കാമുകിയുടെ പഠനം അവസാനിച്ചത് വിഷമിപ്പിച്ചു; പിന്നാലെ കാമുകിയെ കാണാൻ ആഴ്ചതോറും ഉലകം ചുറ്റാനിറങ്ങി കാമുകൻ; ഘടികാരങ്ങൾ വരെ നിലച്ച നിമിഷം; പറക്കുന്നത് ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക്, തിരികെയും; കേട്ടവരുടെ കിളി പോയി; പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ചപ്പോൾ യുവാവിന് സംഭവിച്ചത്..!

Update: 2024-11-20 14:07 GMT

ല്ലാവരും പറയും പ്രണയം ഒരു ലഹരിയാണെന്ന് ചിലർ പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണൻ കൊടുക്കാൻ കൂടി തയ്യാറാണ്. അതുപ്പോലെ സുന്ദരമാണ് പ്രണയം. ചിലർ പഠന സമയത്ത് ഒരുമിച്ച് പഠിച്ച് ഒടുവിൽ വിവാഹം എന്ന മംഗളകർമ്മത്തിൽ വരെ എത്താറുണ്ട്. ചിലർ പാതി വഴിയിൽ അവസാനിപ്പിക്കാറും ഉണ്ട്. ചിലരുടെ പ്രണയം വളരെ വ്യത്യസ്തമായിരിക്കും. അത്തരത്തിൽ ഒരു വെറൈറ്റി സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പൊതുവെ പ്രണയത്തിന് വേണ്ടി ചിലപ്പോൾ മനുഷ്യർ എന്തും ചെയ്യാൻ തയ്യാറാവും എന്ന് പറയാറുണ്ട്. അതുപോലെ ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. ചൈനയിൽ നിന്നുള്ള ഒരു യുവാവ് ചൈനയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ആഴ്ചയിൽ യാത്ര ചെയ്യുന്നത് ആണ് വാർത്ത.

ഓസ്‌ട്രേലിയയിലെ മെൽബണിലെ ആർഎംഐടി സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്നു 28 കാരനായ 'സു ഗുവാങ്‌ലി'. ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലാണ് വീട്. ആർട്‌സ് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സു എല്ലാ ആഴ്ചയും സർവകലാശാലയിലേക്കും പിന്നീട് തിരിച്ച് നാട്ടിലേക്കും പോവുകയും ചെയ്യും.

ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയും സു ഈ യാത്ര തുടർന്നു. ഓസ്‌ട്രേലിയയിലെ പഠനം പൂർത്തിയാക്കി ചൈനയിലേക്ക് മടങ്ങിയ കാമുകിക്കൊപ്പം സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണിത്.

ഇതിനായി ഇയാൾ രാവിലെ 7 മണിക്ക് തൻ്റെ ജന്മനാടായ ദെഷൗവിൽ നിന്നും സു യാത്ര തുടങ്ങും. വിമാനം കയറാൻ ജിനാനിലേക്ക് പോവും. വിശ്രമത്തിനു ശേഷം, അടുത്ത ദിവസം ക്ലാസിനായി മെൽബണിൽ എത്തും. ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ് ഉള്ളത്. മൂന്നാം ദിവസം വീട്ടിലേക്ക് മടങ്ങും. ബിരുദം പൂർത്തിയാക്കാനായിരുന്നു. അതുകൊണ്ട് ഒരുദിവസം ക്ലാസിലിരുന്നാൽ മതിയായിരുന്നു. കാമുകി പഠനം പൂർത്തിയാക്കി ചൈനയിലേക്ക് മടങ്ങിയിരുന്നു. അതോടെ ഓസ്ട്രേലിയയിൽ തനിച്ചായി. അതിനാലാണ് ക്ലാസ് കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങിയിരുന്നത് എന്നാണ് സു പറയുന്നത്.

തന്റെ യാത്രയുടെ വീഡിയോകൾ സു എപ്പോഴും ഓൺലൈനിൽ ഷെയർ ചെയ്യാറുണ്ട്. പലരേയും ഇത് അത്ഭുതപ്പെടുത്തി. വിമാനടിക്കറ്റും ടാക്സിക്കൂലിയും ഭക്ഷണവും ഉൾപ്പടെ വലിയ തുക സുവിന് ചിലവാകും. എങ്കിലും, എല്ലാം പ്രണയത്തിന് വേണ്ടിയല്ലേ എന്ന് ആലോചിക്കുമ്പോഴാ ഒരു സമാധാനം, അതുകൊണ്ട് ഇതൊന്നും തനിക്ക് കുഴപ്പമില്ല എന്നാണ് സു പറയുന്നത്. എന്തായാലും ഇപ്പോൾ ഈ വെറൈറ്റി പ്രണയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

Tags:    

Similar News