പോലീസ് കാറിന് മുകളില്‍ കയറിനിന്ന് നഗ്‌നയായ യുവതി; തോക്കുധാരിയായ പോലീസുകാരനു നേരെ ആര്‍ത്തുവിളിച്ചു; നഗ്ന യുവതിയെ വിലങ്ങു വെക്കാന്‍ മടിച്ചു ഉദ്യോഗസ്ഥര്‍; ഇറാനിലെ ഡ്രസ് കോഡിനെതിരായ പ്രതിഷേധം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയില്‍

പോലീസ് കാറിന് മുകളില്‍ കയറിനിന്ന് നഗ്‌നയായ യുവതി

Update: 2025-02-06 10:10 GMT

ടെഹ്റാന്‍: ഇറാനില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയ സംഭവങ്ങള്‍ നിരവധിയാണ്. മിഹിസ അമീനിയുടെ മരണത്തെ തുടര്‍ന്ന് വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. ഈ പ്രതിഷേധങ്ങളെ ഇറാന്‍ ഭരണകൂടം അടിച്ചമര്‍ത്തി. ഇപ്പോഴിതാ വസ്ത്ര സ്വാതന്ത്ര്യത്തിന് വേണ്ടി വീണ്ടും യുവതികള്‍ തെരുവില്‍ ഇറങ്ങുകയാണ്.

ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദില്‍ നിന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു. നഗ്‌നയായ ഒരു യുവതി പോലീസ് കാറിന്റെ ബോണറ്റിന് മുകളില്‍ നില്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. തിരക്കുള്ള നഗരത്തില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിന് മുകളില്‍നിന്ന് തോക്കുധാരിയായ പോലീസുകാരനു നേരെ യുവതി ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ധിക്കാരപരമായ ആംഗ്യം കാണിച്ച് യുവതി പിന്നീട് വിന്‍ഡ്ഷീല്‍ഡില്‍ ചാരിയിരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ താഴെയിറക്കാന്‍ ശ്രമിച്ചിട്ടും മറ്റൊരു ഉദ്യോഗസ്ഥന്‍ ആയുധം എടുക്കാനായി വാഹനത്തിനുള്ളിലെത്തിയിട്ടും യുവതി താഴെയിറങ്ങാന്‍ വിസമ്മതിച്ചു. യുവതി നഗ്‌നയായതിനാല്‍ അവരെ കീഴടക്കി വിലങ്ങ് വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ മടിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വനിതകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഇറാനിലെ നിയമങ്ങള്‍ക്കെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുണ്ട്. അവരുടെ മാനസികനില തകരാറിലാണ് എന്നായിരുന്നു ഒരാളുടെ പ്രതികരണം. ഇറാനിലെ വസ്ത്രനിയമത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകമാണ് അവരെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഇറാനിലെ സദാചാര പോലീസ് നടപ്പിലാക്കിയ കര്‍ശനമായ വസ്ത്രധാരണ നിയമത്തിനെതിരെ നിരവധി സ്ത്രീകള്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു. ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഉള്‍വസ്ത്രം മാത്രം ധരിച്ച് കാമ്പസില്‍ നില്‍ക്കുന്ന ചിത്രം ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു.

മെഹ്റാബാദിലെ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. താന്‍ ഹിജാബ് ധരിക്കാത്തത് ചോദ്യം ചെയ്ത മതപുരോഹിതന്റെ തലപ്പാവ് അഴിച്ചുമാറ്റി അത് ഹിജാബായി ഉപയോഗിച്ചാണ് യുവതി പ്രതിഷേധിച്ചത്. 'ഇപ്പോള്‍ നിങ്ങള്‍ക്ക് ബഹുമാനം തോന്നുന്നുണ്ടോ?' എന്ന് യുവതി പുരോഹിതനോട് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.

Tags:    

Similar News