40,000 അടി ഉയരത്തിൽ പറന്ന് അമേരിക്കൻ എയർലൈൻസ്; വിമാനത്തിനുള്ളിൽ യാത്രക്കാരന്റെ പരാക്രമം; വാതിൽ തുറക്കാൻ ശ്രമം; ഭയന്ന് നിലവിളിച്ച് ബാക്കി യാത്രക്കാർ; ജീവനക്കാർക്കും തലവേദനയായി; ഒടുവിൽ സേഫ്റ്റി ടാപ്പ് കിട്ടിയ എയർ ഹോസ്റ്റസ് ചെയ്തത്!
ടെക്സസ്: വിമാനയാത്രക്കിടെ ചില ആളുകൾ വളരെ മോശമായിട്ടാണ് പെരുമാറുന്നത്. ചിലർ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം അഴിച്ചുവിടുന്നത്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വിമാനം 40,000 അടി ഉയരത്തിൽ പറന്നപ്പോൾ ആണ് വിമാനത്തിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങേറിയത്. ടെക്‌സസിലേക്കുള്ള യാത്രക്കിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചതാണ് എല്ലാവരെയും പരിഭ്രാന്തിയിലാക്കിയത്.
കനേഡിയൻ പൗരനായ ഇയാൾ വിമാന ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കൻ എയർലൈൻസ് 1915 വിമാനം മിൽവാക്കിയിൽ നിന്ന് പുറപ്പെട്ടപ്പോൾ യാത്രക്കാരൻ ക്യാബിൻ ക്രൂവിനെ സമീപിച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് അയാൾ വാതിലിനടുത്തേക്ക് ചെന്ന് സ്വയം തുറക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരനെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഡഫ് 'മക്ക്രൈറ്റ്' എന്ന യാത്രക്കാരനാണ് ജീവനക്കാരുടെ കൂടെ അക്രമിയെ കീഴടക്കാൻ മുന്നിട്ടിറങ്ങിയതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ഒടുവിൽ ഇയാളെ സേഫ്റ്റി ടാപ്പു കൊണ്ട് യാത്രാവസാനം വരെ ഇയാളെ യാത്രക്കാരും വിമാന ജീവനക്കാരും ചേർന്ന് ബന്ധനത്തിലാക്കി നിർത്തുകയായിരുന്നു. പരിക്കേറ്റ എയർ ഹോസ്റ്റസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും എയർപോർട്ട് പോലീസും എഫ്.ബി.ഐയും മാനസികാരോഗ്യ നില പരിശോധിക്കാനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
‘തങ്ങളുടെ ഉപഭോക്താക്കളുടെയും അംഗങ്ങളുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണന, ബുദ്ധിമുട്ടുള്ള സാഹചര്യം കൈകാര്യം ചെയ്തതിന് ടീം അംഗങ്ങൾക്കും ഉപഭോക്താക്കൾക്കും നന്ദി പറയുന്നു’, അമേരിക്കൻ എയർലൈൻസ് ഒടുവിൽ കുറിച്ചു. ഇത്തരം സ്വഭാവം ഉള്ള ആളുകളെ വിമാനത്തിനുള്ളിൽ കയറ്റണ്ടയെന്നും ചിലർ പറയുന്നു.