ആകാശത്ത് ആടിയുലഞ്ഞ് ലുഫ്താന്‍സ വിമാനം; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍; അഞ്ചു യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരിക്കേറ്റു; 33000 അടി ഉയരത്തില്‍ സംഭവിച്ചത്

Update: 2024-11-13 04:24 GMT

ലണ്ടന്‍: കഴിഞ്ഞ ദിവസം മോശം കാലാവസ്ഥയില്‍ ആടിയുലഞ്ഞ വിമാനത്തിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബ്യൂണസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന ലുഫ്താതന്‍സ വിമാനമാണ് കുഴപ്പത്തില്‍ പെട്ടത്. അഞ്ച് യാത്രക്കാര്‍ക്കും ആറ് വിമാന ജീവനക്കാര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

ഇവരുടെ പരിക്ക് നിസാരമാണ്. അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ആടിയുലഞ്ഞത്. യാത്രക്കാര്‍ പലരും പേടിച്ച് നിലവിളിക്കുണ്ടായിരുന്നു. എന്നാല്‍ വിമാനം തീര്‍ത്തും സുരക്ഷിതമായിരുന്നു എന്നാണ് ലുഫ്ത്താന്‍സ അധികൃതര്‍ വ്യക്തമാക്കുന്നത്. വിമാനം ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറങ്ങിയ ഉടനെ തന്നെ പരിക്കേറ്റ യാത്രക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.

ലുഫ്ത്താന്‍സയുടെ ബോയിങ് 747-8 ഇനത്തില്‍ പെട്ട വിമാനത്തില്‍ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബ്യൂണസ് അയേഴ്സില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പ സമയത്തിനകമാണ് വിമാനം ആടിയുലഞ്ഞത്. 33000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് സംഭവം നടന്നത്. പരിക്കേറ്റ അഞ്ച് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ മ്യാന്‍മാറിലേക്കുള്ള യാത്രക്കിടെ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ ഒരു യാത്രക്കാരന്‍ മരിക്കുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എ്ന്നാല്‍ യാത്രക്കാരന്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്നാണ് വിമാനക്കമ്പനി പിന്നീട് അറിയിച്ചത്.

Tags:    

Similar News