ടാക്സി വേയിൽ നിന്ന് റൺവേയിലേക്ക് പതിയെ നീങ്ങി വിമാനം; ഉള്ളിൽ കാമുകിയുമായി വഴക്കിട്ട് യുവാവ്; എല്ലാം നോക്കിയിരുന്ന് യാത്രക്കാർ; ശല്യം സഹിക്കാനായില്ല; എമർജൻസി എക്സിറ്റ് ഡോറിലൂടെ തല വെളിയിലിട്ട കാമുകന് സംഭവിച്ചത്; യാത്ര മുടങ്ങി; പാഞ്ഞെത്തി പോലീസ്; 'ജെറ്റ് ബ്ലൂ' എയർലൈൻസിൽ നടന്നത്!

Update: 2025-01-09 10:05 GMT

മസാചുസെറ്റ്സ്: പലവിധ പ്രശ്‌നങ്ങളും ഭാരങ്ങളും ഉള്ളിലൊതുക്കിയാണ് ആളുകൾ വിമാനത്തിൽ യാത്ര ചെയ്യുന്നത്. വിമാനത്തിനുള്ളിൽ ചില യാത്രക്കാർ ഉണ്ടാക്കുന്ന പ്രവർത്തികൾ മൂലം ചിലപ്പോൾ മുഴുവൻ യാത്രക്കാരെയും ബാധിക്കാം. അങ്ങനെയൊരു സംഭവമാണ് 'ജെറ്റ് ബ്ലൂ' എയർലൈൻസിൽ നടന്നിരിക്കുന്നത്.

വിമാനത്തിനുള്ളിൽ വെച്ച് കാമുകിയുമായി വഴക്കിട്ട യുവാവ് എമർജൻസി എക്സിറ്റ് തുറന്നതിനെ തുടർന്ന് യാത്ര മുടങ്ങിയതാണ് വാർത്ത. അമേരിക്കയിലെ മസാചുസെറ്റ്സിലുള്ള ലോഗൻ വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. ടാക്സി വേയിൽ നിന്ന് റൺവേയിലേക്ക് വിമാനം നീങ്ങുന്നതിനിടെയായിരുന്നു യുവാവ് ഇത്തരം പ്രവൃത്തി കാണിച്ചത്. ഒടുവിൽ ഇയാളെ മറ്റ് യാത്രക്കാർ ചേർന്ന് കീഴ്പ്പെടുത്തുകയായിരിന്നു.

സംഭവത്തെ തുടർന്ന് മൊറേൽ ടോറെസ് എന്ന യുവാവിനെ എഫ്ബിഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്യൂട്ടോറിക്കയിലെ സാൻ ജുവാനിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന 'ജെറ്റ് ബ്ലൂ' എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം നടന്നത്.

എമർജൻസി എക്സിറ്റ് ഡോർ തുറന്നതോടെ അത്യാവശ്യ സാഹചര്യത്തിൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ സഹായിക്കുന്ന എമർജൻസി സ്ലൈഡ് പുറത്തേക്കുവന്നു. ഇതോടെ ഈ വിമാനത്തിന് പിന്നീട് യാത്ര തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയായിന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വിമാനത്തിൽ വെച്ച് യുവാവും കാമുകയും തമ്മിൽ വലിയ തർക്കമുണ്ടായതായി മറ്റ് യാത്രക്കാർ പറഞ്ഞു. ഇതിനിടെയാണ് ഇയാൾ സീറ്റിൽ നിന്നിറങ്ങി എമർജൻസി ഡോർ തുറന്ന് പുറത്തേക്ക് ചാടാൻ ശ്രമം നടത്തിയത്. ഡോർ തുറന്നെങ്കിലും ഇയാളെ മറ്റ് യാത്രക്കാർ പിടിച്ചുവെച്ചതിനാൽ ചാടാൻ കഴിഞ്ഞില്ല. ആദ്യം എഫ്ബിഐ ഉദ്യോഗസ്ഥരും പിന്നീട് പോലീസും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി.

ഒരാളുടെ പ്രവർത്തി മൂലം ഒടുവിൽ ബാക്കി യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് കൊണ്ടുപോയത്. അറസ്റ്റ് ചെയ്ത യുവാവിനെ മസാചുസെറ്റ്സിൽ കോടതിയിൽ ഹാജരാവാനല്ലാതെ യാത്ര ചെയ്യരുതെന്ന ഉപാധിയിൽ പിന്നീട് മാതാപിതാക്കൾക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിനെതിരെ സോഷ്യൽ മീഡിയ അതിരൂക്ഷമായിട്ടാണ് പ്രതികരിക്കുന്നത്. ഇവർക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ പറഞ്ഞു തീർത്തിട്ട് വിമാനത്തിൽ കയറിയാൽ പോരായിരുന്നോ..എന്നൊക്കെ കമെന്റുകൾ നീളുന്നു.

Tags:    

Similar News