ധനുഷ് ഒരു പ്രതികാരദാഹി; തങ്ങള്‍ക്കെതിരെ 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു; ദൈവം എല്ലാം കാണുന്നുണ്ട്; നടൻ ധനുഷിനെതിരെ തുറന്നകത്തുമായി നടി നയൻതാര; നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലി വിവാദം കനക്കുന്നു; കോളിവുഡിൽ വൻ താരപ്പോര്..!
ചെന്നൈ: തമിഴിൽ നിരവധി ഫാൻസുള്ള നടനാണ് ധനുഷ്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല അദ്ദേഹം ഹോളിവുഡ് സിനിമയിൽ വരെ കഴിവ് തെളിയിച്ച പ്രതിഭയാണ്. 'ദി ഗ്രേമാൻ' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡിൽ എത്തുന്നത്. ഇപ്പോഴിതാ തമിഴിൽ ധനുഷും നയൻതാരയും തമ്മിലുള്ള വിവാദമാണ്സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
നടൻ ധനുഷിനെതിരെ തുറന്നകത്തുമായി നടി നയൻതാര രംഗത്തെത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്കമാണ് മറനീക്കി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.
നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ഉയർത്തുന്ന ആരോപണം. സിനിമയുടെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് പത്ത് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര വെളിപ്പെടുത്തുന്നു.
നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര 'ബിയോണ്ട് ദ ഫെയരിടേ'ലിന്റെ റിലീസിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് സെക്കൻഡ് ദൃശ്യത്തിന് ധനുഷ് പത്ത് കോടി രൂപ ആവശ്യപ്പെട്ടെന്ന് നയൻതാര ആഞ്ഞടിച്ചു.
നമ്മൾ എപ്പോഴും കാണുന്ന ഒരു വ്യക്തി അല്ല ധനുഷെന്നും. യഥാർത്ഥിൽ അദ്ദേഹം മുഖംമൂടി അണിഞ്ഞാണ് ജീവിക്കുന്നതെന്നും നയൻതാര തുറന്നടിക്കുന്നു. ഇതിനെ ദൈവത്തിന്റെ കോടതിയിൽ ധനുഷ് വലിയ വില കൊടുക്കേണ്ടി വരുമെന്നും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ യഥാർത്ഥ മുഖം തിരിച്ചറിയണമെന്നും നയൻതാര തുറന്നടിച്ചു.
മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന ഒരു വ്യക്തിയെന്നും നയൻതാര തുറന്നടിച്ചു. ഇതോടുകൂടി കോളിവുഡിലെ പുതിയ വിവാദമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്തായാലും നയൻതാരയുടെ പരസ്യ വിമർശനത്തിൽ തമിഴ്സിനിമ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.