ഇത്തരം കാര്യങ്ങളിൽ മനുഷ്യൻ ഇടപെടാനുള്ള കാര്യം ഇല്ല; ഇത് പ്രകൃതിനിയമമാണ്; ചത്തതിനെ പുറത്തെടുത്തിട്ട് ഇനി എന്ത് ഗുണം; നീലക്കാളയെ വിഴുങ്ങിയ പെരുമ്പാമ്പിന് മുട്ടൻ പണി; പെരുമ്പാമ്പിന്റെ കെണിയിൽപ്പെട്ട് ചത്ത കാളയെ രക്ഷപ്പെടുത്താന്‍ ശ്രമവുമായി നാട്ടുകാർ; ദൃശ്യങ്ങൾ വൈറൽ; പിന്നാലെ രൂക്ഷ വിമർശനവുമായി സോഷ്യൽ ലോകം...!

Update: 2024-10-13 09:36 GMT

ഷിംല: ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ആഹാരശൃഖല യുടെ ഭാഗമാണ് എന്നാൽ മാത്രമേ നമുക്ക് ഭൂമിയിൽ ജീവിക്കാൻ സാധിക്കുകയുള്ളു. പക്ഷെ അതിന് വിപരീതമായി സംഭവിച്ചാൽ പിന്നെ ജീവജാലങ്ങളുടെ ജീവന് തന്നെ ഭീക്ഷണിയാകും. അങ്ങനെ ഒരു സംഭവമാണ് ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടന്നത്. സംഭവം നടക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് ആണ്. പെരുമ്പാമ്പ് വിഴുങ്ങിയ നീലക്കാളയുടെ കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ച് നാട്ടുകാർ. ഹിമാചല്‍ പ്രദേശിലെ തഹ്‌സിലിലാണ് സംഭവം നടന്നത്.

നീലക്കാളക്കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങുന്നത് കണ്ട നാട്ടുകാര്‍ പാമ്പിനെ കുടഞ്ഞ് നീലക്കാളക്കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം നടത്തി. പക്ഷെ നീലകാളക്കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ ലോകത്ത് വൈറലാണ്. ഇതോടെ ഇത് സംബന്ധിച്ച ചർച്ചകളും പുറത്തുവന്നു. വിഡീയോക്കെതിരെ രൂക്ഷ വിമർശനമാണ് നടക്കുന്നത്. കാട്ടിലെ മൃഗങ്ങളുടെ കാര്യങ്ങള്‍ മനുഷ്യരാണോ തീരുമാനിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

'പെരുമ്പാമ്പ് വിഴുങ്ങിയ നീലക്കാളയെ പുറത്തെടുത്താന്‍ നാട്ടുകാരുടെ ശ്രമം, പ്രകൃതിനിയമത്തെ തടയുന്നത് ശരിയാണോ? പ്രദേശിവാസികള്‍ ശരിയായ കാര്യം ചെയ്തുവെന്ന് കരുതുന്നുണ്ടോ'? എന്ന ചോദ്യത്തോടെയാണ് ഐ.എഫ്.എസ്. ഓഫീസറായ പര്‍വ്വീന്‍ കസ്വാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് വിഷയം ചർച്ചയായത്. നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ ചോദ്യത്തോട് പ്രതികരിച്ചിരിക്കുന്നത്.

'കാട്ടിലെ മൃഗങ്ങളുടെ കാര്യങ്ങള്‍ മനുഷ്യന്‍ തീരുമാനമെടുക്കാന്‍ ആരുമല്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. പെരുമ്പാമ്പിന്റെ തൊണ്ടയ്ക്കുള്ളില്‍ ചെന്നപ്പോഴേ നീലക്കാള ശ്വാസം മുട്ടി ചത്തിട്ടുണ്ടാകും, ചത്ത നീലക്കാളയെ പുറത്തെടുക്കാന്‍ പാമ്പിനെ ഉപദ്രവിക്കുന്നതില്‍ അര്‍ത്ഥമില്ല' എന്ന അഭിപ്രായവും ചിലർ പറയുന്നു.

ഇത് പ്രകൃതിനിയമത്തിനെതിരാണ്. എല്ലാവര്‍ക്കും അവരവരുടെ ഭക്ഷണം കണ്ടെത്താനുള്ള അവകാശം ഈ ഭൂമിയിലുണ്ടെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും വലിയ ആന്റിലോപ്പാണ് നീലക്കാള. കാഴ്ച്ചയില്‍ തന്നെ കാളയെ പോലെ തോന്നിക്കുന്ന നീലക്കാള മാന്‍ വര്‍ഗത്തില്‍പ്പെട്ട ഒരു മൃഗമാണ്. മങ്ങിയ ചാരനിറം കലര്‍ന്ന നീലയാണ് ഇതിന്റെ നിറം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റിൽ ഉള്‍പ്പെടുന്നവയാണ് നീലക്കാള എന്ന മൃഗം.

വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ


Tags:    

Similar News