ചിതറിക്കിടക്കുന്ന എമർജൻസി ഓക്സിജൻ മാസ്കുകൾ; 'വാ' വിട്ട് കരയുന്ന കുട്ടികൾ; നിലവിളിച്ച് പ്രാർത്ഥിക്കുന്ന യാത്രക്കാർ; ഷോൾഡർ താഴ്ത്തിരിക്കാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ്; പൈലറ്റിന്റെ മാനസികാവസ്ഥ താങ്ങുന്നതിനും അപ്പുറം; എങ്ങും വേദനാജനകമായ കാഴ്ചകൾ; വിമാനത്തിനുള്ളിലെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; 'അസർബൈജാൻ എയർലൈൻസ്' ചരിത്രത്തിലെ കറുത്തദിനം; ഇന്നലെ സംഭവിച്ചത്!

Update: 2024-12-26 14:16 GMT

അസ്താന: ഇന്നലെയാണ് ലോകത്തെ ഞെട്ടിച്ച് ക്രിസ്മസ് ദിനത്തിൽ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് തകർന്നുവീണത്. ദുരന്തത്തിൽ 38 പേര്‍ മരിക്കുകയും 12 പേർ രക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴിതാ വിമാനത്തിനുള്ളിലെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. അപകടത്തിന് മുമ്പും ശേഷവും എന്നാണ് വീഡിയോയുടെ തലക്കെട്ട്.

അസർബൈജാൻ എയർലൈൻസിൻ്റെ J2-8243 വിമാനത്തിനുള്ളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എങ്ങും വേദനാജനകമായ കാഴ്ചകൾ. വിമാനം അവസാനമായി താഴേക്ക് പതിക്കാൻ പോകുന്നുവെന്ന കാര്യം മനസ്സിലാക്കിയ യാത്രക്കാരിലൊരാൾ വീഡിയോ എടുത്ത് ഭാര്യക്ക് അയച്ചുകൊടുത്തിരിന്നു. ഈ വീഡിയോയാണ് വൈറലായത്.

വിമാനത്തിനുള്ളിൽ എങ്ങും പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്. ചിതറിക്കിടക്കുന്ന എമർജൻസി ഓക്സിജൻ മാസ്കുകളും. നിലവിളിച്ച് കരയുന്ന യാത്രക്കാരും അതിനിടയിൽ ചിലർ പ്രാർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അതുപോലെ ഷോൾഡർ താഴ്ത്തിരിക്കാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ്. അസമയം പൈലറ്റിന്റെ മാനസികാവസ്ഥ താങ്ങുന്നതിനും അപ്പുറമായിരിക്കും. എങ്ങും വേദനാജനകമായ കാഴ്ചകൾ. വിമാനത്തിനുള്ളിലെ ഈ ദൃശ്യങ്ങൾ ഇതിനോടകം നിരവധിപേർ ആണ് കണ്ടിരിക്കുന്നത്.

അതേസമയം, ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേര്‍ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. 29പേരെ രക്ഷപ്പെടുത്തി. അക്തൗ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാനം അക്തൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.

അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.

വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്. ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്നുവീണ വിമാനത്തില്‍ വെടിയുണ്ടകളുടേതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നാണ് സൂചന.

യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.

Tags:    

Similar News