തകര്‍ന്നു വീണ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വെടിയേറ്റതിന്റെ സൂചനയോ? റഷ്യയും പക്ഷിക്കൂട്ടവും തിയറികളില്‍; പക്ഷി ഇടിച്ചാല്‍ ഇത്തരത്തിലെ ദ്വാരം ടാങ്കില്‍ ഉണ്ടാക്കില്ലെന്നും വിലയിരുത്തല്‍; അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന് സംഭവിച്ചത് എന്ത്? ട്രോണ്‍ എന്ന തെറ്റിധാരണയും ചര്‍ച്ചയില്‍
അസ്താന: കൂട്ട നിലവിളികള്‍, പ്രാര്‍ഥനകള്‍. കസാഖ്സ്താനില്‍ വിമാനം തകര്‍ന്നുവീഴുമ്പോള്‍ മരണത്തെ മുഖാമുഖം കണ്ട യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദുരന്തത്തിന്റെ നേര്‍ചിത്രമാകുന്നു. 38 പേരാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ജോലിക്കാരടക്കം 67 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിനിടെ അട്ടിമറി സംശയവും സജീവം. തകര്‍ന്നു വീണ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വിമാനം വെടി വെച്ചിട്ടതാണോ എന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം കസഖ്സ്ഥാനില്‍ തകര്‍ന്നു വീഴുന്നതിനു മുന്‍പും പിമ്പുള്ള എല്ലാ സാഹചര്യങ്ങളും വിലയിരുത്തലിന് വിധേയമാകുകയാണ്.
വിമാനം താഴേക്ക് പതിക്കുമ്പോള്‍ വിമാനത്തിലെ ആളുകളുടെ പരിഭ്രാന്തി, ക്യാബിനുള്ളില്‍ നിന്ന് ആളുകള്‍ വീണുകിടക്കുന്നതും, ക്യാബിന്റെ മേല്‍കൂര തകര്‍ന്നതും, ആളുകള്‍ സഹായം ആഭ്യര്‍ത്ഥിച്ച് നിലവിളിക്കുന്നതും എല്ലാം വീഡിയോയിലുണ്ട്. ചിലഭാഗങ്ങളില്‍ രക്തക്കറയും കാണാം. ചില യാത്രക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരും ഒത്ത് വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്. തകര്‍ന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമെന്നാണ് നിഗമനം.
ദുരന്തത്തില്‍ നിന്ന് 29 പേരെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കസാഖ്സ്താനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചതായാണ് കരുതുന്നത്. പിന്നാലെ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി. തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.
ഡാഗെസ്താന്‍ റിപ്പബ്ലിക്കിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അപകടത്തില്‍ പെടുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഈ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് വിമാനത്തിന് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടമായത്. തകര്‍ന്നു വീഴുന്നതിന് മുമ്പ് വിമാനം വളരെ താണ് പറന്നതായിട്ടാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. പക്ഷിക്കൂട്ടത്തെ വിമാനം ഇടിച്ചതായാണ് കരുതുന്നത്. പിന്നാലെ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടി.
തൊട്ടുപിന്നാലെ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു. എന്നാല്‍ തകര്‍ന്നു വീണ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വിമാനം വെടി വെച്ചിട്ടതാണോ എന്ന സംശയം വര്‍ദ്ധിപ്പിക്കുന്നു. റഷ്യയാണ് വിമാനം വെടി വെച്ചിട്ടത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ട്. പക്ഷിക്കൂട്ടം വിമാനത്തില്‍ ഇടിച്ചാല്‍ ഇത്തരത്തിലുള്ള ദ്വാരം ടാങ്കില്‍ ഉണ്ടാക്കാന്‍ കഴിയുകയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വിമാനത്തെ യുക്രൈന്‍ സൈന്യം അയച്ച ഡ്രോണ്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം റഷ്യന്‍ സൈന്യം വെടിവെച്ചത് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.