ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ യുവതിയുടെ വീട് കണ്ണൂരില്‍; കാമുകന്‍ തമിഴ്‌നാട്ടുകാരനും; കോട്ടയത്തെ സ്‌കൂള്‍ പ്രിന്‍സിപ്പളായ വൈദികന്റെ നഗ്നത പകര്‍ത്തിയത് വീഡിയോ കോളില്‍; അച്ചന്‍ പരാതിപ്പെടില്ലെന്ന ആത്മവിശ്വസത്തില്‍ പണമൂറ്റി; സഹികെട്ട് ഫാദര്‍ പരാതി നല്‍കി; വൈക്കം കെണിയില്‍ നേഹാ ഫാത്തിമയും സാരഥിയും കുടുങ്ങിയ കഥ

Update: 2025-01-12 02:09 GMT

കോട്ടയം : ഹണി ട്രാപ്പില്‍ കുടുക്കി വൈദികനില്‍ നിന്നു 41.52 ലക്ഷം രൂപ തട്ടിയ കേസില്‍, ബെംഗളൂരു സ്വദേശികളായ യുവതിയെയും യുവാവിനെയും വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത് നിര്‍ണ്ണായക നീങ്ങളിലൂടെ. നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സഹികെട്ട് വൈദികന്‍ നല്‍കിയ പരാതിയാണ് കേസില്‍ നിര്‍ണ്ണായകമായത്. വൈദികനായതു കൊണ്ട് പരാതി നല്‍കില്ലെന്ന പ്രതീക്ഷയിലായിരുന്നു തട്ടിപ്പ്.

വൈദികന്‍ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍ ജോലി അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പലതവണകളായി വൈദികനില്‍ നിന്ന് 41,52,000 രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. വൈക്കം എസ്‌ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ശേഷം ഇവര്‍ ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍നിന്ന് പണം തട്ടുകയായിരുന്നു. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അന്വേഷണത്തില്‍ ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.ഐ ജയകൃഷ്ണന്‍, കുര്യന്‍ മാത്യു, സി.പി.ഓ മാരായ നിധീഷ്, ജോസ് മോന്‍, സനല്‍, മഞ്ജു, നെയ്തില്‍ ജ്യോതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രധാന അധ്യാപകന്‍കൂടിയായ വൈദികന്റെ പരാതിയിലാണ് അറസ്റ്റ്.

വൈദികന്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ ഒഴിവുണ്ടെന്ന അപേക്ഷ കണ്ടാണ് 2023 ഏപ്രിലില്‍ നേഹ ഫാത്തിമ ഇദ്ദേഹത്തെ ബന്ധപ്പെട്ടത്. ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി അയച്ച് നല്‍കി. തുടര്‍ന്ന് വൈദികനെ വീഡിയോകോള്‍ ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പല തവണയായി 41 ലക്ഷംരൂപ തട്ടിയെടുത്തു. കഴിഞ്ഞദിവസം പത്ത് ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. ഇതോടെ വൈദികന്‍ വൈക്കം പൊലീസില്‍ പരാതി നല്‍കി.

പണം വാങ്ങാന്‍ വൈക്കത്തേക്ക് വരാന്‍, പൊലീസിന്റെ നിര്‍ദേശപ്രകാരം വൈദികന്‍ പ്രതികളോട് ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെ അമ്മയുടെ വീട് കണ്ണൂരിലാണ്. ഈ മലയാളിബന്ധം ഉപയോഗിച്ചാണ് യുവതി ജോലിക്കായി വൈദികനെ വിളിച്ചത്. കാമുകന്‍ സാരഥി തമിഴ്നാട് സ്വദേശിയാണ്. ഇവര്‍ക്കെതിരെ സമാന കേസുകളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

Tags:    

Similar News