹങ്കാരികള്‍ ആണെന്നതും അടക്കമുള്ള നിരവധി വിവാദ പ്രസംഗങ്ങള്‍ നടത്തിയ പ്രഭാഷകനാണ് മുജാഹിദ് ബാലുശ്ശേരി. താലിബാന്‍ വാദങ്ങളും, സ്ത്രീവിരുദ്ധതയും, ഹോമോ ഫോബിയയും അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിറയാറുണ്ട്.

ഇപ്പോള്‍ അതുപോലെ ഒരു പുതിയ വിവാദത്തിനാണ് മുജാഹിദ് ബാലുശ്ശേരി തിരികൊളുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍-7 റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥികളായ ലെസ്ബിയന്‍ ദമ്പതികള്‍ ആദിലയെയും നൂറയെയും പിന്തുണച്ചതിന്റെ പേരില്‍, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ അധിക്ഷേപിക്കയാണ് മുജാഹിദ് ബാലുശ്ശേരി ചെയ്യുന്നത്. ലെസ്ബിയന്‍ കമ്യൂണിറ്റിയെയും, ഏഷ്യാനെറ്റ് ചാനലിനിനെയം അദ്ദേഹം പുലഭ്യം പറയുന്നുണ്ട്.

ബിഗ്ബോസിലെ ഒരു മത്സരാര്‍ത്ഥിയായ വേദ ലക്ഷ്മി, ആദിലയെയും നൂറയെയും 'വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍' എന്ന് വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയായി വേദലക്ഷ്മിയെ ശക്തമായി താക്കീത് ചെയ്യുകയും, ' നിങ്ങള്‍ അവരെ വീട്ടില്‍ കയറ്റുന്നില്ലെങ്കില്‍ കയറ്റേണ്ട ഞാന്‍ അവരെ വീട്ടില്‍ കയറ്റുമെന്ന' ശക്തമായ മറുപടിയാണ് ബിഗ്ബോസ് മലയാളത്തിന്റെ ആങ്കര്‍ കൂടിയായ മോഹന്‍ലാല്‍ കൊടുത്തത്. ഇത് കേരളീയ പൊതുസമൂഹം ഏറ്റെടുക്കുകയും, സോഷ്യല്‍ മീഡിയയിലടക്കം വൈറലാവുകയും ചെയ്തിരുന്നു.

അതോടെയാണ് മോഹന്‍ലാലിനെ രൂക്ഷമായി അധിക്ഷേപിച്ചുകൊണ്ട് ബാലുശ്ശേരി രംഗത്ത് എത്തുന്നത്.

'മോഹന്‍ലാലിനോട് അറപ്പ്'

മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിന്റെ പ്രസ്തക ഭാഗങ്ങള്‍ ഇങ്ങനെയാണ്-''ബിഗ്ബോസ് പോലെയുള്ള, മോഹന്‍ലാലിന്റെ പേര് പറയാന്‍ തന്നെ എനിക്ക് ഒരു അറപ്പ് തോന്നുന്നു. കാരണം വളരെ, മോശമായതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളായി അദ്ദേഹം മാറി. എന്ത് അവാര്‍ഡ് കിട്ടിയിട്ടും കാര്യമില്ല. ലോകത്തിന്റെ സകല പുരോഗതിക്കും എതിര് നില്‍ക്കുന്ന, രണ്ട് പെണ്‍കുട്ടികള്‍ക്ക് വേണ്ടി വാദിച്ചയാളാണ് അയാള്‍. ലോകത്തിന്റെ പുരോഗതി എന്നെന്നേക്കുമായി നിന്നുപോകണമെന്ന്, ലോകത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളും അടച്ചുപൂട്ടണമെന്ന്, ലോകത്തിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി ഉണ്ടാവരുത് എന്നും വാദിച്ച രണ്ടു പെണ്‍കുട്ടികള്‍... ലോകത്ത് മനുഷ്യകുലം ഇനി ഒരു നൂറുകൊല്ലത്തിനുശേഷം വേണ്ട എന്ന്, തീരുമാനിച്ച രണ്ടുപെണ്‍കുട്ടികള്‍. മുസ്ലീം സമുദായത്തിലെ രണ്ട് ശറുകള്‍ ( നാശങ്ങള്‍), നാഷണല്‍ വേസ്റ്റുകള്‍. അതിന് പകരം പതിനെട്ടാംപട്ട തെങ്ങ്വെച്ചാല്‍ കരിക്കുകിട്ടും, അങ്ങനത്തെ ജന്‍മങ്ങള്‍. ആ രണ്ട് ജന്‍മങ്ങള്‍ക്ക് വേണ്ടി വാദിക്കയാണ്.

