പൊടുന്നനെ കടുത്ത പനിയും തീവ്ര തലവേദനയും; നേരം വെളുക്കും മുന്‍പ് മരണം; കോംഗോയില്‍ പടരുന്ന അജ്ഞാത രോഗത്തെ കുറിച്ച് തലപുകച്ച് ലോകാരോഗ്യ സംഘടന; കുരങ്ങുപനിയില്‍ സഹികെട്ട രാജ്യത്ത് എങ്ങും ആശങ്ക പടരുന്നു

Update: 2024-12-04 05:04 GMT

കോംഗോയില്‍ ആശങ്ക ഉയര്‍ത്തി പടരുന്ന അജ്ഞാത രോഗത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതിനകം 143 പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. ലോകാരോഗ്യ സംഘടന പോലും ഈ രോഗത്തിന്റെ വ്യാപനത്തില്‍ പകച്ച് നില്‍ക്കുകയാണ്. ഫ്ളൂവിന്റെ ലക്ഷണങ്ങളാണ് പൊതുവേ ഈ രോഗികളില്‍ കാണപ്പെടുന്നത്.

പൊടുന്നനേ കടുത്ത പനിയും അതികഠിനമായ രോഗികള്‍ക്ക്് അനുഭവപ്പെടുന്നു. രോഗലക്ഷണങ്ങള്‍ കണ്ട് മണിക്കൂറുകള്‍ക്കകം തന്നെ രോഗികള്‍ മരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ രോഗം കൂടുതലായും സ്ത്രീകളേയും കുട്ടികളേയുമാണ് ബാധിക്കുന്നത്. അങ്കോളയുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ക്വാന്‍ഗോയിലാണ് ഏറ്റവുമധികം പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നാണ് പ്രവിശ്യയിലെ ഭരണാധികാരികള്‍ പറയുന്നത്. ാേരഗത്തിന്റെ മരണനിരക്്ക അഭൂതപൂര്‍വ്വമായി ഉയരുന്നതാണ് അധികൃതരെ അമ്പരപ്പിക്കുന്നത്. കഴിഞ്ഞ മാസം 25 ന് മാത്രം 67 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. രോഗികളില്‍ പലരും വീടുകളില്‍ തന്നെയാണ് മരിച്ചിട്ടുള്ളത്.

കുരങ്ങ് പനിയും രാജ്യത്ത് വ്യാപകമാകുകയാണ്. മരിച്ചവരില്‍ പലരും മറ്റേതെങ്കിലും രോഗങ്ങള്‍ക്ക് വിധേയരായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് എത്ര രോഗബാധിതര്‍ ഉണ്ടെന്നോ എത്ര പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ് എന്നത് സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും ഇപ്പോഴും ലഭ്യമല്ല. മരണകാരണം ഏത് രോഗമാണെന്നും ആര്‍ക്കും പറയാന്‍ കഴിയാത്ത അവസ്ഥയിലാണ്. രാജ്യത്ത് ചില മേഖലകളില്‍ ഇബോള രോഗവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇതിനകം 12 ഓളം ഇബോള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വവ്വാലുകള്‍ പരത്തുന്ന ഒരു തരം പനി 2019 ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2100 പേരാണ് അന്ന് ഈ ഫ്ളൂ ബാധിച്ച് മരിച്ചത്. കോങ്കായില്‍ ഇപ്പോള്‍ മാരക രോഗമായ മങ്കിപോക്സും വ്യാപകമാകുകയാണ്. 581 പേരാണ് ഇതു വരെ ഈ രോഗം ബാധിച്ച് മരിച്ചത്. 12500 പേരോളം രോഗബാധിതരാണ്. എന്നാല്‍ ഇപ്പോള്‍ പടര്‍ന്ന് പിടിപ്പിക്കുന്ന അജ്ഞാത രോഗത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പരമാവധി അവബോധം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ലോകാരോഗ്യസംഘടന. രാജ്യത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്നാണ് അവര്‍ രോഗത്തെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തുന്നത്. കോങ്കോയില്‍ പ്രസിഡന്റിനെ പുറത്താക്കാന്‍ ഈയിേടെ നടത്തിയ അട്ടിമറി നീക്കം പരാജയപ്പെട്ടിരുന്നു.

സംഭവത്തില്‍ മൂന്ന് അമേരിക്കന്‍ പൗരന്‍മാരേയും ഒരു ബ്രിട്ടീഷ് പൗരനേയും കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇപ്പോഴും രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയാണ് നിലനില്‍ക്കുന്നത്.

Similar News