ജര്‍മ്മന്‍ ഷെപ്പേഡ് വഴി തെറ്റി പോയത് മലകളും പുഴകളും കടന്ന് മൈലുകളോളം; ഡ്രോണുകളും ലൈവ് ക്യാമറകളും തെര്‍മല്‍ സ്‌കോപുമായി തേടാന്‍ ഇറങ്ങിയത് അനേകം പേര്‍; പതിനേഴാം ദിവസം നാടകീയമായ കണ്ടെത്തല്‍

Update: 2024-10-27 04:41 GMT

പ്പമെത്തിയ ആടുകളെ ഗൗനിക്കാതെ കൂട്ടം തെറ്റിയ കുഞ്ഞാടിനെ അന്വേഷിച്ചിറങ്ങിയ മനുഷ്യത്വം വീണ്ടും തെളിയിക്കപ്പെടുന്ന സംഭവം അരങ്ങേറിയത് സ്‌കോട്ട്‌ലാന്‍ഡിലാണ്. ഉടമയും കുടുംബവും ഒഴിവുകാലം ആസ്വദിക്കാന്‍ പോയപ്പോള്‍ കൂട്ടില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തുനായയെ കണ്ടെത്താന്‍, നൂറ് കണക്കിന് ആളുകളാണ് സ്വയം സന്നദ്ധരായി മുന്നിട്ടിറങ്ങിയത്. ഡ്രോണുകളും, ലൈവ് ക്യാമറകളും, തെര്‍മല്‍ സ്‌കോപ്പുകളുമായിയൊക്കെയാണ് തിരച്ചില്‍ നടന്നത്. സ്‌കോട്ട്‌ലാന്‍ഡില്‍ പിറ്റ്‌ലാക്രൈക്ക് സമീപത്തുള്ള ബാലിനൂഗിയിലുള്ള കാരി കെമ്പ് തന്റെ ഒഴിവുകാലം ആസ്വദിക്കാനായി ഇബിസിയയില്‍ എത്തിയപ്പോഴായിരുന്നു തന്റെ വളര്‍ത്തുനായയായ റെയ്ന്‍ എന്ന ജര്‍മ്മന്‍ ഷെപ്പേഡ് കൂട്ടില്‍ നിന്നും ഓടിപ്പോയതായി വിവരം ലഭിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 6 ന് ആയിരുന്നു സംഭവം. ഉടന്‍ തന്നെ മൂന്ന് മക്കളുടെ അമ്മയായ കാരി കെമ്പ് ഉടനെ തന്നെ കുടുംബത്തെ ഇബിസായില്‍ ഒഴിവുകാലം ആസ്വദിക്കാന്‍ വിട്ട് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. നാട്ടില്‍ എത്തിയ ഉടന്‍ തന്റെ പ്രിയപ്പെട്ട നായയ്ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. നിരവധി പേര്‍ തിരച്ചിലില്‍ സ്വമേധയാ പങ്കെടുത്തു. അവരില്‍ പലരും കാല്‍ നടയായി തന്നെ ബൈനോക്കുലറുകളും മറ്റും ഉപയോഗിച്ച് പരിസരം അരിച്ചു പെറുക്കി. എന്നാല്‍ ആര്‍ക്കും റെയ്‌നിനെ കണ്ടെത്താനായില്ല.

ഈ തിരച്ചിലിനിടയില്‍ മുഴുവന്‍ കാരി തന്റെ കാറിലും ബി ആന്‍ഡ് ബി കളിലുമായിട്ടായിരുന്നു രാത്രികാലങ്ങള്‍ ചെലവഴിച്ചത്. ഉറക്കം പോലും കാറിലായിരുന്നു പലപ്പോഴും. തന്റെ വളര്‍ത്തു നായ ഉണ്ടാകുമെന്ന കരുതിയിരുന്ന ഇടങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച അവരുടെ കാലുകള്‍ പൊട്ടി രക്തമൊലിപ്പ് വരെ ഉണ്ടായി. എന്നാലും പിന്മാറാന്‍ അവര്‍ തയ്യാറായില്ല. അവസാനം, താന്‍ ജീവനെക്കാള്‍ സ്നേഹിക്കുന്ന വളര്‍ത്തുനായയെ കണ്ടെത്തി എന്ന സന്ദേശം ലഭിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. തനിക്ക് ഭ്രാന്ത് പിടിക്കുന്നത്ര സന്തോഷമുണ്ടായി എന്നും കാരി കൂട്ടിച്ചേര്‍ത്തു.

പെര്‍ത്ത് ആന്‍ഡ് കിന്റോസ്സിലെ മിസ്സിംഗ് പെറ്റ്‌സിലെ സംഘമായിരുന്നു തിരച്ചിലിന് നേതൃത്വം നല്‍കിയത്. പ്രദേശവാസികളും അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അതൊരു ദൗത്യസേനയായി മാറുകയായിരുന്നു. ആധുനിക സംവിധാനങ്ങളുമായാണ് തിരച്ചില്‍ നടത്തിയതെങ്കിലും അവര്‍ക്ക് നായയെ അത്ര പെട്ടെന്ന് കണ്ടെത്താന്‍ ആയില്ല. അവസാനം മൈലുകള്‍ക്കപ്പുറമുള്ള ക്രീഫ് പട്ടണത്തിലാണ് സംഘം റെയ്‌നിനെ കണ്ടെത്തിയത്.

Tags:    

Similar News