ആദ്യം കേട്ടത് ബ്രാഡ് പിറ്റിന്റെ കാമുകിയെന്ന്; ഇപ്പോൾ ഒബാമയുടെ കാമുകിയായി; മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചു ജെന്നിഫർ രംഗത്ത്

Update: 2025-01-26 04:05 GMT

ന്യൂയോർക്ക്: ഹോളിവുഡ് താരങ്ങളുടെ സ്വാകര്യ ജീവിതങ്ങൾ എപ്പോഴും സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചവിഷയമാണ്. അവർ ആളുകൾക്കിടയിൽ ചുമ്മാ ഇറങ്ങുമ്പോൾ തന്നെ വലിയ വർത്തയാകാറുണ്ട്. ഈ അടുത്തിടെയാണ് ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയുമായി വിവാഹബന്ധം അവസാനിപ്പിക്കുന്നത്. നവമാധ്യമങ്ങൾ അടക്കം വളരെ ഞെട്ടലോടെ ആയിരുന്നു റിപ്പോർട്ട് ചെയ്തത്.

ആഞ്ജലീന ജോളിയുമായി വേര്‍പിരിയുന്നതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് ഭര്‍ത്താവും ഹോളിവുഡ് നടനുമായ ബ്രാഡ് പിറ്റ് അന്ന് പ്രതികരിച്ചു. വേര്‍പിരിയുന്നത് ഏറെ സങ്കടകരമാണെന്നും എന്നാല്‍ കുട്ടികളുടെ ഭാവി ജീവിതത്തിന് വേണ്ടിയാണ് ഇപ്പോള്‍ ഈ തീരുമാനമെന്നും ബ്രാഡ് പിറ്റ് പറഞ്ഞു.

തന്റെ കുടുംബത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് വേണ്ടിയാണ് ഈ ഘട്ടത്തില്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്നായിരുന്നു ആഞ്ജലീന നടത്തിയ പ്രതികരണം. 2004 മുതല്‍ ഒന്നിച്ചു കഴിഞ്ഞിരുന്ന ബ്രാഡ് പിറ്റും ആഞ്ജലീനയും 2014ലാണ് നിയമപരമായി വിവാഹിതരായത്. വിവാഹം കഴിക്കുമ്പോള്‍ ആഞ്ജലീന ഗര്‍ഭിണിയിയായിരുന്നു എന്നതായിരിന്നു ഏറെ ശ്രദ്ധേയം. ഇപ്പോഴിതാ, ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല എന്നതിന് തെളവായ സംഭവവികാസങ്ങളാണ് ഹോളിവുഡിൽ ഉയരുന്നത്.

മറ്റൊന്നുമല്ല ബ്രാഡ് പിറ്റിന്റെ മുൻ ഭാര്യയായ ജെന്നിഫർ ആനിസ്റ്റണുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ പരക്കുന്നത്. അന്ന് ബ്രാഡ് പിറ്റിന്റെ ആദ്യ ഭാര്യ ജെന്നിഫര്‍ ആനിസ്റ്റണ്‍ വിവാഹമോചന വാര്‍ത്തയോട് പ്രതികരിച്ചിരുന്നു. അവരുടെ വിവാഹമോചനം കര്‍മ്മഫലമാണ്. തനിക്ക് 11 വര്‍ഷം മുന്‍പ് സംഭവിച്ചത് ഇപ്പോള്‍ ആഞ്ജലീനക്കും സംഭവിച്ചിരിക്കുന്നു എന്നായിരുന്നു ആനിസ്റ്റന്റെ അന്ന് നടത്തിയ പ്രസ്താവന.

ഇപ്പോഴിതാ തനിക്കെതിരെ മറ്റൊരു പ്രചാരണം നടക്കുന്നു എന്നതാണ് ജെന്നിഫറുടെ വെളിപ്പെടുത്തൽ. ആദ്യം കേട്ടത് ബ്രാഡ് പിറ്റിന്റെ കാമുകിയെന്ന്. ഇപ്പോൾ ഒബാമയുടെ കാമുകിയാക്കിയെന്നും ജെന്നിഫർ തുറന്നടിച്ചു. മാധ്യമങ്ങൾക്കെതിരെയാണ് ജെന്നിഫർ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരിക്കുന്നത്. എന്തെല്ലാം കുപ്രചരണങ്ങൾ ആണ് ഇവർ പടച്ചുവിടുന്നതെന്നും അവർ ആരോപിച്ചു.

തന്നെ ഒബാമയുടെ വരെ കാമുകി ആക്കിയെന്ന് അവർ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചു. യുഎസ് മുൻപ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോള്‍ ഉയർന്നു കേൾക്കുന്ന പേരാണ് ജെനിഫർ അനിസ്റ്റണിന്റേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. അമേരിക്കൻ നടിയും നിർമാതാവുമാണ് ജെനിഫർ അനിസ്റ്റൺ.

‘ഫ്രണ്ട്സ്’ എന്ന ടെലിവിഷന്‍ പരിപാടിയിലെ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രത്തിലൂടെയാണ് അനിസ്റ്റൺ ആഗോളതലത്തിൽ ശ്രദ്ധനേടുന്നത്. ഗോൾഡൻ ഗ്ലോബ് അടക്കം നിരവധി പുരസ്കാരങ്ങൾ ജെനിഫറെ തേടിയെത്തി. 2023ൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന നടിമാരിൽ ഒരാളായി ജെനിഫർ അനിസ്റ്റൺ മാറി. ഓഫിസ് സ്പേസ്, ബ്രൂസ് ആൾമൈറ്റി, ദ് ബ്രേക്ക് അപ്പ്, മാർളി ആന്റ് മി, ജസ്റ്റ് ഗോ വിത്ത് ഇറ്റ് തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകളുടെ പട്ടികയിൽ നിരവധി തവണ ഇടംനേടിയ വ്യക്തിയാണ് ജെനിഫർ അനിസ്റ്റൺ. 300 മില്യൻ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട് ജെനിഫറിന്.

Tags:    

Similar News