ഞാന്‍ ഇങ്ങനെ വിചാരിക്കും, മോഹന്‍ലാലിന്റെ അച്ഛനും മമ്മൂട്ടിയുടെ ബാപ്പയും കല്യാണം കഴിച്ചു എന്ന് വിചാരിക്കുക. മോഹന്‍ലാലും ഉണ്ടാവില്ല മമ്മൂട്ടിയും ഉണ്ടാവില്ല. ആ കോമണ്‍സെന്‍സില്ലാത്ത ഒരുത്തനാണ് ബിഗ്ബോസില്‍ കിടന്ന് നിരങ്ങുന്നത്. ഫാന്‍സുകാര്‍ കയറി തല്ലുണ്ടാക്കേണ്ട കേട്ടോ. എന്ത്? മഹാത്മാഗാന്ധിയുടെ അച്ഛനും നെഹ്റുവിന്റെ അച്ഛനും കല്യാണം കഴിക്കയായിരുന്നെങ്കില്‍, ഗാന്ധിയും നെഹ്റുവും ഉണ്ടാവില്ല. ഇത് കോമണ്‍സെന്‍സ് ഉള്ളവന് മനസ്സിലാവും. വല്ല്യ ജീനിയസ് ഒന്നും അവേണ്ട. നൂറയും ആദിലയും എത്രവര്‍ഷം ശരീതരം ഇട്ട് ഉരച്ചാലും, കുട്ടികള്‍ ഉണ്ടാവില്ല. കുട്ടിയില്ലെങ്കില്‍ നഴ്സറിയില്ല, എല്‍കെജിയില്ല, യുകെജിയില്ല, ആര്‍കെജിയില്ല...

2026 മുതല്‍ ഇന്ത്യയില്‍ ആണുങ്ങളും ആണുങ്ങളും കല്യാണം കഴിക്കുക, പെണ്ണുങ്ങളും പെണ്ണുങ്ങളും കല്യാണം കഴിക്കുക എന്ന് വെക്കുക. ഒരു നൂറ്റാണ്ട് കഴിഞ്ഞാല്‍ ഇവിടെ മനുഷ്യന്‍മ്മാര്‍ ഉണ്ടാവുമോ? അബന്ധജടിലമായ ഒരു വിവരക്കേടാണത്. എന്നിട്ട് പറയുക ഞാന്‍ അവരെ എന്റെ വീട്ടില്‍ കേറ്റുമെന്ന്. അന്റെ ( മോഹന്‍ലാലിന്റെ) വീട്ടില്‍ ആരെയും കയറ്റാം. ജ്ജി ( നീ) കയറ്റാറുമുണ്ട്. ജജി കേറ്റിക്കോ. പക്ഷേ അത് ലോകത്തോട് പറയേണ്ട. അത് മനുഷ്യകുലം ഉള്‍ക്കെള്ളേണ്ട കാര്യമല്ല. ഏഷ്യാനെറ്റിനെയൊക്കെ ഇങ്ങള് സൂക്ഷിച്ചോളീ. അത്യന്തം അപകടരമായ ചാനലാണ്. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ഇങ്ങള്‍ക്ക് വിഷമമുണ്ടാവും. എനിക്ക് ഒരു വിഷമവുമില്ല. ഇന്ന് എനിക്ക് സമാധാപരമായി ഉറങ്ങാം. സത്യം ഉറക്കെ വിളിച്ച് പറഞ്ഞതിന്റെ പേരില്‍. ഒരുത്തനെയും കൂസേണ്ട കാര്യമില്ല. ആരുടെയും ചിലവില്ല നാം ഇവിടെ ജീവിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-ല്‍ നമുക്ക് കൃത്യമായി മൗലിക പ്രബോധനത്തിനുള്ള അവകാശം തന്നിട്ടുണ്ട്. ആ അവകാശമാണ് നമ്മള്‍ വിനിയോഗിക്കുന്നത്. അത് വിനിയോഗിക്കണം. അത് എടുത്തുകളയുന്ന ഒരുകാലം വിദൂരമല്ല. അതുകൊണ്ട് ഞാന്‍ എല്ലാവരോടും പറയുകയാണ്, ജീവിതത്തെക്കുറിച്ച് ചിന്തിക്കണം ജീവിത ലക്ഷ്യത്തെക്കുറിച്ച് ചിന്തിക്കണം. നന്‍മയെക്കുറിച്ച് ചിന്തിക്കണം''- ഇങ്ങനെയാണ് മുജാഹിദ് ബാലുശ്ശേരിയുടെ വാക്കുകള്‍.

