ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; താഴ്ന്ന് പറന്ന് ചെറുവിമാനം; ആടിയുലഞ്ഞ് ജനവാസമേഖലയിലേക്ക്; നാട്ടുകാർ ചിതറിയോടി; ആളപായം കുറയാൻ പൈലറ്റുമാർ ചെയ്തത് വലിയ 'സാക്രിഫൈസ്'; കുതിച്ചെത്തി നേരെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 'കാമാക എയറിന്' സംഭവിച്ചത്!
ഹോണോലുലു: വിമാനം പറപ്പിക്കുന്നത് എപ്പോഴും സ്വന്തം ജീവൻ പണയം വെച്ചാണ്. ആകാശത്ത് വിമാനം പറത്താൻ അത്രയും വെല്ലുവിളികളാണ്. ചിലപ്പോൾ കാലാവസ്ഥയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കാരണം അപകടം സംഭവിക്കാം. ചിലപ്പോൾ യന്ത്രത്തകരാർ മൂലം വലിയ കുഴപ്പങ്ങൾ സംഭവിക്കാം. അങ്ങനെയൊരു വൻ ദുരന്തമാണ് ഹവായിലെ ഹോണോലുലു വിൽ സംഭവിച്ചിരിക്കുന്നത്.
ഒരു ചെറുവിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിനശിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ഹോമോലുലു വിമാനത്താവളത്തിന് സമീപമുണ്ടായ അപകടത്തിലാണ് പരിശീലന വിമാനം കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്.
ദാനിയൽ കെ ഇനോയു അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും പരിസരത്തും വലിയ രീതിയിൽ കറുത്ത പുക നിറയുകയും ചെയ്തിരുന്നു.
'കാമാക എയർ സെസ്ന 208' എന്ന പരിശീലന വിമാനമാണ് വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഇടിച്ച് കയറിയത്. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3.15ഓടെയായിരുന്നു അപകടം. ചാർട്ടർ വിമാനം അല്ല പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നും വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടതായുമാണ് വിമാനത്താവള അധികൃതർ പറയുന്നു.
നിയന്ത്രണം നഷ്ടമായതിന് പിന്നാലെ സമീപത്തെ വലിയ കെട്ടിടങ്ങളിൽ ഇടിക്കാതിരിക്കാൻ പൈലറ്റുമാർ ശ്രമിച്ചതാണ് ആളപായം കുറയാൻ കാരണമായതെന്നാണ് എയർപോർട്ട് അധികൃതർ വിശദമാക്കുന്നത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കറുകൾക്ക് സമീപത്ത് നിന്ന് പൈലറ്റുമാർ ചെറുവിമാനം നിയന്ത്രിച്ച് നീക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചു. വളരെ താഴ്ന്ന് പറന്ന വിമാനം ആടിയുലഞ്ഞ് നേരെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി കത്തിനശിച്ചതായാണ് സംഭവത്തിന്റെ ദൃക്സാക്ഷികൾ വിശദമാക്കുന്നത്.
വലിയ രീതിയിൽ തീ ഉയർന്നെങ്കിലും സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ അഗ്നിശമന സേനയ്ക്ക് സാധിക്കുകയായിരുന്നു. കെട്ടിടത്തിന് പരിസരത്ത് നിന്നായി വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.