ലോക കാലാവസ്ഥയെ നിയന്ത്രിക്കുന്ന സമുദ്ര തിരമാല ശൃംഖലകള്‍ വീണു; ഗള്‍ഫ് സ്ട്രീമും വീണതോടെ ലോകം വീണ്ടും ഐസ് ഏജിലേക്ക് നീങ്ങാം; താപനില 15 ഡിഗ്രി വരെ താഴുമെന്ന് ആശങ്ക; ശാസ്ത്രജ്ഞരുടെ ആകുലതകള്‍ ഇങ്ങനെ
ലോക കാലാവസ്ഥയെ നിയന്ത്രിക്കുന്ന സമുദ്ര തിരമാല ശൃംഖലകള്‍ വീണു
ഭൂമിയിലെ കാലാവസ്ഥ സുസ്ഥിരമായി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സമുദ്രതിരമാല ശംൃഖലകള്‍ വീണ് തുടങ്ങിയത് ആശങ്ക ഉയര്‍ത്തുന്നു. ഗള്‍ഫ് സ്ട്രീം ഉള്‍പ്പെടെയുളള നെറ്റ് വര്‍ക്കുകള്‍ വീഴുകയാണെന്ന് മുന്നറിയിപ്പുമായി നിരവധമി ഭൗമശാസ്ത്രജ്ഞന്‍മാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ലോകപ്രശസ്തരായ 44 ശാസ്ത്രജ്ഞന്‍മാരാണ് ഇത് സംബന്്ധിച്ച് തുറന്ന കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വരും നൂറ്റാണ്ടുകളില്‍ പോലും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് കത്തില്‍ പറയുന്നത്. ലോകമെമ്പാടുമുളള കാലാവസ്ഥയെ സ്വാധീനിക്കുന്നതാണ് ഗള്‍ഫ്‌സ്ട്രീം ഉള്‍പ്പെടുന്ന അത്‌ലാന്റിക്ക് സമുദ്ര പ്രവാഹങ്ങള്‍. എന്നാല്‍ ഇതിലെ ഒരു നിര്‍ണായക സംവിധാനം 2030കളുടെ അവസാനത്തോടെ തകരുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
അങ്ങനെ സംഭവിച്ചാല്‍ ലോകത്തെ മൊത്തം കാലാവസ്ഥയും പരിസ്ഥിതിയും മാറിമറിയും. ലോകത്ത് പല രാജ്യങ്ങളിലേയും താപനില വല്ലാതെ താഴുകയും കൊടും തണുപ്പ് ഈ മേഖലകളെ ബാധിക്കുകയും ചെയ്യും. യു.കെ പോലെയുളള രാജ്യങ്ങളില്‍ ശൈത്യകാലത്ത് അസഹ്യമായ തണുപ്പായിരിക്കും അനുഭവപ്പെടുക എന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ലോകം വീണ്ടും ഒരു ഐസ് ഏജിലേക്ക് മടങ്ങുമോ എന്ന് സംശയിക്കത്തക്ക രീതിയിലായിരിക്കും കാര്യങ്ങള്‍ മാറിമറിയുക. കൂടാതെ
ആഗോള താപനില ഉയരുന്ന സാഹചര്യത്തില്‍ അന്റാര്‍ട്ടിക്ക ഉള്‍പ്പെടെയുള്ള മേഖലകളില്‍ മഞ്ഞുരുകി സമുദ്രത്തിലേക്ക് എത്തുമെന്നും നേരത്തേ തന്നെശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏതായാലും 2100 മുമ്പ് ഗള്‍ഫ്‌സ്ട്രീം ഉള്‍പ്പെടെയുളള സമുദ്രജല പ്രവാഹങ്ങള്‍ക്ക് അപകടം ഒന്നും സംഭവിക്കില്ല എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഗവേഷണ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എ്ന്നാല്‍ മുകളില്‍ ചൂണ്ടിക്കാട്ടിയ 44 ഭൗമശാസ്്ത്രജ്ഞന്‍മാര്‍ ഈ വിലയിരുത്തല്‍ തള്ളിക്കളയുകയാണ്. പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ഇത് സംഭവിക്കാമെന്നാണ് അവരുടെ വാദം. അടുത്ത വര്‍ഷം മുതല്‍ തന്നെ ഇതിന് തുടക്കം കുറിക്കാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്ര താപനിലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 150 വര്‍ഷമായി നടത്തിയ ഗവേഷണങ്ങളുടെ ഫലമായിട്ടാണ് തങ്ങള്‍ ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതെന്നും അവര്‍ പറയുന്നു.