'കുട്ടികളുടെ നിലവിളി കേട്ടാണ് ഓടിയെത്തിയത്'; പെണ്‍കുട്ടികള്‍ ഇറങ്ങിയ ഭാഗത്തുള്ള കയത്തില്‍ വീണതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍; തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ മൂന്നുപേരുടെ നില ഗുരുതരം; ഒരാളുടെ നില അതീവ ഗുരുതരമെന്നും പൊലീസ്

തൃശൂര്‍ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ മൂന്നുപേരുടെ നില ഗുരുതരം

Update: 2025-01-12 11:43 GMT

തൃശൂര്‍: പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ മൂന്ന് പേരുടെ നില ഗുരുതരം. വെള്ളത്തില്‍ മുങ്ങിയ നാലുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

16 വയസുകാരായ നിമ, ആന്‍ഗ്രേസ്, അലീന, എറിന്‍ എന്നിവരാണ് വെള്ളത്തില്‍ വീണത്. തൃശൂര്‍ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. നാലുപേരും നിലവില്‍ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ വെന്റിലേറ്ററിലാണെന്നാണ് ലഭിക്കുന്ന വിവരം.

ഇവര്‍ ഇറങ്ങിയ ഭാഗത്തുള്ള കയത്തില്‍ വീണതാണ് അപകടകാരണമായത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്ക്കെത്തിയത്.

ഒരാള്‍ അപകടനില തരണം ചെയ്തുട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പീച്ചി പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ വന്നതാണ് കുട്ടികള്‍. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വീണത്.

Tags:    

Similar News