'ട്രംപ് എന്റെ പപ്പയാണ്..';'കഴിഞ്ഞ ക്രിസ്‌തുമസിന് പോലും ഞങ്ങൾ ഒരുമിച്ചായിരുന്നു';'മെലാനിയ എന്നെയും അമ്മയെയും വഴക്ക് പറഞ്ഞ് ഓടിച്ചു'; കേട്ട് നിന്ന നാട്ടുകാരുടെ കിളിപോയി; എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് ചിലർ; താൻ ട്രംപിന്റെ മകളെന്ന അവകാശവാദവുമായി പാകിസ്ഥാനി യുവതി; കുത്തിപൊക്കൽ വീഡിയോ വീണ്ടും ചർച്ചയാകുന്നു..!

Update: 2024-11-08 13:43 GMT

ഇസ്ലാമാബാദ്: അങ്ങനെ അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം വന്ന് ചേർന്നിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ 270 ഇലക്ടറല്‍ വോട്ടുകളെന്ന മാജിക് സംഖ്യയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് എത്തി. സ്വിങ്സ്റ്റേറ്റുകളിലടക്കം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ട്രംപിന്‍റെ മുന്നേറ്റം നടത്തിയത്. സെനറ്റിലും റിപ്പബ്ലിക്കന്‍ ആധിപത്യമാണ്. 267 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് നിലവിലുള്ളത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലോകരാജ്യങ്ങളിലെ നേതാക്കന്മാർ ഉൾപ്പെടെ ട്രംപിന് ആശംസകൾ നേർന്ന് എത്തി. അതുപോലെ കൗതുകം ഉണർത്തുന്ന വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്രംപ് തന്റെ പപ്പായെന്ന് അവകാശവാദം ഉയർത്തി രംഗത്തെത്തിയിക്കുകയാണ്. പണ്ടത്തെ ഒരു കുത്തിപൊക്കൽ വീഡിയോ എന്ന് പിന്നീട് തെളിഞ്ഞു.


നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പിതാവാണെന്ന് അവകാശപ്പെടുന്ന പാകിസ്ഥാനി യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. താൻ മുസ്ലീമാണ്. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയാണെങ്കിലും ട്രംപ് ആണ് തന്റെ പിതാവെന്ന് അവർ വിഡിയോയിൽ പറയുന്നു. ഇതിൽ ഏറെ കൗതുകം ഉണർത്തുന്നത് പത്രസമ്മേളനം കൂട്ടിയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഹിന്ദിയിലും ഉറുദുവിലുമാണ് അവർ സംസാരിച്ചത്. കഴിഞ്ഞ ക്രിസ്‌തുമസിന് പോലും ട്രംപിന്റെ വീട്ടിലായിരുന്നുവെന്നും. ഇടയ്ക്ക് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് മോശമായി പെരുമാറിയതിനാലാണ് തിരികെ പാകിസ്ഥാനിലേക്ക് അമ്മയെയും കൂട്ടി മടങ്ങിയതെന്നും യുവതി വെളിപ്പെടുത്തുന്നു. ഏറെക്കാലം മുമ്പ് പുറത്തുവന്ന വീഡിയോ ഇപ്പോൾ ട്രംപിന്റെ വിജയത്തിന് പിന്നാലെയാണ് വീണ്ടും വൈറലായിരിക്കുന്നത്.

ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റായ സമയത്താണ് ഈ വീഡിയോ പുറത്തുവരുന്നത്. അന്നും ഇപ്പോഴും യുവതിയെ പരിഹസിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തി. 'മാനസികമായി ബുദ്ധിമുട്ടുള്ള കുട്ടിയാണെന്ന് തോന്നുന്നു', 'ട്രംപ് എന്നെങ്കിലും പാകിസ്ഥാനിൽ വന്നാൽ എല്ലാം പറഞ്ഞ് ശരിയാക്കാം', 'ഡൊണാൾഡ് ട്രംപിന്റെ പാകിസ്ഥാനി മുസ്ലിം മകളെ എല്ലാവരും പരിചയപ്പെടൂ', 'മാനസികരോഗി' തുടങ്ങി നിരവധി രസകരമായ കമന്റുകൾ യുവതിക്കെതിരെ വന്നിട്ടുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags:    

Similar News