ആയിരക്കണക്കിന് വീടുകൾ നശിച്ചു; മരണസംഖ്യയിലും ആശങ്ക; സുരക്ഷിത സ്ഥലങ്ങൾ തേടി ഓടി രക്ഷപ്പെട്ട് ജനങ്ങൾ; കനൽ അണയ്ക്കാൻ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങൾ; പസഫിക് സമുദ്രത്തിൽ നിന്ന് ജലമെടുത്ത് പാഞ്ഞ് പൈലറ്റുമാർ; കൈകോർത്ത് അയൽരാജ്യങ്ങളും; 'കാട്ടുതീ' കാലിഫോ‌ർണിയയെ പകുതിയോളം വിഴുങ്ങുമ്പോൾ!

Update: 2025-01-13 11:29 GMT

ലോസ് ഏഞ്ചൽസ്: അമേരിക്കൻ ചരിത്രത്തിൽ തന്നെ എറ്റവും വലിയ പ്രകൃതി ദുരന്തമായി കാലിഫോർണിയയിലെ കാട്ടുതീ മാറുകയാണ്. ഇപ്പോൾ സുരക്ഷിത സ്ഥലങ്ങൾ തേടി ജനങ്ങൾ ഓടി രക്ഷപ്പെടുകയാണ്. കാലിഫോ‌ർണിയിയലെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ലോസ് ആഞ്ചലസിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്. ഇത് വരെ 24 മരണമാണ് ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ നശിച്ചു.12300 കെട്ടിടങ്ങൾ നശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

അതേസമയം, ചൊവ്വാഴ്ച ഏറ്റവും അപകടം നിറഞ്ഞ ദിവസമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഏഴ് അമേരിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമം നടത്തുന്നത്. ഇതിനൊപ്പം കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും കാട്ടു തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങിൽ അമേരിക്കയുടെ കൂടെ ഉണ്ട്.

വീശിയടിച്ച കാറ്റിൽ രൂപം കൊണ്ട് 'അഗ്നി ടൊർണാഡോ', നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ. അതുപോലെ, ഹെലികോപ്ടർ അടക്കമുള്ളവ ഉപയോഗിച്ചാണ് നിലവിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. പസഫിക് സമുദ്രത്തിൽ നിന്നുമാണ് ജലം എത്തിക്കുന്നത്. ബ്രൻറ്വുഡ്, ലോസാഞ്ചലസിലെ മറ്റ് ജനവാസ മേഖലയിലേക്കും കാട്ടുതീ പടരുന്നത് അതീവ ആശങ്കയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്.

അതേസമയം, ലോസാഞ്ചലസിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കുമെന്നും അധികൃതർ അറിയിച്ചു. കാട്ടുതീ ബാധിച്ച മേഖലയിലെ ഏഴ് സ്കൂളുകൾക്ക് മാത്രമാണ് നിലവിൽ അവധി ഉള്ളത്. മേഖലയിലെ നഷ്ടം 150 ബില്യൺ ഡോളറിലേറെ എന്നാണ് പ്രാഥമിക സൂചനകൾ.

ഇതിനിടെ, പാലിസാഡസ് നടന്ന തീപ്പിടുത്തത്തിൽ ഇത് വരെ 23,713 ഏക്കർ കത്തി നശിച്ചു. ഈറ്റൺ തീപ്പിടുത്തം 14,117 ഏക്കർ കത്തിക്കഴിഞ്ഞു. വരണ്ട കാറ്റിന് ഇപ്പോൾ ശമനമുണ്ടെങ്കിലും ഉടൻ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ആറാം ദിവസവും ലോസാഞ്ചലസിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. ബുധനാഴ്ചയോടെ വരണ്ട കാറ്റ് റെഡ് ഫ്ലാഗ് വിഭാഗത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. വരണ്ട കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശുമെന്നും 113 കിലോമീറ്റർ വേഗത വരെ വരണ്ട കാറ്റിന്റെ പരമാവധി വേഗതയെത്താമെന്നുമാണ് മുന്നറിയിപ്പ്.

'സാന്റ' ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കും അത് തീ വേഗത്തില്‍ പടരുന്നതിന് കാരണമാകുമെന്നുമാണ് ലോസ് ഏഞ്ചൽസ് കാലാവസ്ഥാ സര്‍വീസിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കി.മീ. വേഗതയില്‍വരെ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ പടരുന്ന കാട്ടുതീയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഔദ്യോഗികമായി 16 ആയി രേഖപ്പെടുത്തി.

യഥാർത്ഥ മരണസംഖ്യ ഇതിലൂടെ എത്രയോ കൂടുതലാണെന്നാണ് വിവരങ്ങൾ. അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കെന്നത്, ഈറ്റണ്‍ എന്നീ കാട്ടുതീകളില്‍ വീടുകള്‍ ഉള്‍പ്പെടെ 12000-ലധികം നിര്‍മിതികള്‍ ഭാഗീകമായോ പൂര്‍ണമായോ കത്തിനശിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

Tags:    

Similar News