ബാലുശ്ശേരിക്കെതിരെ സോഷ്യല്‍ മീഡിയ

അതേസമയം ബാലുശ്ശേരിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്്. ഇയാള്‍ക്ക്, ലിംഗനീതിയെക്കുറിച്ചും, സെക്ഷ്വല്‍ ഐഡന്റിറ്റിയെക്കുറിച്ചുമൊന്നും യാതൊരു ധാരണയുമില്ലെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകത്തിന്റെ സകല പുരോഗതിക്കും എതിര് നില്‍ക്കുന്ന, രണ്ട് പെണ്‍കുട്ടികള്‍ളാണ് ആദിലയു നൂറയും എന്നത് മതവ്രണം കലര്‍ന്ന മുജാഹിദ് ബാലുശ്ശേരിയുടെ മനസ്സിന്റെ വികലമായ ചിത്രീകരമാണ് എന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ''ലോകത്തിലെ എല്ലാ എയര്‍പോര്‍ട്ടുകളും അടച്ചുപൂട്ടണമെന്ന്, ലോകത്തിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി ഉണ്ടാവരുത് എന്നും വാദിച്ച രണ്ടു പെണ്‍കുട്ടികള്‍'' എന്നൊക്കെ മുജാഹിദ് ബാലുശ്ശേരി പറയുന്നത് ശുദ്ധ കളവാണ്. അദിലയും നൂറയും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല. ലോകത്തിലെ എല്ലാവരും സ്വവര്‍ഗാനുരാഗികള്‍ ആവില്ല എന്നും അത് ഒരു ന്യൂനപക്ഷത്തിന്റെ ബ്രയിന്‍ ഓറിയന്റേഷന്‍ ആണെന്നും ബാലുശ്ശേരിക്ക് അറിയില്ലേ എന്നും പലരും ചോദിക്കുന്നുണ്ട്.


Full View

അതുപോലെ ''അന്റെ വീട്ടില്‍ ആരെയും കയറ്റാം. ജ്ജി കയറ്റാറുമുണ്ട്. ജജി കേറ്റിക്കോ'' എന്ന ബാലുശ്ശേരിയുടെ ലാലേട്ടനെതിരായ പരാമര്‍ശമൊക്കെ ലൈംഗിക അധിക്ഷേപമാണെന്നും കേസ് എടുക്കണമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഒരു അബന്ധം പറ്റിയതോ ആവേശത്തിന്റെ പുറത്തോ പറഞ്ഞത് അല്ല എന്ന് ബാലുശ്ശേരി തന്നെ പ്രസംഗത്തിനിടയില്‍ പറയുന്നുണ്ട്. 'ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ഇങ്ങള്‍ക്ക് വിഷമമുണ്ടാവും. എനിക്ക് ഒരു വിഷമവുമില്ല. ഇന്ന് എനിക്ക് സമാധാപരമായി ഉറങ്ങാം''- ഇങ്ങനെയാണ് അദ്ദേഹം പറയുന്നത്. അതായത് വളരെ പ്ലാന്‍ ചെയ്ത് ലൈംഗിക ന്യൂനപക്ഷങ്ങളെയും അവരെ പിന്തുണക്കുന്നവരെയും അപമാനിക്കുക എന്ന പരിപാടിയാണ്, അദ്ദേഹം ചെയ്യുന്നത് എന്ന് വ്യക്തമാണ്.

Tags:    

Similar News