ലൈംഗിക ഫാന്റസി തീര്‍ക്കാന്‍ നാല് പെണ്‍ മക്കളെ തുടര്‍ച്ചായി ബലാത്സംഗം ചെയ്തു; രണ്ട് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടോടി പോലീസില്‍ എത്തിയതോടെ ഞെട്ടിക്കുന്ന വാര്‍ത്ത പുറംലോകം അറിഞ്ഞു; ഇനി ദമ്പതികള്‍ക്ക് ജയിലില്‍ സുഖവാസം

Update: 2024-12-21 01:04 GMT

വികൃതമായ ലൈംഗിക മോഹങ്ങള്‍ പൂര്‍ത്തീകരിക്കുവാനായി തങ്ങളുടെ നാല് പെണ്‍ മക്കളെ ലൈംഗിക അടിമകളാക്കിയ ദമ്പതികള്‍ക്ക് ഒരു പതിറ്റാണ്ടിലേറെ തടവ് വിധിച്ച് ബെല്‍ജിയം കോടതി. ലിംബര്‍ഗ് പ്രവിശ്യയില്‍ നിന്നുള്ള, നിയമപരമായി പേര് വെളിപ്പെടുത്താന്‍ അനുവാദമില്ലാത്ത ഈ മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗ കുറ്റമാണ്. 12 നും 21 നും ഇടയില്‍ പ്രായമുള്ള സ്വന്തം പെണ്‍ മക്കളെയാണ് ബലാത്സംഗം ചെയ്തത്. ടോണ്‍ഗെരെന്‍ കോടതിയില്‍ കഴിഞ്ഞ മാസമായിരുന്നു കേസ് വിചാരണക്ക് എത്തിയത്.

ഇതില്‍ ഒരു പെണ്‍കുട്ടിയുടെ പിതാവാണ് ശിക്ഷിക്കപ്പെട്ട പുരുഷന്‍. മറ്റ് മൂന്ന് കുട്ടികള്‍ ആ സ്ത്രീക്ക് മറ്റൊരു പങ്കാളിയില്‍ ഉണ്ടായതാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 ന് ഇളയ രണ്ട് കുട്ടികള്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടതോടെയാണ് പോലീസ് ഇക്കാര്യം അറിയുന്നത്. ബൈക്കില്‍ കയറി രക്ഷപ്പെട്ട സഹോദരിമാര്‍ ലൈംഗിക പീഢനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു കേന്ദ്രത്തിലെത്തി തങ്ങളുടെ ദുരവസ്ഥ വിവരിക്കുകയായിരുന്നു.

2022 ജനുവരി മുതല്‍ തങ്ങളും തങ്ങളുടെ രണ്ട് സഹോദരിമാരും മാതാപിതാക്കളാല്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ് എന്നായിരുന്നു അവര്‍ അവിടെ അറിയിച്ചത്. പെണ്‍കുട്ടികളെ പരിശോധിച്ചപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ ഉള്ളതായി കണ്ടെത്തി. അതുപോലെ പോറലുകളും ഉണ്ടായിരുന്നു. അവരില്‍ ചില ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങളും കണ്ടെത്തി എന്ന് ഡച്ച് മാധ്യമമായ ഡി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടിലധികം പേര്‍ ചേര്‍ന്ന് സംഘമായി ഉള്ള ലൈംഗിക വൃത്തി ഏറെ ഇഷ്ടപ്പെടുന്നവരായിരുന്നു മാതാപിതാക്കള്‍ എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇതിനായി ലൈംഗിക തൊഴിലാളികളെ വാടകയ്ക്ക് എടുക്കാന്‍ അവര്‍ക്ക് പണമുണ്ടായിരുന്നില്ല. അതിനാലാണ് സ്വന്തം മക്കളെ ഇവര്‍ ഉപയോഗിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ദമ്പതികള്‍ ഇരുവരും പ്രായം നാല്പതുകളില്‍ ഉള്ളവരാണ്.

കുട്ടികളെ അവരുടെ മുറിയില്‍ നിന്നും തന്റെ പങ്കാളിയുടെ സമീപത്തേക്ക് കൊണ്ടുപോയിരുന്നത് അമ്മയായിരുന്നു. അവിടെ വെച്ച് അയാള്‍ ഒരു ദിവസം ഒന്‍പത് തവണ വരെ കുട്ടികളെ ബലാത്സംഗം ചെയ്യുമായിരുന്നത്രെ. പലപ്പോഴും ഇയാളുടെ ലൈംഗിക കേളികളില്‍ ആ ആമ്മയും പങ്കുചേരുമായിരുന്നു. ഇത്തരത്തില്‍ ഇവരെ പീഢിപ്പിക്കുമ്പോള്‍, മക്കള്‍ക്ക് മദ്യവും, മാംസപേശികള്‍ അയയുന്നതിനുള്ള മരുന്നുകളും മറ്റും നല്‍കാറുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതില്‍ ഒരു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്, ഇത്തരത്തില്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് ഭാവിയില്‍ അവള്‍ക്ക് സഹായകരമാകും എന്നായിരുന്നു. മറ്റൊരു കുട്ടിയോട് പറഞ്ഞിരുന്നത് രണ്ടാനച്ഛനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും എന്നായിരുന്നത്രെ. മാത്രമല്ല, മാതാപിതാക്കളുടെ ലൈംഗിക തൃഷ്ണയ്ക്ക് കൂട്ടുനിന്നില്ലെങ്കില്‍, വീട്ടില്‍ നിന്നും പുറത്താക്കുമെന്നും, തെരുവില്‍ അലയേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു.

കുറ്റം സമ്മതിച്ച സ്ത്രീ പറഞ്ഞത്, തന്റെ പങ്കാളിയെ ഭയന്നാണ് താന്‍ ഇതിന് കൂട്ടു നിന്നത് എന്നായിരുന്നു. മര്‍ദ്ധനവും, വീട്ടില്‍ നിന്നും പുറത്താക്കുമെന്ന ഭയവുമായിരുന്നു അയാള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ നിര്‍ബന്ധിതയാക്കിയതെന്ന് അവര്‍ പറയുന്നു. അതേസമയം, മക്കളെ ബലാത്സംഗം ചെയ്യുന്ന ആശയവുമായി വന്നത് തന്റെ പങ്കാളി ആയിരുന്നെന്ന് പുരുഷനും ആരോപിക്കുന്നു.

ചില സമയങ്ങളില്‍ പെണ്‍കുട്ടികള്‍ സ്വമേധയാ തന്നെ സമീപിക്കാറുണ്ടായിരുന്നു എന്നും അയാള്‍ പറയുന്നു. ഏതായാലും അയാള്‍ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. പങ്കാളിയായ സ്ത്രീക്ക് 13 വര്‍ഷത്തെയും.

Tags:    

Similar News