മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക കേളിക്കായി രണ്ടുപുരുഷന്മാരെ ഫോര്‍സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി; ചിത്രീകരണത്തിനിടെ ബ്രസീലിയന്‍ പോണ്‍ താരം ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു; അപകടമോ, കൊലപാതകമോ എന്നറിയാതെ കുഴങ്ങി അന്വേഷണ സംഘം

ചിത്രീകരണത്തിനിടെ ബ്രസീലിയന്‍ പോണ്‍ താരം ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു

Update: 2025-01-30 16:33 GMT

റയോ ഡീ ജനീറോ: മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധം ചിത്രീകരിക്കാനായി രണ്ടുപുരുഷന്മാരെ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തിയ പോണ്‍താരം ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണുമരിച്ചു.

റയോ ഡി ജനീറോയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെ നോവ ഇഗ്വാകുവിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ നടുമുറ്റത്താണ് പോണ്‍ താരം മരിച്ച നിലയില്‍ കാണപ്പെട്ടത്. അന്ന പോളി എന്നറിയപ്പെടുന്ന അന്ന ബിയാട്രിസ് പെരേര ആല്‍വ്്‌സി( 23) നാണ് ദാരുണാന്ത്യം സംഭവിച്ചത്.

അഡള്‍ട്ട് സൈറ്റിന് വേണ്ടി രണ്ടുപുരുഷന്മാര്‍ക്കൊപ്പം പോണ്‍ ചിത്രം ചിത്രീകരിക്കുന്നതിനിടെയാണ് ഈ ഒണ്‍ലി ഫാന്‍സ് മോഡല്‍ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണതെന്ന് സംശയിക്കുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പുരുഷന്മാരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.




അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്തു. അന്നയുടെ മൊബൈല്‍ ഫോണ്‍ തെളിവായെടുത്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. അന്നയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അമിതസാന്നിധ്യമുണ്ടോ, ലൈംഗിക അതിക്രമത്തിന് ഇരയായോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ല. ഇതൊരു അപകടമോ, കൊലപാതകമോ ആകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

'അവളുടെ മരണത്തില്‍ ആരെങ്കിലും കുറ്റക്കാരാണെങ്കില്‍ അത് പുറത്തുവരും. ബാല്‍ക്കണിയില്‍ നിന്ന് വീണ അവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നില്ല', ആണ്‍സുഹൃത്ത് പെഡ്രോ ഹെന്റിക് പറഞ്ഞു.

അന്നയുടെ അപകടമരണം ജനുവരി 23 നാണ് സംഭവിച്ചതെങ്കിലും മുഖ്യധാരാ മാധ്യമങ്ങളില്‍ ഇന്നലെയാണ് വാര്‍ത്ത വന്നത്. വളരെ സങ്കീര്‍ണമായ കേസാണിതെന്ന് അന്വേഷണസംഘത്തിന്റെ വക്താവ് അറിയിച്ചു.

Tags:    

Similar News