ഇൻസ്റ്റ​ഗ്രാമിൽ ലക്ഷകണക്കിന് ആരാധകർ; 'ഫെരാരി' അടക്കമുള്ള ആഡംബര കാറുകൾ വിറ്റ് കാശാക്കുന്നത് ഹോബി; പെട്ടെന്ന് മനസ്സിൽ തോന്നിയ പൂതി വിനയായി; മുതുകിൽ 'ടാറ്റൂ' അടിയ്ക്കുന്നതിടെ തളർച്ച; കുഴഞ്ഞുവീണ് താരത്തിന് ദാരുണാന്ത്യം; ഡോക്ടർമാരുടെ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്; സ്റ്റാറാകാൻ ഇറങ്ങിയ ഇൻഫ്ലുവൻസറിന് സംഭവിച്ചത്!

Update: 2025-01-24 05:31 GMT

ബ്രസീൽ: സോഷ്യൽ മീഡിയയിൽ സ്റ്റാറാകാൻ ഇപ്പോൾ ആളുകൾ പരക്കം പായുകയാണ്. ഇൻസ്റ്റാഗ്രാമിൽ ആരാധകരെ കൂട്ടുക മാത്രമാണ് ഇവരുടെ ലക്ഷ്യം. അങ്ങനെ ലക്ഷകണക്കിന് ഫോളോവെഴ്സ്‌ ഉള്ള താരങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. ഇപ്പോഴിതാ, ഒരു ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറുടെ മരണവർത്തയാണ് നവമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ടാറ്റൂ ചെയ്യുന്നതിനിടെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം കാരണം മരിച്ചത്. 45 വയസായിരുന്നു അദ്ദേഹത്തിന്.

റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് ലഭിക്കുന്ന റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന് ജനറൽ അനസ്തേഷ്യ നൽകിയിരുന്നു.

ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൃദയാഘാതം സംഭവിച്ചതിന് പിന്നാലെ വേ​ഗത്തിൽ പരിശോധനകൾ നടത്തിയെന്നും ഒരു കാർഡിയോളജിസ്റ്റിന്റെ സഹായം തേടിയിരുന്നവെന്നും സ്റ്റുഡിയോ ഉടമ അടക്കം പറയുന്നു.

അതേസമയം, റിക്കാർഡോ ഗോഡോയ് പങ്കുവെച്ച അവസാന പോസ്റ്റിൽ താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തിരിച്ചെത്തുകയുള്ളൂവെന്നും അറിയിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ലംബോർഗിനികളും ഫെരാരികളും വിൽക്കുന്ന ഒരു ഓൺലൈൻ ബിസിനസ്സ് കെട്ടിപ്പടുത്താണ് റിക്കാർഡോ ഗോഡോയ് പ്രശസ്തനായത്. ഇൻസ്റ്റ​ഗ്രാമിൽ അദ്ദേഹത്തിന് 2,26,000 ഫോളോവേഴ്‌സുണ്ട്. എന്തായാലും താരത്തിന്റെ മരണം ആരാധകർക്ക് വരെ വളരെ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.

Tags:    

Similar News