'നിനക്കൊന്നും സംഭവിക്കില്ല, പേടിക്കേണ്ടാട്ടോ': സ്വന്തം ജീവന്‍ അപകടത്തിലായിരിക്കുമ്പോഴും നായയെ ആശ്വസിപ്പിക്കുന്ന യജമാനന്‍; വീടിന് ചുറ്റും വിഴുങ്ങുന്ന വന്‍കാട്ടുതീ; ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ കുടുങ്ങി കിടക്കുന്ന മൂവരുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അമേരിക്കക്കാരുടെ ഉറക്കം കെടുത്തി കാട്ടുതീ

അമേരിക്കക്കാരുടെ ഉറക്കം കെടുത്തി കാട്ടുതീ

Update: 2025-01-08 16:06 GMT

ലോസ് ഏഞ്ചല്‍സ്: ദക്ഷിണ കാലിഫോര്‍ണിയയില്‍ പടര്‍ന്നുപിടിച്ച വന്‍കാട്ടുതീ അമേരിക്കക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കലിഫോര്‍ണിയയിലെ പസിഫിക് പാലിസേഡ്‌സില്‍ 30,000 ത്തിലധികം പേരെ ഒഴിപ്പിച്ചു. മാലിബു, കലാബസാസ് എന്നിവിടങ്ങളിലേക്ക് വരെ അടിയന്തര ഒഴിപ്പിക്കല്‍ മുന്നറിയിപ്പുകള്‍ നല്‍കി. അതിനിടെ, ലോസ്ഏഞ്ചല്‍സിലെ വസതിയില്‍ കുടുങ്ങി കിടക്കുന്ന രണ്ടുപുരുഷന്മാരുടെയും അവരുടെ നായയുടെയും ദയനീയ സ്ഥിതി വെളിവാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇവരുടെ വസതിക്ക് ചുറ്റും കാട്ടുതീ പടര്‍ന്നിരിക്കുകയാണ്.

.

ഒരു ഹോളിവുഡ് ദുരന്ത സിനിമ കാണും പോലെയാണ് ഈ വീഡിയോ കണ്ടാല്‍ തോന്നുക. ഒരു പക്ഷേ അതിനേക്കാള്‍ ഭീകരം. വീടിനുള്ളില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളില്‍ കെട്ടിടത്തിന് ചുറ്റും വളരെ ഉയരത്തില്‍ തീയാളുന്നത് കാണാം. വീഡിയോയില്‍ കാണുന്ന ആള്‍ നായയോട് നിനക്ക് കുഴപ്പമൊന്നും വരില്ല എന്ന് ആത്മവിശ്വാസം പകരുന്നത് കാണാം. കൂടെയുള്ള ആളോട് ജനാലകള്‍ക്ക് അടുത്ത് നിന്ന് മാറി നില്‍ക്കാനും അവ തകര്‍ന്നുവീണേക്കാമെന്നും അയാള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.



പസിഫിക് പാലിസേഡ്‌സില്‍ നിന്നാരംഭിച്ച കാട്ടുതീ ലോസ് ഏഞ്ചല്‍സില്‍ പടരുകയാണ്. ഏകദേശം 2,900ത്തോളം ഏക്കറിലാണ് കാട്ടുതീ പടര്‍ന്ന് പിടിച്ചത്. ബുള്‍ഡോസറുകള്‍ എത്തിച്ച് വാഹനങ്ങള്‍ നീക്കം ചെയ്യുന്നുണ്ട്. 10 ഏക്കറിലായി പടര്‍ന്ന കാട്ടുതീ പിന്നീട് 2,900 ഏക്കറിലേക്ക് വ്യാപിക്കുകയായിരുന്നു.




അതിേഗം കാട്ടുതീ പടരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈറ്റന്‍ കാന്യോണിലെ അല്‍റ്റഡേനയിലും കാട്ടുതീ പടരുന്നതായി വിവരമുണ്ട്. പസിഫിക് പാലിസേഡ്‌സിലെ വീടുകള്‍ കാട്ടുതീയില്‍ തകര്‍ന്നിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ജെയിംസ് വുഡ് അടക്കം ഹോളിവുഡ് സിനിമാതാരങ്ങളുടെയും, റിയാലിറ്റി ടിവി താരം സ്‌പെന്‍സര്‍ പ്രാറ്റ്, സ്റ്റാര്‍ വാര്‍സ് നടന്‍ മാര്‍ക്ക് ഹാമില്‍ തുടങ്ങിയ നിരവധി പ്രശസ്തരെയും കാട്ടുതീ ബാധിച്ചു. പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.



പ്രദേശവാസികള്‍ കാല്‍നടയായി പലായനം ചെയ്യുന്നതിനിടെ, തെരുവുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട ആഡംബര കാറുകള്‍ നീക്കം ചെയ്യുന്നതിനും രക്ഷാപ്രവര്‍ത്തകര്‍ക്ക് കുന്നുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി വൃത്തിയാക്കുന്നതിനും ബുള്‍ഡോസറുകളെ നിയോഗിച്ചു.



ടെസ്ലകള്‍, ബിഎംഡബ്ല്യു, പോര്‍ഷെ, മെഴ്സിഡസ് തുടങ്ങിയ കാറുകള്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നീക്കം ചെയ്തു.കാട്ടുതീ ലോസ് ഏഞ്ചല്‍സിലെ വിമാന സര്‍വീസുകളെയും ബാധിച്ചു.

Tags:    

Similar News